മംഗളൂരു വിമാനത്താവളത്തില്‍ ബോംബ് സാമഗ്രികള്‍ വെച്ചയാള്‍ കീഴടങ്ങി!! പിടിയാലയത് ആദിത്യ റാവു
ബെംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ ബോംബ് നിര്‍മ്മാണ സാമഗ്രിവെച്ചയാള് പോലീസില്‍ കീഴടങ്ങി. ഉഡുപ്പി സ്വദേശി ആദിത്യ റാവുവാണ് ബെംഗളൂരു ഡിജിപി ഓഫീസിലെത്തി കീഴടങ്ങിയത്. വിമാനത്താവളത്തില്‍ സ്ഥിരം ബോംബ് ഭീഷണി മുഴക്കുന്നയാളാണ് ആദിത്യ റാവുവെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ യുട്യൂബ് നോക്കിയാണ് സ്ഫോടക വസ്തുക്കള്‍ നിര്‍മ്മിച്ചതെന്നാണ് പോലീസിന് മൊഴി നല്‍കിയത്.
മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങ് ബിരുദദാരിയാണ് ആദിത്യറാവു. 2018 ഇയാള്‍ ബോംബ് ഭീഷണി മുഴക്കിയതിന്റെ പേരില്‍ അറസ്റ്റിലായിട്ടുണ്ട്. അന്ന് എയര്‍പോര്‍ട്ടില്‍ ജോലി ലഭിക്കാത്തതിന്റെ വൈരാഗ്യത്തിനാണ് ഭീഷണി മുഴക്കിയത്. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇയാള്‍ക്ക് മാനസിക പ്രശ്നം ഉണ്ടെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു.

തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് മംഗളൂരിലെ വിമാനത്താവളത്തില്‍ നിന്ന് ബോംബ് നിര്‍മ്മാണ സാമഗ്രികള്‍ പോലീസ് കണ്ടെടുത്തത്. വിശ്രമ മുറിയുടെ അടുത്തായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗിലായിരുന്നു സാമഗ്രികള്‍ ഉണ്ടായിരുന്നത്. ബോംബ് സ്ക്വാഡിന്റെ പരിശോധനയില്‍ ബാഗില്‍ നിന്ന് ഐഇഡി, വയര്‍ , ഡിറ്റണേറ്റര്‍ എന്നിവ കണ്ടെടുത്തിരുന്നു.
വിമാനത്താവളത്തിന് പുറത്തെ സിസിടിവി പരിശോധിച്ച പോലീസ് ബാഗ് ഉപേക്ഷിച്ചെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. പ്രതിയെന്ന് സംശയിക്കുന്നയാള്‍ തുളു ഭാഷയിലാണ് സംസാരിച്ചതെന്ന് ഇയാളെ വിമാനത്താവളത്തില്‍ എത്തിച്ച ഓട്ടോക്കാരനും നേരത്തേ പോലീസിന് മൊഴി നല്‍കിയിരുന്നു.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications