നടി ഖുശ്ബുവിന്റെ ചെന്നൈയിലെ വീട്ടില്‍ ബോംബ്..!! ഞെട്ടലോടെ ആരാധകര്‍..!!
ചെന്നൈ: നടിയും കോണ്‍ഗ്രസ്സ് നേതാവുമായ ഖുശ്ബുവിന്റെ വീട്ടില്‍ ബോംബ് ഭീഷണി. ചെന്നൈയിലെ പട്ടിനിപ്പാക്കത്തെ വീട്ടില്‍ ബോംബ് വെച്ചിട്ടുണ്ട് എന്നായിരുന്നു അജ്ഞാതകേന്ദ്രത്തില്‍ നിന്നുള്ള ഭീഷണി. 108 ആംബുലന്‍സ് ഹെല്‍പ് ലൈന്‍ നമ്പറിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.
Read Also: ജയലളിതയുടേയും ശശികലയുടേയും പുറത്തറിയാത്ത രഹസ്യങ്ങള്‍..!! കോടനാട് എസ്‌റ്റേറ്റിലെ സത്യം പുറത്ത്..!
Read Also: ബിജെപി പരിപാടിയില്‍ പങ്കെടുത്തത് ലീഗ് ഉന്നതന്റെ അറിവോടെ..!! ഖമറുന്നീസ അൻവറിന്റെ വെളിപ്പെടുത്തൽ..!!

ശനിയാഴ്ച രാവിലെയോടെയാണ് ഖുശ്ബുവിന്റെ വീട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ലഭിക്കുന്നത്. ഉടനെ തന്ന 108 ആംബുലന്‍സ് ഹെല്‍പ് ലൈന്‍ ജീവനക്കാര്‍ ചെന്നൈ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചു.

വിവരമറിഞ്ഞതോടെ പോലീസ് സംഘവും ബോംബ് സ്‌ക്വാഡും ഖുശ്ബു സുന്ദറിന്റെ പട്ടിനിപ്പാക്കത്തെ വീട്ടിലേക്ക് തിരിച്ചു. വീട്ടില്‍ വിശദമായ പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. ഇതോടെ വ്യാജഭീഷണിയാണെന്ന് ഉറപ്പായി.

സംഭവ സമയത്ത് ഖുശ്ബുവും കുടുംബവും വീട്ടിലില്ലായിരുന്നു. റോമില്‍ അവധിക്കാലം ആഘോഷിക്കാന്‍ പോയിരിക്കുകയായിരുന്നു ഇവര്‍. ടൂര്‍ പൂര്‍ത്തിയാക്കി ഉടന്‍ തന്നെ ഇവര്‍ തിരിച്ചെത്തുമെന്നാണറിയുന്നത്.

താരത്തെ കബളിപ്പിക്കാന്‍ വേണ്ടി ആരെങ്കിലും ഫോണ്‍ ചെയ്തതാകുമെന്നാണ് പോലീസ് കരുതുന്നത്. സംഭവത്തെക്കുറിച്ച് ട്വിറ്ററില്‍ പ്രതികരണവുമായി ഖുശ്ബുതന്നെ രംഗത്തെത്തിയിട്ടുമുണ്ട്.

സുഹൃത്തുക്കളേ ഞാന്‍ സുഖമായിട്ടിരിക്കുന്നു. എല്ലാവരുടേയും സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. തന്റെ വീട്ടിലെ ബോംബ് ഭീഷണിയെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്. അന്വേഷണത്തിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാമെന്നാണ് ഖുശ്ബുവിന്റെ ട്വീറ്റ്.
|
ഖുശ്ബുവിന്റെ ട്വീറ്റ്












Click it and Unblock the Notifications