Get Updates
Get notified of breaking news, exclusive insights, and must-see stories!

മാട്ടിറച്ചി നിരോധനം: വിധി മട്ടന്‍ ഡീലേഴ്‌സ് അസോസിയേഷനു അനുകൂലം

മുംബൈ: നഗരത്തില്‍ ജൈനമതക്കാരുടെ ഉപവാസം പ്രമാണിച്ച് ഈ മാസം 17 ന് പ്രഖ്യാപിച്ച ഇറച്ചിനിരോധനം ഹൈക്കോടതി സ്‌റ്റേ ചെയ്തു. നിരോധനത്തിനെതിരെ മട്ടന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി.

മുംബൈ നഗരത്തില്‍ നാല് ദിവസം ഇറച്ചി വില്പന വിലക്കിയത് ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് രണ്ടു ദിവസമാക്കി കുറച്ചിരുന്നു. സപ്തംബര്‍ പത്തിലെ നിരോധനം കഴിഞ്ഞതിനാല്‍ ഇനി 17ന് മാത്രമെ നിരോധനമുണ്ടായിരുന്നുള്ളൂ. വെള്ളിയാഴ്ച ചേര്‍ന്ന നഗരസഭയുടെ പ്രത്യേകയോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

meatbanned

സെപ്റ്റംബര്‍ 10,13,17,18 ദിവസങ്ങളിലാണ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. മുംബൈ പോലുള്ള നഗരത്തില്‍ ഇറച്ചി വില്പന നിരോധനം പ്രായോഗികമല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. നിരോധനത്തിനെതിരെ ശിവസേനയും എം.എന്‍.എസ്സും കോണ്‍ഗ്രസ്സും എന്‍.സി.പി.യും ശക്തമായ പ്രക്ഷോഭപരിപാടികളാണ് നടത്തിയത്.

ഭരണഘടനാ അവകാശങ്ങള്‍ ലംഘിച്ചാണ് നഗരസഭ ഇറച്ചി കച്ചവടം നിരോധിച്ചത് എന്ന് ചൂണ്ടിക്കാട്ടിയാണ് മട്ടന്‍ ഡീലേസ് അസോസിയേഷന്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+