കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അര്‍ണബ്‌ ഗോസ്വാമിക്ക്‌ ഇടക്കാല ജാമ്യം നിഷേധിച്ച്‌ മുംബൈ ഹൈക്കോടതി

Google Oneindia Malayalam News

മുംബൈ: ആത്മഹത്യാ പ്രേരണ കുറ്റത്തിന്‌ മുബൈ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌ത റിപ്പബ്‌ളിക്ക്‌ ടിവി മേധാവി അര്‍ണാബ്‌ ഗോസ്വാമിക്ക്‌ ഇടക്കാലം ജാമ്യം നിഷേധിച്ച്‌ മുബൈ ഹൈക്കോടതി. ഇടക്കാല ജാമ്യമനുവദിക്കണമെന്നാവശ്യപ്പെട്ട്‌ അര്‍ണാബ്‌ ഗോസ്വാമിയുടെ അഭിഭാഷകന്‍ നല്‍കിയ ഹരജിയിലാണ്‌ ജാമ്യം മുംബൈ ഹൈക്കോടതി നിരസിച്ചത്‌.

അതേ സമയം അറസ്റ്റിലായ അര്‍ണാബ്‌ ഗോസ്വാമിയുടെ ആരോഗ്യം, സുരക്ഷയെന്നിവയെപ്പറ്റി മാഹാരാഷ്ട്ര ഗവര്‍ണര്‍ കോശ്യാരി മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്‌മുഖിനെ നേരിട്ട്‌ വിളിച്ച്‌ അന്വേഷിച്ചു. നേരത്തെ അര്‍ണബിനെ അറസ്റ്റ്‌ ചെയ്‌തതില്‍ ആശങ്ക അറിയിച്ച്‌ ഗവര്‍ണര്‍ ആഭ്യന്തര മന്ത്രിക്ക്‌ കത്തയച്ചിരുന്നു. ഗോസ്വാമിയുടെ കുടുംബത്തിന്‌ അദ്ദേഹത്തെ കാണാനുള്ള അനുമതി നല്‍കണമെന്ന്‌ ദേശ്‌മുഖിനോട്‌ ഗവര്‍ണര്‍ അഭ്യര്‍ഥിച്ചതായും ഗവര്‍ണറുടെ ഓഫീസില്‍ നിന്നും പുറത്തുവിട്ട കുറുപ്പില്‍ പറയുന്നു.

arnab

അര്‍ണാബ്‌ ഗോസ്വാമിയടക്കം 3 പ്രതികളെയാണ്‌ ഇന്‍രീരിയര്‍ ഡിസൈനറായിരുന്ന അന്‍വയ്‌ നായിക്കിന്റെ മരമണവുമായി ബന്ധപ്പെട്ട്‌ മുബൈ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. ആത്മഹത്യ കുറുപ്പില്‍ അര്‍ണാബ്‌ ഗോസ്വാമിയുടെ പേര്‌ പരാമര്‍ശിക്കപ്പെട്ടതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്‌ കഴിഞ്ഞ നവംബര്‍ 4നാണ്‌ അര്‍ണാബ്‌ ഗോസ്വാമിയെ മുംബൈയിലെ വസതിയില്‍ വെച്ച്‌ അലിബഗ്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്യുന്നത്‌. പിന്നീട്‌ കോടതി അര്‍ണബ്‌ അടക്കം 3 പ്രതികളേയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. നവംബര്‍ 18വരെയാണ്‌ ജഡീഷ്യല്‍ കസ്റ്റഡി.

ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട അര്‍ണാബ്‌ ഗോസ്വാമി ഇന്നലെ വരെ അലിബഗ്‌ ജയിലിന്റെ ക്വാറന്റൈന്‍ സെന്റര്‍ ആയിരുന്ന സ്‌കൂളിലായിരുന്നു കഴിഞ്ഞിരുന്നത്‌.എന്നാല്‍ രഹസ്യമായി ഫോണ്‍ ഉപയോഗിച്ചെന്ന കാരണത്താല്‍ പൊലീസ്‌ അര്‍ണാബിനെ അലിബഗില്‍ നിന്നും തലോല ജയിലിലേക്ക്‌ മാറ്റി.

Recommended Video

cmsvideo
Here is how Arnab Goswami got arrested | Oneindia Malayalam

അര്‍ണബിനെ അറസ്റ്റ്‌ ചെയ്‌ത മാഹാരാഷ്ട്ര സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനമാണ്‌ ബിജെപി ദേശീയ നേതാക്കള്‍ ഉന്നയിച്ചത്‌. അര്‍ണബിന്റെ അറസ്റ്റ്‌ അടിയന്തരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്നതായാണ്‌ ബിജെപി നേതാക്കള്‍ പ്രതികരിച്ചത്‌

English summary
Bombay high court denied interim relief to Arnab Goswami
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X