നടന് വിജയ്യുടെ ചെന്നൈയിലെ വീട്ടില്‍ ബോംബ് വച്ചെന്ന് സന്ദേശം, ഫോണ്‍ കോള്‍ പിന്തുടര്ന്ന് പൊലീസ്
ചെന്നൈ: സാലിഗ്രാമിലെ വിജയ്യുടെ വീട്ടില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് പൊലീസ് മാസ്റ്റര്‍ കണ്ട്രോള് റൂമിലേക്ക് അജ്ഞാതന്റെ ഫോണ്‍ കോള്‍ സന്ദേശം. ഇതേ തുടര്‍ന്ന് പൊലീസ് സംഘം വിജയ്യുടെ വീട്ടില്‍ ശക്തമായ പരിശോധന നടത്തി. തിരച്ചിലിനൊടുവില്‍ ബോംബ് ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പൊലീസ് പരിശോധനയില്‍ ഫോണ്‍ കാള്‍ വന്നത് തമിഴ്നാട്ടിലെ വില്ലുപുരത്ത് നിന്നാണെന്ന് കണ്ടെത്തി. ജില്ലയിലെ മാനസിക വെല്ലുവിളി നേരിടുന്ന യുവാവാണ് ഫോണ്‍ വിളിച്ചതെന്ന് കണ്ടെത്തി.

മാനസിക വെല്ലുവിളി നേരിടുന്ന 21കാരനായ യുവാവണ് കണ്ട്രോള് റൂമിലേക്ക് ഫോണ്‍ വിളിച്ചത്. ഇയാള്‍ ഇതിനു മുമ്പും സമാനമായ ഭീഷണി സന്ദേശങ്ങള്‍ പൊലീസ് കണ്ട്രോള് റൂമിലേക്ക് കൈമാറിയിട്ടുണ്ടെന്ന് മരക്കാനം ഇന്‍സ്പെക്ടര്‍ ദ ന്യൂസ് മിനിറ്റിനോട് പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ജയലളിത, പുതുച്ചേരി മുഖ്യമന്ത്രി നാരായണസ്വാമി, പുതുച്ചേരി ഗവര്‍ണര്‍ കിരണ്‍ ബേദി എന്നിവരുടെ വീട്ടിലും ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം വിളിച്ച് അറിയിച്ചിരുന്നു. 100 ല്‍ വിളിച്ച് ഭീഷണി സന്ദേശം നല്‍കിയതിന് ശേഷം ഫോണ്‍ കട്ട് ചെയ്യുകയാണ് പതിവ്.
ഇയാള്‍ക്ക് സ്വന്തമായി ഫോണില്ല. ബന്ധവിന്റെ ഫോണ്‍ ഉപയോഗിച്ചാണ് ഇയാള്‍ ഭീഷണി സന്ദേശം വിളിച്ച് പറയുക. പൊലീസ് നേരത്തെയും ഇയാള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് മരക്കാനം ഇന്‍സ്പെക്ടര്‍ പറഞ്ഞു. നേരത്തെ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ വീടിനും സമാനമായ വ്യാജ ബോംബ് ഭീഷണി വന്നിരുന്നു. രജനീകാന്തിന്റെ ചെന്നൈയിലെ വസതിയില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന അറിയിപ്പുമായാണ് ചെന്നൈ പോലീസിന് ഫോണ്‍ കോള്‍ ലഭിക്കുന്നത്. ചെന്നൈയിലെ പോയസ് ഗാര്ഡന് പ്രദേശത്താണ് നടന് രജനീകാന്തിന്റെ വസതി.
ചെന്നൈ പോലീസ് കണ്ട്രോള് റൂമിലാണ് രജനികാന്തിന്റെ വീട്ടില്‍ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം ലഭിക്കുന്നത്. ഇതോടെ ഫോണ്‍ വിളിച്ച ആള്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു. ഇതോടെ ഉടന്‍ തന്നെ രജനീകാന്തിന്റെ വീട്ടിലേക്ക് ബോംബ് സ്ക്വാഡിനെ അയച്ചതിന് പിന്നാലെ അന്വേഷണവും ആരംഭിച്ചു. വീട്ടിലും സമീപ പ്രദേശങ്ങളിലും പോലീസ് തിരച്ചില്‍ നടത്തി. എന്നാല്‍ സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
-
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..!












Click it and Unblock the Notifications