കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്നേഹ പ്രകടനത്തിന് അനുമതിയില്ലാതെ സ്പർശിക്കുന്നത് പോക്സോയുടെ പരിധിയിൽ വരില്ല: ബോംബെ ഹൈക്കോടതി

Google Oneindia Malayalam News

മുംബൈ: അശ്രദ്ധമായോ അല്ലെങ്കിൽ ലൈംഗിക ഉദ്ദേശ്യമില്ലാതെയോ ഉള്ള ഏതെങ്കിലും തരത്തിലുള്ള ശാരീരിക സ്പർശനം പോക്സോ നിയമപ്രകാരം ഒരു ലൈംഗിക ആക്രമണമല്ലെന്ന് ബോംബെ ഹൈക്കോടതി. പ്രായപൂർത്തിയാകാത്ത ഒരാളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുറ്റാരോപിതനായ 27 കാരന് ജാമ്യം അനുവദിക്കുന്നതിനിടെയാണ് ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് ഭാരതി ഡാംഗ്രെയുടേതാണ് വിധി. മുംബൈയിലെ ബാരാമതി സ്വദേശിയാണ് പ്രതി.

കൊല്ലത്ത് രണ്ടാം തവണ മേയറായി പ്രസന്ന ഏണസ്റ്റ്, ബിജെപി അംഗത്തിന്റെ വോട്ട് അസാധുവായി!!കൊല്ലത്ത് രണ്ടാം തവണ മേയറായി പ്രസന്ന ഏണസ്റ്റ്, ബിജെപി അംഗത്തിന്റെ വോട്ട് അസാധുവായി!!

17 വയസുകാരിയെ ആക്രമിച്ച സംഭവത്തിലാണ് പോലീസ് പ്രതിക്കെതിരെ കേസെടുത്തിരുന്നത്. തുടർന്ന് പോക്സോ നിയമ പ്രകാരം കേസെടുക്കുകയും ചെയ്തു. ട്യൂഷൻ ക്ലാസിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയെ പെൺകുട്ടിയെ അയൽവാസിയായ പ്രതി തടഞ്ഞു നിർത്തി സ്നേഹം പ്രകടിപ്പിച്ചുവെന്നാണ് പരാതിക്കാരി ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ പെൺകുട്ടി ഈ ശ്രമം നിരസിച്ചതോടെ വലതു കൈയ്ക്ക് കയറിപ്പിടിച്ചുവെന്നും ഇത് പെൺകുട്ടിയെ ഭയപ്പെടുത്തി പെൺകുട്ടിയെ അതിന് പ്രേരിപ്പിച്ചെങ്കിലും അവൾ കുതറി രക്ഷപ്പെടുകയായിരുന്നു.

 bombayhc-157

പ്രതിക്കെതിരെ ബരാമതി സിറ്റി പോലീസ് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 341, 354, 354 ബി, 452, 504, 506 509 , 34 എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. ഇതിന് പുറമേ പോക്സോ നിയമത്തിലെ നിരവധി വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. സെക്ഷൻ 8, സെക്ഷൻ 12, സെക്ഷൻ 17 എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ ഈ വ്യവസ്ഥകളാണ് നടപ്പിലാക്കിയിട്ടുള്ളത്. ഐപിസിയുടെ സെക്ഷൻ 354 ഉം പോക്സോ നിയമത്തിലെ സെക്ഷൻ 8 ഉം ഒഴികെ മറ്റെല്ലാ വിഭാഗങ്ങൾക്കും ജാമ്യം ലഭിക്കും.കൌമാരപ്രായത്തിലുള്ള പെൺകുട്ടിയോട് ഇഷ്ടം അറിയിക്കുക എന്നല്ലാതെ അയാൾക്ക് ലൈംഗികേച്ഛയോ മറ്റ് ദുരുദ്ദേശ്യങ്ങളോ ഇല്ലായിരുന്നുവെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.

പോക്സോ നിയമത്തിലെ സെക്ഷൻ 8 ന്റെ അടിസ്ഥാനത്തിൽ ജാമ്യമില്ലാ കുറ്റമാണെന്ന് കീഴ്‌കോടതി ചൂണ്ടിക്കാണിച്ചിരുന്നു. കേസിൽ പ്രതി മൂന്ന് വർഷത്തിൽ കൂടുതൽ എന്നാൽ അഞ്ച് വർഷത്തേക്ക് നീട്ടിയേക്കാവുന്നതുമായ തടവ് ശിക്ഷയ്ക്ക് അർഹനമാണെന്നും പിഴയടയ്ക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. ചുമത്തിയതായി ബോംബെ ഹൈക്കോടതി വിധിച്ചു, അതായത്. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയോ മറ്റേതെങ്കിലും വ്യക്തിയുടെയോ സ്വകാര്യ ഭാഗത്തെ സ്പർശിക്കുകയോ ചെയ്താൽ മാത്രമേ ഇത് ലൈംഗിക കുറ്റകൃത്യത്തിന്റെ പരിധിയിൽ വരികയുള്ളൂവെന്നും കോടതി ചൂണ്ടിക്കാണിച്ചു.

English summary
Bombay HC on POCSO Act: While considering case against 27 year old man
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X