അമിത് ഷാക്ക് വധ ഭീഷണി; ബോംബാക്രമണത്തില്‍ വധിക്കുമെന്ന് ഭീഷണിക്കത്ത്, കത്ത് ലഭിച്ചത് എംഎൽഎക്ക്!!
Recommended Video
അമിത് ഷായ്ക്ക് നേരെ വധ ഭീഷണി | Oneindia Malayalam
ഭോപ്പാൽ: കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ അമിത് ഷാക്കെതിരെ വധ ഭീഷണിയെന്ന് റിപ്പോർട്ട്. അമിത് ഷാക്ക് വധഭീഷണിയെന്ന് മധ്യപ്രദേശിലെ ബിജെപി എംഎല്‍എ ലീന ജെയ്ന്‍ ആണ് ഭീഷണിക്കത്ത് ലഭിച്ചിരിക്കുന്നത്.
കത്തില്‍ പേരോ ഒപ്പോ ഉണ്ടായിരുന്നില്ല. തനിക്ക് നേരെയും വധഭീഷണിയുണ്ടെന്നും എംഎല്‍എ വ്യക്തമാക്കി. ലീന ജെയ്ന്‍ എംഎൽഎ ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതി ലഭിച്ചതായി വിദിഷ എസ്പി വിനായക് വർമ്മ വ്യക്തമാക്കിയിട്ടുണ്ട്.

പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നഗരത്തിൽ സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്. ഭോപ്പാലിൽ ബോംബ് സ്ക്വാഡിനെ വരുത്തിയിട്ടുണ്ട്. ബസ് സ്റ്റാന്‍റിലും റെയില്‍വേ സ്റ്റേഷനിലും സര്‍ക്കാര്‍ ആശുപത്രികളിലും സ്ഫോടനം നടത്തുമെന്നും ഭീഷണിയുണ്ടെന്നും പോലീസ് വ്യക്തമാക്കി.












Click it and Unblock the Notifications