Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡൽഹിയിലെ നൂറോളം സ്കൂളുകൾക്ക് ബോംബ് ഭീഷണി; ഇമെയിലുകളുടെ ഉറവിടം കണ്ടെത്തിയതായി സൂചന

ഡൽഹി: ഡൽഹിയിലെ 100 സ്കൂളുകൾക്ക് ബുധനാഴ്ച പുലർച്ചെ ബോംബ് ഭീഷണി. ഇമെയിൽ വഴിയാണ് ബോംബ് ഭീഷണി എത്തിയത്. തെക്ക് പടിഞ്ഞാറ് ഭാ​ഗത്ത് കുറഞ്ഞത് അഞ്ച് സ്കൂളുകളും കിഴക്ക് മൂന്ന് സ്കൂളുകളും ദക്ഷിണ ഡൽഹിയിൽ 10 സ്കൂളുകളും ഭീഷണി ലഭിച്ച സ്കൂളുകൾ പെടുന്നു.

പുലർ‌ച്ചെ നാലോടെയാണ് സ്കൂളുകളുടെ ഔദ്യോ​ഗിക ഇമെയിൽ ഐഡിയിൽ ഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണി ഇമെയിലുകളുടെ ഉറവിടം ഡൽഹി പോലീസ് കണ്ടെത്തിയിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ വിനയ് കുമാർ സക്‌സേന മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Bomb Threat

ഡൽഹി പോലീസ് പൂർണ സജ്ജരാണെന്നും അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ തങ്ങൾ ശ്രമിക്കുമെന്ന് ഡൽഹിയിലെ ജനങ്ങൾക്ക് ഉറപ്പ് നൽകാൻ താൻ ആ​ഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

റഷ്യയിൽ നിന്നാണ് ഇമെയിലുകൾ അയച്ചതെന്ന് പ്രഥമദൃഷ്ട്യ തോന്നുന്നതായി അധികൃതർ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. അതേ സമയം, കേന്ദ്ര ഏജൻസികളും ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വിമാനത്തവളങ്ങൾക്കും തിങ്കളാഴ്ച
ആശുപത്രികൾക്കും സമാനമായ ഭീഷണം ലഭിച്ചതായി അധികൃതർ പറഞ്ഞു.

കോളുകൾ വ്യാജമാണെന്ന് തോന്നുന്നതിനാൽ പരിഭ്രാന്തരാകരുതെന്ന് ആഭ്യന്തര മന്ത്രാലയും ഡൽഹി പോലീസും പൗരന്മാരോട് അഭ്യർത്ഥിച്ചു.
ഡൽഹി ഫയർ സർവീലിന് ( ഡി എഫ് എസ് ) ഇതുവരെ 60 ബോംബ് ഭീഷണി കോളുകൾ ലഭിച്ചതായി പറയുന്നു. വിവരമറിഞ്ഞ് ലോക്കൽ പോലീസ് ഉടൻ സ്കൂൾ പരിസരം ഒഴിപ്പിച്ചു. ബോംബ് ഡിറ്റക്ഷൻ ടീമുകൾ, ബോംബ് ഡിസ്പോസൽ സ്ക്വാഡുകൾ, ഡി എഫ് എസ് ഉദ്യോ​ഗസ്ഥർ എന്നിവരുടെ നിലവിൽ സമഗ്രമായ തിരച്ചിൽ നടത്തുകയാണ്.

" കുട്ടികളേയും അവരുടെ മാതാപിതാക്കളേയും ലക്ഷ്യമിട്ട് അവരെ ബുദ്ധിമുട്ടിക്കാൻ ആരെങ്കിലും ശ്രമിക്കുന്നത് വളരെ ദൗർഭാ​ഗ്യകരമാണ്, ഭാ​ഗ്യവശാൽ ഈ ഭീഷണി ഒരു തട്ടിപ്പാണ്. ഈ വ്യാജ ഇമെയിൽ അയച്ചത് ആരാണെന്നും എവിടെ നിന്നും ഡൽഹി പോലീസ് ഉടൻ കണ്ടെത്തുമെന്നും പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു...

പരിഭ്രാന്തരാകരുതെന്ന് ഞാൻ മാതാപിതാക്കളോട് അഭ്യർത്ഥിക്കുന്നു. നാളെ മുതൽ സ്‌കൂളുകൾ സാധാരണ പോലെപ്രവർത്തിക്കും " ഡൽഹി - എൻസിആറിലെ നിരവധി സ്‌കൂളുകൾക്ക് ബോംബ് ഭീഷണിയെക്കുറിച്ച് ഡൽഹി വിദ്യാഭ്യാസ മന്ത്രി അതിഷി എ എൻ ഐയോട് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+