കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടന്‍ വിജയ്‌യുടെ ചെന്നൈയിലെ വീട്ടില്‍ ബോംബ് വച്ചെന്ന് സന്ദേശം, ഫോണ്‍ കോള്‍ പിന്തുടര്‍ന്ന് പൊലീസ്

Google Oneindia Malayalam News

ചെന്നൈ: സാലിഗ്രാമിലെ വിജയ്‌യുടെ വീട്ടില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് പൊലീസ് മാസ്റ്റര്‍ കണ്‍ട്രോള്‍ റൂമിലേക്ക് അജ്ഞാതന്റെ ഫോണ്‍ കോള്‍ സന്ദേശം. ഇതേ തുടര്‍ന്ന് പൊലീസ് സംഘം വിജയ്‌യുടെ വീട്ടില്‍ ശക്തമായ പരിശോധന നടത്തി. തിരച്ചിലിനൊടുവില്‍ ബോംബ് ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പൊലീസ് പരിശോധനയില്‍ ഫോണ്‍ കാള്‍ വന്നത് തമിഴ്‌നാട്ടിലെ വില്ലുപുരത്ത് നിന്നാണെന്ന് കണ്ടെത്തി. ജില്ലയിലെ മാനസിക വെല്ലുവിളി നേരിടുന്ന യുവാവാണ് ഫോണ്‍ വിളിച്ചതെന്ന് കണ്ടെത്തി.

vijay

മാനസിക വെല്ലുവിളി നേരിടുന്ന 21കാരനായ യുവാവണ് കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ വിളിച്ചത്. ഇയാള്‍ ഇതിനു മുമ്പും സമാനമായ ഭീഷണി സന്ദേശങ്ങള്‍ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് കൈമാറിയിട്ടുണ്ടെന്ന് മരക്കാനം ഇന്‍സ്‌പെക്ടര്‍ ദ ന്യൂസ് മിനിറ്റിനോട് പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ജയലളിത, പുതുച്ചേരി മുഖ്യമന്ത്രി നാരായണസ്വാമി, പുതുച്ചേരി ഗവര്‍ണര്‍ കിരണ്‍ ബേദി എന്നിവരുടെ വീട്ടിലും ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം വിളിച്ച് അറിയിച്ചിരുന്നു. 100 ല്‍ വിളിച്ച് ഭീഷണി സന്ദേശം നല്‍കിയതിന് ശേഷം ഫോണ്‍ കട്ട് ചെയ്യുകയാണ് പതിവ്.

ഇയാള്‍ക്ക് സ്വന്തമായി ഫോണില്ല. ബന്ധവിന്റെ ഫോണ്‍ ഉപയോഗിച്ചാണ് ഇയാള്‍ ഭീഷണി സന്ദേശം വിളിച്ച് പറയുക. പൊലീസ് നേരത്തെയും ഇയാള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് മരക്കാനം ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. നേരത്തെ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ വീടിനും സമാനമായ വ്യാജ ബോംബ് ഭീഷണി വന്നിരുന്നു. രജനീകാന്തിന്റെ ചെന്നൈയിലെ വസതിയില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന അറിയിപ്പുമായാണ് ചെന്നൈ പോലീസിന് ഫോണ്‍ കോള്‍ ലഭിക്കുന്നത്. ചെന്നൈയിലെ പോയസ് ഗാര്‍ഡന്‍ പ്രദേശത്താണ് നടന്‍ രജനീകാന്തിന്റെ വസതി.

ചെന്നൈ പോലീസ് കണ്‍ട്രോള്‍ റൂമിലാണ് രജനികാന്തിന്റെ വീട്ടില്‍ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം ലഭിക്കുന്നത്. ഇതോടെ ഫോണ്‍ വിളിച്ച ആള്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു. ഇതോടെ ഉടന്‍ തന്നെ രജനീകാന്തിന്റെ വീട്ടിലേക്ക് ബോംബ് സ്‌ക്വാഡിനെ അയച്ചതിന് പിന്നാലെ അന്വേഷണവും ആരംഭിച്ചു. വീട്ടിലും സമീപ പ്രദേശങ്ങളിലും പോലീസ് തിരച്ചില്‍ നടത്തി. എന്നാല്‍ സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

ജോസിന്റെ ഇടതുപ്രവേശനം കടുക്കും, രണ്ടും കല്‍പ്പിച്ച് ഇടഞ്ഞ് കാനം; 1965 കോടിയേരി വീണ്ടും വായിക്കണം..!ജോസിന്റെ ഇടതുപ്രവേശനം കടുക്കും, രണ്ടും കല്‍പ്പിച്ച് ഇടഞ്ഞ് കാനം; 1965 കോടിയേരി വീണ്ടും വായിക്കണം..!

ക്വാറന്റീൻ കേന്ദ്രത്തിൽ നിന്ന് മദ്യപിച്ചയാൾക്ക് കൊവിഡ്, കുപ്പി എത്തിച്ച സുഹൃത്തുക്കൾക്ക് മുട്ടൻപണി!!ക്വാറന്റീൻ കേന്ദ്രത്തിൽ നിന്ന് മദ്യപിച്ചയാൾക്ക് കൊവിഡ്, കുപ്പി എത്തിച്ച സുഹൃത്തുക്കൾക്ക് മുട്ടൻപണി!!

English summary
Bomb hoax at Actor Vijay's home in Chennai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X