നടന്‍ അജിത്തിന്റെ വീട്ടില്‍ സ്‌ഫോടനം നടക്കുമെന്ന് ഭീഷണി
ചെന്നൈ: ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, സല്‍മാന്‍ ഖാന്‍, കരണ്‍ ജോഹര്‍, രാകേഷ് റോഷന്‍ ഏറ്റവും ഒടുവില്‍ ഷാരൂഖ് ഖാന് വരെ അധോലോകത്തു നിന്ന് വധഭീഷണിയുണ്ടായി. ബോളിവുഡിലുള്ളവര്‍ക്ക് മാത്രമല്ല കോളിവുഡ് നടന്‍ അജിത്തിനും ഭീഷണി.
അധോലോകത്ത് നിന്നൊന്നുമായിരുന്നില്ല. വീട്ടില്‍ ബോംബ് സ്‌ഫോടനം നടക്കുമെന്ന ഫോണ്‍ സന്ദേശം വന്നതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും വ്യാജ സന്ദേശമായിരുന്നു. എമര്‍ജന്‍സി ആബുലന്‍സ് ടോള്‍ഫ്രീ നമ്പറായ 108 ലേക്കാണ് സന്ദേശം വന്നത്.

ഫോണ്‍ എടുത്തയാള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍, ബോംബ് സ്‌ക്വാഡ്, സ്‌നിഫര്‍ ഡോഗ് എന്നിവരടങ്ങിയ വന്‍ സന്നാഹം താരത്തിന്റെ വാല്മീകി നഗറിലുള്ള വസതിയിലെത്തി തെരച്ചില്‍ നടത്തി.
തെരച്ചിലില്‍ ബോംബ് കണ്ടെത്താത്തതുമൂലം വ്യാജ സന്ദേശമെന്നു മനസിലാക്കുകയായിരുന്നു. ഗൗതം മേനോന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലായതിനാല്‍ അജിത് സ്ഥലത്തുണ്ടായിരുന്നില്ല.












Click it and Unblock the Notifications