നടന് അജിത്തിന്റെ വീടിന് ബോംബ് ഭീഷണി; വിജയ്ക്ക് ഭീഷണി വന്ന അതേ സ്ഥലത്ത് നിന്ന്
ചെന്നൈ: നടന് അജിത്തും കുടുംബവും താമസിക്കുന്ന ചെന്നൈ ഇഞ്ചംബാക്കത്തെ വീടിന് ബോംബ് ഭീഷണി. പോലീസ് കണ്ട്രോള് റൂമിലാണ് ഭീഷണി കോള്‍ വന്നത്. അജിത്തിന്റെ വീട്ടില്‍ ബോംബ് വച്ചിട്ടുണ്ട് എന്നായിരുന്നു അജ്ഞാതന്റെ ഭീഷണി. ഇക്കാര്യം പറഞ്ഞ ശേഷം കോള്‍ മുറിയുകയും ചെയ്തു. തൊട്ടുപിന്നാലെ പോലീസും ഡോഗ് സ്ക്വാഡും അജിത്തിന്റെ വീട്ടിലെത്തി പരിശോധന നടത്തിയെങ്കിലും അപകടകരമായി ഒന്നും കണ്ടെത്തിയില്ല.

രണ്ടു മണിക്കൂറോളം തിരച്ചില്‍ നടത്തി. തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയില്‍ നിന്നാണ് അജ്ഞാതന്‍ വിളിച്ചത് എന്ന് കണ്ടെത്തിയിട്ടുണ്ട്. ആരാണ് വിളിച്ചത് എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. വളരെ പെട്ടെന്ന് തന്നെ ഫോണ്‍ ചെയ്തയാളെ കണ്ടെത്തുമെന്ന് പോലീസ് പറഞ്ഞു. തമിഴ്നാട്ടില്‍ അടുത്തിടെ മറ്റു ചില നടന്മാരുടെ വീട്ടിലും ബോംബ് ഭീഷണിയുണ്ടായിരുന്നു. വിജയ്, രജനികാന്ത് എന്നിവരുടെ വീടുകളിലായിരുന്നു ഭീഷണി സന്ദേശം വന്നത്. തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല.
വില്ലുപുരത്തെ ഭുവനേശ് എന്നയാളാണ് വിജയിയുടെ വീട്ടില്‍ ബോംബ് വച്ചുവെന്ന് വിളിച്ചുപറഞ്ഞത്. പോലീസ് ഇയാളുടെ വീട്ടിലെത്തി. ഇയാള്‍ മനോരോഗിയാണെന്ന് പറഞ്ഞ് ബന്ധുക്കള്‍ മാപ്പപേക്ഷിക്കുകയായിരുന്നു. അജിന്റെ വീട്ടിലെ ഭീഷണിക്ക് പിന്നിലും ഇയാളാണോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. കാരണം രണ്ടു കോളുകളും വന്നത് വില്ലുപുരത്ത് നിന്നാണ്.
-
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി












Click it and Unblock the Notifications