കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലഖ്‌നൗവിലെ കോടതിയില്‍ സ്‌ഫോടനം; അഭിഭാഷകര്‍ക്ക് പരിക്ക്, മൂന്ന് ബോംബുകള്‍ കണ്ടെടുത്തു

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍ പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവിലെ കോടതിയില്‍ സ്‌ഫോടനം. മൂന്ന് അഭിഭാഷകര്‍ക്ക് പരിക്കേറ്റു. യുപി പോലീസ് കോടതിയിലെത്തി പരിശോധന നടത്തി. മൂന്ന് പൊട്ടാത്ത ബോംബുകള്‍ കണ്ടെടുത്തു. പ്രദേശം പോലീസ് വളഞ്ഞിരിക്കുകയാണ്. നഗരാതിര്‍ത്തികള്‍ അടയ്ക്കാന്‍ നിര്‍ദേശം നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.

X

അഭിഭാഷകനായ സഞ്ജീവ് ലോധിയുടെ ചേംബറിലേക്ക് നാടന്‍ ബോംബ് എറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മറ്റൊരു അഭിഭാഷകന്‍ ജിത്തു യാദവിന് സംഭവത്തില്‍ പങ്കുണ്ടെന്ന് സഞ്ജീവ് ലോധി ആരോപിച്ചു. രണ്ടു അഭിഭാഷകര്‍ക്കിടയിലെ പ്രശ്‌നമാണ് ബോംബ് സ്‌ഫോടനത്തിന് കാരണമായതെന്ന് സൂചനയുണ്ട്. ജിത്തു യാദവ് എന്നയാളാണ് ബോംബ് എറിഞ്ഞത് എന്ന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. വസീര്‍ഗഞ്ച് പോലീസ് ആണ് പ്രാഥമിക അന്വേഷണം നടത്തുന്നത്.

എഎപിയിലേക്ക് ജനം ഒഴുകുന്നു; 24 മണിക്കൂറിനിടെ 11 ലക്ഷം അംഗങ്ങള്‍, വന്‍ കുതിപ്പ്എഎപിയിലേക്ക് ജനം ഒഴുകുന്നു; 24 മണിക്കൂറിനിടെ 11 ലക്ഷം അംഗങ്ങള്‍, വന്‍ കുതിപ്പ്

ഹസ്രത്ഗഞ്ച് കളക്ട്രേറ്റിലെ കോടതിയിലാണ് സംഭവം. ഉത്തര്‍ പ്രദേശ് നിയമസഭയില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് കോടതി. വന്‍ സുരക്ഷാ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്ന് ആരോപിച്ച് അഭിഭാഷകര്‍ പ്രതിഷേധിച്ചു.

എങ്ങനെയാണ് ബോംബുമായി അക്രമികള്‍ കോടതി പരിസരത്ത് എത്തിയത്. തന്റെ സഹപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. താന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും ലോധി പറഞ്ഞു. പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ടു.

ബോംബ് സ്‌ക്വാഡ് സംഭവസ്ഥലത്തെത്തി ബോംബ് നിര്‍വീര്യമാക്കി. അഭിഭാഷകര്‍ക്കെതിരെ ആക്രമണം പതിവായിരിക്കുന്നു എന്നാരോപിച്ച് കഴിഞ്ഞമാസം ഉത്തര്‍ പ്രദേശ് ബാര്‍ കൗണ്‍സില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

English summary
Bomb explosion at Lucknow court, lawyers injured
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X