കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്തിനടുത്ത് ഭീം ആർമിക്ക് യോഗം നടത്താം; നിബന്ധനകളോടെ അനുമതി

Google Oneindia Malayalam News

ദില്ലി: നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്തിനടുത്ത് യോഗം നടത്താൻ ഭീം ആർമിക്ക് അനുമതി. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചാണ് ശനിയാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടിക്ക് അനുമതി നൽകിയത്. ആർഎസ്എസ് ആസ്ഥാനത്തിന് സമീപത്തുള്ള രെഷീംബാഗ് മൈതാനത്താണ് യോഗം നടക്കുക. ജസ്റ്റിസുമാരായ സുനിൽ ഷുക്രെ, മാധവ് ജാംധർ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ചില നിബന്ധനകളോടെയാണ് യോഗത്തിന് അനുമതി നൽകിയിരിക്കുന്നത്.

ഗുജറാത്തില്‍ തന്നെ സ്വീകരിക്കാന്‍ 1 കോടി ആളുകള്‍ എത്തുമെന്ന് മോദി പറഞ്ഞു; അവകാശവാദവുമായി ട്രംപ്ഗുജറാത്തില്‍ തന്നെ സ്വീകരിക്കാന്‍ 1 കോടി ആളുകള്‍ എത്തുമെന്ന് മോദി പറഞ്ഞു; അവകാശവാദവുമായി ട്രംപ്

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ആർഎസ്ആഎസ് ആസ്ഥാനത്തോട് ചേർന്നുള്ള മൈതാനത്ത് നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടിക്ക് കോട്വാലി പോലീസ് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. തുടന്ന് ഭീം ആർമി നേതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹർജിയിന്മേൽ മഹാരാഷ്ട്ര സർക്കാരിനും നാഗ്പൂർ പോലീസ് കമ്മീഷണർക്കും കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു.

azad

നിരവധി നിബന്ധനകളോടെയാണ് കോടതി അനുമതി നൽകിയിരിക്കുന്നത്. പ്രവർത്തകരുടെ യോഗം മാത്രമെ മൈതാനത്ത് നടക്കാവൂ എന്നും പ്രതിഷേധത്തിനോ പ്രകടനത്തിനോ അനുമതിയില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. വിദ്വേഷ പ്രസംഗങ്ങൾ നടത്തരുതെന്നും സമാധാന അന്തരീക്ഷം നിലനിർത്തണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഈ വ്യവസ്ഥകൾ പാലിക്കുമെന്ന് ചന്ദ്രശേഖർ ആസാദ് ഉറപ്പ് നൽകണമെന്നും നിബന്ധകൾ ലംഘിച്ചാൽ കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

English summary
Bombay HC permits Bhim army to hold meeting near RSS headquarters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X