Get Updates
Get notified of breaking news, exclusive insights, and must-see stories!

മരുമകളെ ടിവി കാണാൻ അനുവദിക്കാത്തത് ക്രൂരതയല്ലെന്ന് കോടതി; ആത്മഹത്യാപ്രേരണക്കുറ്റം റദ്ദാക്കി

ഡൽഹി: മരുമകളെ ടിവി കാണാൻ അനുവദിക്കാത്തത് ക്രൂരതയല്ലെന്നും അത് ആത്മഹത്യ പ്രേരണയായി കണക്കാക്കാനാവില്ലെന്നും ബോംബെ ഹൈക്കോടതി. ഭാര്യ ആത്മഹത്യ ചെയ്തത സംഭവത്തിൽ ശിക്ഷിക്കപ്പെട്ട ഭർത്താവിനെയും കുടുംബത്തേയും കോടതി വെറുതെ വിടുകയും ചെയ്തു. 2002 ൽ നടന്ന സംഭവത്തിൽ കീഴ്ക്കോടതി വിധിച്ച ശിക്ഷയാണ് ഔറംഗബാദ് ബെഞ്ച് റ​ദ്ദ് ചെയ്തത്.

ഭാര്യയെ ടിവി കാണാൻ അനുവദിച്ചില്ലെന്നും ക്ഷേത്രത്തിൽ പോകാനും അയൽക്കാരെ കാണാനും അനുവദിച്ചില്ലെന്നും പരാതിയിൽ പറഞ്ഞിരുന്നു. അർദ്ധരാത്രിയിൽ വെള്ളമെടുക്കാൻ പോകാൻ പറഞ്ഞെന്ന യുവതിയുടെ ആരോപണവും കോടതി തള്ളി. ആ സമയത്ത് തങ്ങളുടെ ​ഗ്രാമത്തിൽ ജലവിതരണം ആരംഭിച്ചതായും എല്ലാ വീട്ടുകാരും പുലർച്ചെ 1. 30 ന് വെള്ളമെടുക്കാൻ പോയതായും യുവാവിന്റെ വീട്ടുകാർ പറഞ്ഞു.

court

2002 മേയ് 1 ന് യുവതിയെ ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ചുവെന്ന കേസിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെയും കുടുംബത്തേയും വിചാരണ കോടതി നേരത്തെ ശിക്ഷിച്ചത്. വിവാഹത്തിന് ശേഷം ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും മാനസികവും ശാരീരകവുമായ പീഡ‍നത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തുവെന്നായിരുന്നു വാ​​ദം. എന്നാൽ ആത്മഹത്യാ പ്രേരണ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല.
യുവതി രേഖാ പരമായോ വാക്കാലോ ക്രൂരത നേരിട്ടതായി പറഞ്ഞിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+