കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിദംബരത്തിന് ഹൈക്കോടതി നോട്ടീസ്; 10000 കോടി വേണമെന്ന് കമ്പനി, രേഖ ആവശ്യപ്പെട്ട് ചിദംബരം

Google Oneindia Malayalam News

മുംബൈ: അഴിമതി കേസില്‍ ദില്ലി ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് സാധ്യത നിലനില്‍ക്കുന്നതിനിടെ, കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിനെതിരായ മറ്റൊരു കേസും വിവാദമാകുന്നു. 10000 കോടി രൂപ നഷ്ടപരിഹാരം തേടി 63 മൂണ്‍സ് ടെക്‌നോളജി എന്ന കമ്പനിയാണ് ചിദംബരത്തിനും മറ്റു രണ്ടു പേര്‍ക്കുമെതിരെ പരാതി നല്‍കിയത്. തുടര്‍ന്ന് ബോംബെ ഹൈക്കോടതി ചിദംബരത്തിന് നോട്ടീസ് അയച്ചു. എന്നാല്‍ പരാതിയുടെ പകര്‍പ്പും കമ്പനിയുടെ ആരോപണം സമര്‍ഥിക്കുന്ന രേഖകളും നല്‍കാന്‍ ചിദംബരം ആവശ്യപ്പെട്ടു.

Chidambaram

നേരിട്ടോ അഭിഭാഷകര്‍ മുഖേനയോ കോടതിയില്‍ ഹാജരാകണമെന്നാണ് ഹൈക്കോടതി നോട്ടീസില്‍ പറയുന്നത്. ഒക്ടോബര്‍ 15ന് കേസ് വീണ്ടും പരിഗണിക്കും. എന്നാല്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ചിദംബരം. ഇക്കാര്യം ഉന്നയിച്ച് കമ്പനിക്ക് കത്തയച്ചു. കത്ത് കിട്ടിയ ഉടനെ രേഖകള്‍ അയച്ചുകൊടുത്തുവെന്ന് കമ്പനിയുടെ അഭിഭാഷകന്‍ ഭാവേഷ് താക്കൂര്‍ പറഞ്ഞു.

ചൈനയെ ഞെട്ടിച്ച് ഖത്തര്‍; പിന്തുണ പിന്‍വലിച്ചെന്ന് റിപ്പോര്‍ട്ട്, സൗദിയും പാകിസ്താനും ഒപ്പിട്ടു!!ചൈനയെ ഞെട്ടിച്ച് ഖത്തര്‍; പിന്തുണ പിന്‍വലിച്ചെന്ന് റിപ്പോര്‍ട്ട്, സൗദിയും പാകിസ്താനും ഒപ്പിട്ടു!!

ചിദംബരത്തിന് പുറമെ വിഭവ ശേഷി വികസന മന്ത്രാലയത്തിലെ സെക്രട്ടറി കെപി കൃഷ്ണന്‍, ഫോര്‍വേഡ് മാര്‍ക്കറ്റ് കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ രമേഷ് അഭിഷേക് എന്നിവരെ പ്രതി ചേര്‍ത്താണ് കമ്പനി പരാതി നല്‍കിയിരിക്കുന്നത്. പണം തിരിച്ചടയ്ക്കില്‍ തെറ്റിയതിനെ തുടര്‍ന്ന് വഞ്ചനാ പരാതികള്‍ കമ്പനി നേരിടുന്നുണ്ട്. കമ്പനിയെ കുഴപ്പത്തിലാക്കുന്നത് ചിദംബരവും കൃഷ്ണനും അഭിഷേകുമാണെന്നും 10000 രൂപ നഷ്ടപരിഹാരമായി വേണമെന്നുമാണ് പരാതിയിലെ ആവശ്യം.

ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ചിദംബരം അറസ്റ്റിലാകുമെന്നാണ് വിവരം. ജാമ്യം തേടി ചിദംബരം സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.

English summary
Bombay HC Notice to Chidambaram; He seeks documents of suit filed by 63 moons
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X