കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനോഹര്‍ പരീക്കറിന്‍റെ ആരോഗ്യനിലയെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കണെമന്ന് ബോംബെ ഹൈക്കോടതി.. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം

  • By Des
Google Oneindia Malayalam News

Recommended Video

cmsvideo
സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം | Oneindia Malayalam

മുംബൈ: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്‍റെ ആരോഗ്യനിലയെന്തെന്ന് അറിയിക്കണമെന്ന് ബോംബെ ഹൈക്കോടതി ഗോവ സര്‍ക്കാറിനോട് ആവ്ശ്യപ്പെട്ടു.സംസ്ഥാന ചീഫ് സെക്രട്ടറിയോടാണ് കോടതി ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്‍റെ ആരോഗ്യ നിലയെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടത്.

<strong>ബാങ്ക് ജീവനക്കാരന്റെ ആത്മഹത്യ: അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി, ആരോപവിധേയനായ സി പി എം നേതാവ് ബാങ്ക് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു</strong>ബാങ്ക് ജീവനക്കാരന്റെ ആത്മഹത്യ: അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി, ആരോപവിധേയനായ സി പി എം നേതാവ് ബാങ്ക് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

പരീക്കറിനെ മാസങ്ങളായി പൊതുവേദികളില്‍ കാണുന്നില്ലെന്നും അദ്ദേഹത്തിന്റെ ആരോഗ്യ നിലയെക്കുറിച്ച് മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കണമെന്നും ആവശ്യപ്പെട്ട് മുന്‍ ഗോവ ഫോര്‍വാര്‍ഡ് മെമ്പര്‍ ട്രാജനോ ഡിമെല്ലോ ആണ് കോടതിയില്‍ ഹര്‍ജി നല്കിയത്.ജസ്റ്റിസുമാരായ ആര്‍ എം ബോര്‍ഡെ,പൃഥിരാജ് കെ ചവാന്‍ എന്നിവരാണ് പരീക്കറിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കാന്‍ ആവശ്യപ്പെട്ടത്.

Manohar Parrikar

മനോഹര്‍ പരീക്കറിന് പാന്‍ക്രിയാറ്റിക് കാന്‍സറാണെന്നും അതിനാല്‍ തന്നെ ഭരണപരമായ തീരുമാനങ്ങള്‍ ഒന്നും തന്നെ അദ്ദേഹത്തിന്‍റേതല്ലെന്നും ഇത്തരം തീരുമാനങ്ങള്‍ അദ്ദേഹത്തിന് തനിച്ചെടുക്കാന്‍ സാധിക്കില്ലെന്നും പരാതിയില്‍ പറയുന്നു. അദ്ദേഹത്തിന്‍റെ ആരോഗ്യനിലയെക്കുറിച്ച് പഠിച്ച് ഒരു പാനല്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ സ്ഥിരമായി പ്രസിദ്ധികരിച്ച് ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നാണ് ഹര്‍ജിക്കാരന്‍റെ ആവശ്യം.

എന്നാല്‍ കോടതിയോട് ഗോവന്‍ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അധിക സമയം ആവശ്യപ്പെട്ടിരുന്നു. ചീഫ് സെക്രട്ടറി യാത്രയിലാണെന്നായിരുന്നു കാരണം. എന്നാല്‍ ഇത് വൈകിപ്പിക്കരുതെന്നാണ് കോടതി ഉത്തരവിട്ടത്. നേരത്തെ മുഖ്യമന്ത്രിക്ക് സ്വകാര്യതയുണ്ടെന്നും അതിനാല്‍ മൗലികാവകാശം കണക്കിലെടുക്കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിരുന്നു.എന്നാല്‍ പരാതിക്ക് സര്‍ക്കാര്‍ മറുപടി നല്കിയാല്‍ മാത്രമേ എല്ലാ രീതിയിലും കേസ് പരിഗണിക്കാന്‍ സാധിക്കൂ എന്ന് കോടതി പറഞ്ഞു.

ഒക്ടോബര്‍ 14ന് എയിംസില്‍ ചികിത്സ കഴിഞ്ഞെത്തിയതിനു ശേഷം മനോഹര്‍ പരീക്കര്‍ പൊതുവേദികളിലൊന്നും തന്നെ വന്നിരുന്നില്ല.അദ്ദേഹം തന്റെ ഔദ്യോഗിക വസതിയിലും തിരിച്ചുവന്നിരുന്നില്ല.എന്നാല്‍ പരീക്കര്‍ ആരോഗ്യവാനാണെന്നും ഇംഗ്ലീഷ് സിനിമകള്‍ കാണുന്നുണ്ടെന്നും ഗോവന്‍ കൃഷി മന്ത്രി വിജയ് സര്‍ദേശായ് പറഞ്ഞിരുന്നു.

English summary
Bombay High Court asks the Goan government to file affidavit about Goa CM Manohar Parrikar health
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X