ബിഹാറിലെ സസാറാം നഗരത്തില്‍ ബോംബ് സ്ഫോടനം; അന്വേഷണത്തിന് ഉത്തരവിട്ട് പൊലീസ്
പാറ്റ്‌ന: ബിഹാറിലെ സസാറാം നഗരത്തില്‍ ബോംബ് സ്ഫോടനം. സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്‌ഫോടനത്തിലെ എല്ലാ ആങ്കിളുകളും പരിശോധിക്കുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സസാറാമിലാണ് ബോംബ് സ്ഫോടനമുണ്ടായത്. പരിക്കേറ്റവരെ ബി എച്ച് യു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞങ്ങള്‍ ഇപ്പോള്‍ എല്ലാ കോണുകളും അന്വേഷിക്കുകയാണ്. സ്ഫോടനത്തിന്റെ കാരണം അറിവായിട്ടില്ലെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. രാമനവമി ദിനത്തില്‍ നഗരത്തില്‍ വര്‍ഗീയ സംഘര്‍ഷം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് സ്‌ഫോടനം ഉണ്ടായത്.

ബിഹാര്‍ ഷെരീഫില്‍ സമാനമായ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാമനവമി ആഘോഷങ്ങള്‍ക്കിടെ പൊട്ടിപ്പുറപ്പെട്ട സസാരാമിലും ഷെരീഫിലും ഉണ്ടായ വര്‍ഗീയ കലാപങ്ങളുമായി ബന്ധപ്പെട്ട് 45 പേരെ സംസ്ഥാന പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വര്‍ഗീയ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. വാഹനങ്ങള്‍ക്കും വീടുകള്‍ക്കും അക്രമകാരികള്‍ തീയിട്ടിരുന്നു.
കഴിഞ്ഞ ദിവസം വൈകുന്നേരം പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം വീണ്ടും വഷളായിരുന്നു. ഇതേ തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 144 ചുമത്താന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടിരുന്നു. വര്‍ഗീയ സംഘര്‍ഷത്തിന് പിന്നില്‍ ആക്രമികളാണെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാന നില മോശമായതിനാലാണ് അക്രമം പൊട്ടിപ്പുറപ്പെട്ടതെന്ന ബി ജെ പിയുടെ ആരോപണം അദ്ദേഹം തള്ളിയിട്ടുണ്ട്.












Click it and Unblock the Notifications