മനോഹര്‍ പരീക്കറിന്റെ ആരോഗ്യനിലയെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കണെമന്ന് ബോംബെ ഹൈക്കോടതി.. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം
Recommended Video

മുംബൈ: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ ആരോഗ്യനിലയെന്തെന്ന് അറിയിക്കണമെന്ന് ബോംബെ ഹൈക്കോടതി ഗോവ സര്‍ക്കാറിനോട് ആവ്ശ്യപ്പെട്ടു.സംസ്ഥാന ചീഫ് സെക്രട്ടറിയോടാണ് കോടതി ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ ആരോഗ്യ നിലയെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടത്.
പരീക്കറിനെ മാസങ്ങളായി പൊതുവേദികളില്‍ കാണുന്നില്ലെന്നും അദ്ദേഹത്തിന്റെ ആരോഗ്യ നിലയെക്കുറിച്ച് മെഡിക്കല്‍ ബുള്ളറ്റിന് ഇറക്കണമെന്നും ആവശ്യപ്പെട്ട് മുന്‍ ഗോവ ഫോര്‍വാര്‍ഡ് മെമ്പര്‍ ട്രാജനോ ഡിമെല്ലോ ആണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.ജസ്റ്റിസുമാരായ ആര് എം ബോര്‍ഡെ,പൃഥിരാജ് കെ ചവാന് എന്നിവരാണ് പരീക്കറിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് മെഡിക്കല്‍ ബുള്ളറ്റിന് ഇറക്കാന്‍ ആവശ്യപ്പെട്ടത്.

മനോഹര്‍ പരീക്കറിന് പാന്‍ക്രിയാറ്റിക് കാന്‍സറാണെന്നും അതിനാല്‍ തന്നെ ഭരണപരമായ തീരുമാനങ്ങള്‍ ഒന്നും തന്നെ അദ്ദേഹത്തിന്റേതല്ലെന്നും ഇത്തരം തീരുമാനങ്ങള്‍ അദ്ദേഹത്തിന് തനിച്ചെടുക്കാന്‍ സാധിക്കില്ലെന്നും പരാതിയില്‍ പറയുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് പഠിച്ച് ഒരു പാനല്‍ മെഡിക്കല്‍ ബുള്ളറ്റിന് സ്ഥിരമായി പ്രസിദ്ധികരിച്ച് ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം.
എന്നാല്‍ കോടതിയോട് ഗോവന്‍ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അധിക സമയം ആവശ്യപ്പെട്ടിരുന്നു. ചീഫ് സെക്രട്ടറി യാത്രയിലാണെന്നായിരുന്നു കാരണം. എന്നാല്‍ ഇത് വൈകിപ്പിക്കരുതെന്നാണ് കോടതി ഉത്തരവിട്ടത്. നേരത്തെ മുഖ്യമന്ത്രിക്ക് സ്വകാര്യതയുണ്ടെന്നും അതിനാല്‍ മൗലികാവകാശം കണക്കിലെടുക്കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിരുന്നു.എന്നാല്‍ പരാതിക്ക് സര്‍ക്കാര്‍ മറുപടി നല്കിയാല് മാത്രമേ എല്ലാ രീതിയിലും കേസ് പരിഗണിക്കാന്‍ സാധിക്കൂ എന്ന് കോടതി പറഞ്ഞു.
ഒക്ടോബര്‍ 14ന് എയിംസില്‍ ചികിത്സ കഴിഞ്ഞെത്തിയതിനു ശേഷം മനോഹര്‍ പരീക്കര്‍ പൊതുവേദികളിലൊന്നും തന്നെ വന്നിരുന്നില്ല.അദ്ദേഹം തന്റെ ഔദ്യോഗിക വസതിയിലും തിരിച്ചുവന്നിരുന്നില്ല.എന്നാല്‍ പരീക്കര്‍ ആരോഗ്യവാനാണെന്നും ഇംഗ്ലീഷ് സിനിമകള്‍ കാണുന്നുണ്ടെന്നും ഗോവന്‍ കൃഷി മന്ത്രി വിജയ് സര്‍ദേശായ് പറഞ്ഞിരുന്നു.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications