ബാഹുബലി പ്രദര്‍ശിപ്പിച്ച തിയറ്ററിനുനേരെ ബോംബേറ്
മധുര: ബോക്‌സോഫീസില്‍ എല്ലാ റെക്കോര്‍ഡുകളും തിരുത്തി എഴുതിക്കൊണ്ടിരിക്കുന്ന ബാഹുബലിക്കുനേരെ ബോംബേറ്. ബാഹുബലി പ്രദര്‍ശിപ്പിക്കുന്ന തിയറ്ററിനുനേരെയാണ് ബോംബാക്രമണം ഉണ്ടായത്. തമിഴ്‌നാട്ടിലെ മധുരയിലാണ് സംഭവം നടക്കുന്നത്. മധുരയിലെ നത്തം റോഡിലുള്ള ജയ മള്‍ട്ടിഫഌക്‌സ് തിയേറ്ററിനുനേരെയാണ് ബോംബെറിഞ്ഞത്.
ബുധനാഴ്ച രാവിലെ 11.30 ഓടെയാണ് ബോംബാക്രമണം നടക്കുന്നത്. അഞ്ചു പേരടങ്ങുന്ന സംഘമാണ് ബോംബേറിഞ്ഞത്. എന്നാല്‍ ആക്രമണത്തില്‍ ആര്‍ക്കും പരിക്കുകള്‍ ഏറ്റിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കിയത്. ആക്രമണത്തെ തുടര്‍ന്ന് കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

തിയറ്റര്‍ പരിസരത്തുനിന്ന് കുപ്പി കഷ്ണങ്ങള്‍ പോലീസ് കണ്ടെടുത്തു. തിയറ്ററിനു മുന്നിലെ സിനിമാ പോസ്റ്ററുകള്‍ കത്തി നശിച്ചിട്ടുണ്ട്. പുരട്ച്ചിപ്പുലികള്‍ എന്ന സംഘടനയിലെ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്.
അരുന്ധതി സമുദായത്തിലുള്ളവരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങള്‍ ചിത്രത്തിലുണ്ടെന്നും ഇത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്ത് പ്രതിഷേധം നിലനിന്നിരുന്നു. ഇതിന്റെ ഭാഗമാകാം ബോംബെറിഞ്ഞതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം












Click it and Unblock the Notifications