മുംബൈ താജ് ഹോട്ടലുകള്‍ക്ക് നേരെ ബോബ് ഭീഷണി;പാക്കിസ്ഥാനെന്ന്' സുരക്ഷ ശക്തമാക്കി പൊലീസ്
മുംബൈ: മുംബൈയിലെ താജ് ഹോട്ടലുകള്‍ക്ക് നേരെ ബോബ് ഭീഷണി ഉയര്‍ന്നതിന് പിന്നാലെ സുരക്ഷ ശക്തമാക്കി പൊലീസ്. താജ് കൊളാബ, ബാന്ദ്രയിലുള്ള താജ് ലാന്‍ഡ്‌സ് എന്‍ഡ് എന്നീ ഹോട്ടലുകള്‍ക്കള്‍ക്കെതിരെയാണ് ഭീഷണി.
തിങ്കളാഴ്ച്ച കറാച്ചി എക്‌സ്‌ചേഞ്ച് ഭീകരാക്രമണത്തിന് ശേഷം മുംബൈ പൊലീസ് അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും ഹോട്ടലിന് പുറത്തും അകത്തും അതീവ സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Recommended Video

പാക്കിസ്ഥാനില്‍ നിന്നും അര്‍ധരാത്രി 12-30 നാണ് ഫോണ്‍ കാള്‍ വന്നതെന്നാണ് അധികൃതര്‍ കണ്ടെത്തിയത്. 2008 നവംബര്‍ 26 ലെ താജ് ഹോട്ടലില്‍ നടന്ന ഭീകരാക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെട്ടിരുന്നു. 300 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പാക്കാസ്ഥാനില്‍ നിന്നുള്ള 10ഭീകരരാണ് അന്ന് ആക്രമണം അഴിച്ചുവിട്ടത്.
ഇന്നലെയായിരുന്നു കറാച്ചി സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് നേര്‍ക്ക് ഭീകരാക്രമണം നടന്നത്. രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഒരു സംഘം ഭീകരര്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് കെട്ടിടത്തിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നുവെന്നും പ്രധാന ഗേറ്റില്‍ ഗ്രാനേഡ് എറിഞ്ഞ ശേഷം അകത്ത് കടന്ന സംഘം വെടിയുതിര്‍ക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. ഗ്രാനേഡ് ആക്രമണത്തിലാണ് രണ്ട് സാധാരണക്കാര്‍ കൊല്ലപ്പെട്ടത്.












Click it and Unblock the Notifications