യോഗി ആദിത്യനാഥിന്റെ വസതിക്ക് സമീപം ബോംബ് ഭീഷണി; ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി

ലക്‌നൗ: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് സമീപത്ത് നിന്ന് ബോംബ് കണ്ടെത്തി. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്. സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ വസതിക്ക് സുരക്ഷ വര്‍ദ്ധിപ്പിച്ചു. ഇത് ആരോ പറ്റിക്കാന്‍ വേണ്ടി ചെയ്തതാണെന്നും പരിശോധനയില്‍ ബോംബൊന്നും ലഭിച്ചിട്ടില്ലെന്ന് ഉത്തര്‍ പ്രദേശ് പൊലീസ് അറിയിച്ചു. എന്നിരുന്നാലും സുരക്ഷ ഉദ്യോഗസ്ഥരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശമുണ്ട്.












Click it and Unblock the Notifications