മധ്യപ്രദേശില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 82 മരണം
ഭോപ്പാല്‍: മധ്യപ്രദേശിലെ ഝാബുവ ജില്ലയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 82 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.
ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. രാവിലെ ഒന്‍പത് മണിയോടെ സേത്തിയ എന്ന റെസ്‌റ്റോറന്റിലാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്.
കരിമരുന്ന് പ്രയോഗത്തിനായി ഹോട്ടലിലെ സ്‌റ്റോര്‍ റൂമില്‍ വന്‍ തോതില്‍ കരിമരുന്ന് സൂക്ഷിച്ചിരുന്നതായി പറയുന്നു. ഇതാണ് ദുരന്തത്തിന്റെ വ്യാപിത വര്‍ധിപ്പിച്ചത്.
പതിനഞ്ചോളം പേര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചതായാണ് വിവരം. സമീപത്തുള്ള ഒട്ടേറെ കെട്ടിടങ്ങള്‍ക്കും സ്‌ഫോടനത്തില്‍ കേടുപാടുകള്‍ പറ്റി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
#JustIn | Visuals from Jhabua, MP where a LPG cylinder blast in a hotel took place, 20 people reportedly dead pic.twitter.com/eLXM3CFING
— CNN-IBN News (@ibnlive) September 12, 2015 Nearly 15-20 persons feared dead and as many injured in gas cylinder explosion at restaurant in MP's Jhabua district.
— New Indian Express (@NewIndianXpress) September 12, 2015 Blast in Jhabua district of #MadhyaPradesh kills 20http://t.co/l3NNXhyg83
— India Today (@IndiaToday) September 12, 2015 20 feared dead, 80 injured in gas cylinder explosion at a restaurant in Madhya Pradesh's Jhabua
— NDTV (@ndtv) September 12, 2015 











Click it and Unblock the Notifications