കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടോള്‍സ്‌റ്റോയിയുടെ അല്ല വിശ്വജിത്ത് റോയിയുടെ വാര്‍ ആന്‍ഡ് പീസ്, മുംബൈ ഹൈക്കോടതി പറഞ്ഞത് ഇങ്ങനെ

Google Oneindia Malayalam News

മുംബൈ: ലിയോ ടോള്‍സ്‌റ്റോയിയുടെ വാര്‍ ആന്‍ഡ് പീസ് എന്ന വിഖ്യാത നോവല്‍ വീട്ടില്‍ സൂക്ഷിച്ചത് എന്തിനെന്ന മുംബൈ ഹൈക്കോടതി ജഡ്ജിയുടെ വാദം വലിയ വിവാദമായിരുന്നു. എന്നാല്‍ ഇത് മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പിഴവെന്ന് കണ്ടെത്തല്‍. ഭീമ കൊറേഗാവ് കേസില്‍ വിചാരണ നേരിടുന്ന സാമൂഹ്യപ്രവര്‍ത്തകന്‍ വെര്‍നന്‍ ഗോണ്‍സാല്‍വസിനോട് ഇത്തരം ചോദ്യം ഹൈക്കോടതി ഉന്നയിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്.

1

അതേസമയം കൊല്‍ക്കത്തയിലെ മാധ്യമപ്രവര്‍ത്തകന്‍ ബിശ്വജിത്ത് റോയിയുടെ വാര്‍ ആന്‍ഡ് പീസ്, ജംഗല്‍മഹല്‍, പീപ്പിള്‍, സ്റ്റേറ്റ്, മാവോയിസ്റ്റ്‌സ് എന്ന പുസ്തകത്തെ കുറിച്ചാണ് കോടതി ചോദ്യം ഉന്നയിച്ചത്. ഭീമ കൊറേഗാവ് കേസില്‍ ആരോപണം നേരിടുന്ന മറ്റൊരാളുടെ അഭിഭാഷകനായ യുഗ് ചൗധരിയാണ് ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. മാധ്യമങ്ങളില്‍ ഹൈക്കോടതിയെ കുറിച്ച് അങ്ങേയറ്റം തെറ്റിദ്ധരിപ്പിക്കപ്പെട്ട വാര്‍ത്തയാണ് വന്നതെന്ന് യുഗ് ചൗധരി പറഞ്ഞു.

അതേസമയം വളരെ ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് ജസ്റ്റിസ് സാരംഗ് കോട്വാള്‍ പറഞ്ഞു. താന്‍ റിപ്പോര്‍ട്ട് വായിച്ച് ഞെട്ടിപ്പോയെന്നും കോട്വാള്‍ പറഞ്ഞു. തനിക്ക് ലിയോ ടോള്‍സ്‌റ്റോയിയുടെ പുസ്തകത്തെ കുറിച്ച് നന്നായി അറിയാം. അത് ലോകസാഹിത്യത്തിലെ ക്ലാസിക്കാണ്. അതേസമയം പോലീസ് പിടിച്ചെടുത്ത പുസ്തകങ്ങളെല്ലാം തെളിവുകളാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും കോട്വാള്‍ വ്യക്തമാക്കി.

നേരത്തെ രാജ്യദ്രോഹപരമായ പരാമര്‍ശങ്ങള്‍ ഉള്ള വാര്‍ ആന്‍ഡ് പീസ് എന്ന പുസ്തകം എന്തിനാണ് ഗോണ്‍സാല്‍വസ് കൈവശം വെച്ചതെന്നായിരുന്നു കോടതി ചോദിച്ചത്. ഇതാണ് വിവാദമായത്. എന്നാല്‍ താന്‍ കൈവശം വെച്ച പുസ്തകങ്ങളൊന്നും സര്‍ക്കാര്‍ നിരോധിച്ചിട്ടില്ലെന്നും, ഗോണ്‍സാല്‍വസ് മറുപടി നല്‍കി. പുസ്തകങ്ങള്‍ നിരോധിച്ചിട്ടില്ല എന്ന വാദം കൊണ്ട് നിങ്ങള്‍ എല്ലാ കാര്യങ്ങളും വ്യക്തമാക്കി. എനിക്ക് ല ഭിച്ച കുറ്റപത്രത്തിലെ കൈയ്യക്ഷം മോശമായിരുന്നു. അതുകൊണ്ടാണ് പുസ്തകത്തിന്റെ പേര് മുഴുവന്‍ വായിക്കാന്‍ സാധിക്കാതിരുന്നതെന്നും കോട്വാള്‍ പറഞ്ഞു.

 കുമാരി സെല്‍ജ ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷയാവും, ഭൂപീന്ദര്‍ ഹൂഡയുടെ മകന്‍ വര്‍ക്കിംഗ് പ്രസിഡന്റാവും കുമാരി സെല്‍ജ ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷയാവും, ഭൂപീന്ദര്‍ ഹൂഡയുടെ മകന്‍ വര്‍ക്കിംഗ് പ്രസിഡന്റാവും

English summary
bombay hc didnt raise questions on war and peace
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X