സ്നേഹ പ്രകടനത്തിന് അനുമതിയില്ലാതെ സ്പർശിക്കുന്നത് പോക്സോയുടെ പരിധിയിൽ വരില്ല: ബോംബെ ഹൈക്കോടതി
മുംബൈ: അശ്രദ്ധമായോ അല്ലെങ്കിൽ ലൈംഗിക ഉദ്ദേശ്യമില്ലാതെയോ ഉള്ള ഏതെങ്കിലും തരത്തിലുള്ള ശാരീരിക സ്പർശനം പോക്സോ നിയമപ്രകാരം ഒരു ലൈംഗിക ആക്രമണമല്ലെന്ന് ബോംബെ ഹൈക്കോടതി. പ്രായപൂർത്തിയാകാത്ത ഒരാളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുറ്റാരോപിതനായ 27 കാരന് ജാമ്യം അനുവദിക്കുന്നതിനിടെയാണ് ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് ഭാരതി ഡാംഗ്രെയുടേതാണ് വിധി. മുംബൈയിലെ ബാരാമതി സ്വദേശിയാണ് പ്രതി.
17 വയസുകാരിയെ ആക്രമിച്ച സംഭവത്തിലാണ് പോലീസ് പ്രതിക്കെതിരെ കേസെടുത്തിരുന്നത്. തുടർന്ന് പോക്സോ നിയമ പ്രകാരം കേസെടുക്കുകയും ചെയ്തു. ട്യൂഷൻ ക്ലാസിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയെ പെൺകുട്ടിയെ അയൽവാസിയായ പ്രതി തടഞ്ഞു നിർത്തി സ്നേഹം പ്രകടിപ്പിച്ചുവെന്നാണ് പരാതിക്കാരി ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ പെൺകുട്ടി ഈ ശ്രമം നിരസിച്ചതോടെ വലതു കൈയ്ക്ക് കയറിപ്പിടിച്ചുവെന്നും ഇത് പെൺകുട്ടിയെ ഭയപ്പെടുത്തി പെൺകുട്ടിയെ അതിന് പ്രേരിപ്പിച്ചെങ്കിലും അവൾ കുതറി രക്ഷപ്പെടുകയായിരുന്നു.

പ്രതിക്കെതിരെ ബരാമതി സിറ്റി പോലീസ് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 341, 354, 354 ബി, 452, 504, 506 509 , 34 എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. ഇതിന് പുറമേ പോക്സോ നിയമത്തിലെ നിരവധി വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. സെക്ഷൻ 8, സെക്ഷൻ 12, സെക്ഷൻ 17 എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ ഈ വ്യവസ്ഥകളാണ് നടപ്പിലാക്കിയിട്ടുള്ളത്. ഐപിസിയുടെ സെക്ഷൻ 354 ഉം പോക്സോ നിയമത്തിലെ സെക്ഷൻ 8 ഉം ഒഴികെ മറ്റെല്ലാ വിഭാഗങ്ങൾക്കും ജാമ്യം ലഭിക്കും.കൌമാരപ്രായത്തിലുള്ള പെൺകുട്ടിയോട് ഇഷ്ടം അറിയിക്കുക എന്നല്ലാതെ അയാൾക്ക് ലൈംഗികേച്ഛയോ മറ്റ് ദുരുദ്ദേശ്യങ്ങളോ ഇല്ലായിരുന്നുവെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.
പോക്സോ നിയമത്തിലെ സെക്ഷൻ 8 ന്റെ അടിസ്ഥാനത്തിൽ ജാമ്യമില്ലാ കുറ്റമാണെന്ന് കീഴ്‌കോടതി ചൂണ്ടിക്കാണിച്ചിരുന്നു. കേസിൽ പ്രതി മൂന്ന് വർഷത്തിൽ കൂടുതൽ എന്നാൽ അഞ്ച് വർഷത്തേക്ക് നീട്ടിയേക്കാവുന്നതുമായ തടവ് ശിക്ഷയ്ക്ക് അർഹനമാണെന്നും പിഴയടയ്ക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. ചുമത്തിയതായി ബോംബെ ഹൈക്കോടതി വിധിച്ചു, അതായത്. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയോ മറ്റേതെങ്കിലും വ്യക്തിയുടെയോ സ്വകാര്യ ഭാഗത്തെ സ്പർശിക്കുകയോ ചെയ്താൽ മാത്രമേ ഇത് ലൈംഗിക കുറ്റകൃത്യത്തിന്റെ പരിധിയിൽ വരികയുള്ളൂവെന്നും കോടതി ചൂണ്ടിക്കാണിച്ചു.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം












Click it and Unblock the Notifications