കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താജ് മഹലിന് ബോംബ് ഭീഷണി, സഞ്ചാരികളെ ഒഴിപ്പിച്ചു, താല്‍ക്കാലികമായി അടച്ചെന്ന് അധികൃതര്‍!!

Google Oneindia Malayalam News

ദില്ലി: താജ് മഹല്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് ഒഴിപ്പിച്ചു. അജ്ഞാതനായ ഒരാള്‍ കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് താജ് മഹലിനുള്ള ബോംബ് വെച്ചിട്ടുണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് സന്ദര്‍ശകരെ അടക്കം ഒഴിപ്പിച്ചത്. താജ് മഹല്‍ ബോംബ് സ്‌ഫോടന ഭീഷണിയെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. താജ്മഹലിലും പരിഹസര പ്രദേശങ്ങളിലും പോലീസ് സുരക്ഷാ പരിശോധന നടത്തികൊണ്ടിരിക്കുകയാണ്. മേഖലയില്‍ അതീവ ജാഗ്രതാ നിര്‍ദേശമുണ്ട്.

1

ഫോണ്‍ വിളിച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ല. ഇന്ന് രാവിലെയാണ് ഫോണ്‍ സന്ദേശം ലഭിച്ചതെന്ന് സുരക്ഷാ വിഭാഗം പറയുന്നു. സിഐഎസ്എഫും ആഗ്ര പോലീസും സംയുക്തമായിട്ടാണ് പരിശോധന നടത്തുന്നത്. ബോംബ് സ്‌ക്വാഡും താജ്മഹലിലെത്തിയിട്ടുണ്ട്. ആയിരക്കണക്കിന് സഞ്ചാരികള്‍ ഈ താജ്മഹലിന് ഉള്ളില്‍ ഉണ്ടായിരുന്നു. ഭീഷണി സന്ദേശം ലഭിച്ച ഉടനെ അധികൃതര്‍ നടപടിയെടുക്കുകയായിരുന്നു. വിനോദ സഞ്ചാരികളെ ഒഴിപ്പിച്ച് താജ്മഹലിലേക്കുള്ള പ്രധാന വാതിലുകള്‍ അടയ്ക്കുകയും ചെയ്തു.

രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷന്‍ യജ്ഞം, ചിത്രങ്ങള്‍ കാണാം

ബോംബ് കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. എന്നാല്‍ ഇതുവരെ ബോംബ് സാന്നിധ്യമൊന്നും കണ്ടെത്തിയിട്ടില്ല. സൈനിക റിക്രൂട്ട്‌മെന്റില്‍ വ്യാപക ക്രമക്കേടുകള്‍ ഉണ്ടെന്നും, താന്‍ റിക്രൂട്ട്‌മെന്റിന് പോയിട്ടും സെലക്ഷന്‍ കിട്ടിയില്ലെന്നും അത് കൊണ്ട് ബോംബ് താജ്മഹലിന് ഉള്ളില്‍ വെച്ചിട്ടുണ്ടെന്നും ഇയാള്‍ ഫോണ്‍ സന്ദേശത്തില്‍ പറയുന്നു. ഈ ബോംബ് ഉടനെ പൊട്ടിത്തെറിക്കുമെന്നും ഇയാള്‍ പറഞ്ഞു. അതേസമയം ഫിറോസാബാദില്‍ നിന്നുള്ളയാളാണ് വിളിച്ചതെന്നാണ് സൂചന. ഇയാളെ കുറിച്ച് അന്വേഷിച്ച് വരികയാണ്.

ബിപാഷ ബസു അവധി ആഘോഷത്തില്‍; മാലദ്വീപില്‍ നിന്നുള്ള ഗ്ലാമര്‍ ചിത്രങ്ങള്‍

Recommended Video

cmsvideo
Taj mahal was a siva temple, claims sangha pariwar | Oneindia Malayalam

English summary
bomb threat at taj mahal, security evacuated visitors
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X