ദില്ലി റെയില്‍വേ സ്റ്റേഷനില്‍ ബോംബ് ഭീഷണി; ശതാബ്ദി എക്‌സ്പ്രസ് ഒഴിപ്പിച്ചു
ദില്ലി: പുതുവര്‍ഷപ്പിറ്റേന്ന് വ്യോമസേനാ കേന്ദ്രത്തില്‍ ഭീകരാക്രമണം നടന്നതിന് ശേഷം രാജ്യത്ത് വീണ്ടും തീവ്രവാദ ഭീഷണി. ദില്ലി റെയില്‍വേ സ്റ്റേഷനില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി.
രണ്ട് ദിവസത്തിനുള്ളില്‍ ദില്ലി റെയില്‍വേ സ്‌റ്റേഷനില്‍ സ്‌ഫോടനം നടക്കും എന്നാണ് ഭീഷണിക്കത്തില്‍ പറയുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് ദില്ലി റെയില്‍വേ സ്‌റ്റേഷനില്‍ ശക്തമായ പരിശോധന തുടങ്ങി.

കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ തീവണ്ടികളിലെല്ലാം പരിശോധന തുടരുകയാണ്. ദില്ലി- ലഖ്‌നൗ ശതാബ്ദി എക്പ്രസ് ഗാസിയാബാദ് സ്റ്റേഷനില്‍ പിടിച്ചിച്ചു. യാത്രക്കാരെ ഒഴിപ്പിച്ച് പരിശോധന നടത്തി. സ്‌ഫോടക വസ്തുക്കളൊന്നും തന്നെ കണ്ടെടുക്കാനായിട്ടില്ല.
ദില്ലി റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് തുടങ്ങുന്ന മിക്ക വണ്ടികളിലും യാത്രക്കാരെ ഒഴിപ്പിച്ച് പരിശോധന നടത്തുന്നുണ്ട്. ദില്ലിയ്ക്ക് പുറമേ സമീപ പ്രദേശങ്ങളിലെ റെയില്‍വേ സ്റ്റേഷനുകളിും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
രാജ്യത്തെ തന്നെ ഏറ്റവും വലിയ റെയില്‍വേ സ്‌റ്റേഷനുകളില്‍ ഒന്നാണ് ദില്ലിയിലേത്. പതിനാല് പ്ലാറ്റ് ഫോമുകളാണ് ഇവിടെയുള്ളത്.












Click it and Unblock the Notifications