കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മല്ലികയുടെ അല്‍പവസ്ത്രം അശ്ലീലമോ? മുംബൈ ഹൈക്കോടതി പറയും

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: ബോളിവുഡ് നടിയും മോഡലുമായ മല്ലികാ ഷെരാവത്ത് നല്‍കിയ ഹര്‍ജിയില്‍ ബോംബെ ഹൈക്കോടതിയുടെ അനുകൂല നടപടി. വസ്ത്രധാരണത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി നടിക്കെതിരെ നാഗ്പൂര്‍ മജിസ്‌ട്രേറ്റ് കോടതി സ്വീകരിച്ച നടപടി തടയണമെന്നാവശ്യപ്പെട്ട് മല്ലിക ഷെരാവത്ത് ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. മല്ലികയ്‌ക്കെതിരായ നടപടി മരവിപ്പിച്ച ഹൈക്കോടതി മജിസ്‌ട്രേറ്റിന്റെ നടപടിയെ പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

പ്രാദേശിക വ്യവസായി രജ്‌നികാന്ത് ബൊലേറെയാണ് മല്ലികയ്‌ക്കെതിരെ നാഗ്പൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയത്. സിനിമയിലും പൊതുപരിപാടികളിലുമുള്ള മല്ലികയുടെ വസ്ത്രധാരണം അശ്ലീലമാണെന്നും സാമൂഹ്യ ആരോഗ്യത്തിന് ഭീഷണിയാണെന്നും രജ്‌നികാന്ത് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പരാതി പരിഗണിച്ചാണ് കോടതി 2009ല്‍ മല്ലികയ്‌ക്കെതിരെ നടപടിക്കൊരുങ്ങിയത്.

mallika-sherawat

എന്നാല്‍, മല്ലികയ്‌ക്കെതിരെയുളള നടപടിക്ക് മുന്‍പ് സുപ്രീംകോടതി വ്യഖ്യാനിക്കുന്ന സിനിമാട്ടോഗ്രാഫ് ആക്ട് പ്രകാരമുള്ള നിയമസാധ്യതകളും കരാറുകളും മനസ്സിലാക്കാന്‍ ജഡ്ജ് ശ്രമിച്ചില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സിനിമാട്ടോഗ്രാഫ് ആക്ടിലെ 5ഡി ജഡ്ജ് പരിശോധിച്ചില്ലെന്ന് മല്ലികയുടെ റിവിഷന്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

സിനിമയിലുള്ള വസ്ത്രധാരണത്തിന് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് മതിയാകുമെന്ന് മല്ലിക വാദിച്ചു. കൂടാതെ മറ്റുള്ളവയ്ക്ക് സിനിമാട്ടോഗ്രാഫ് ആക്ടിലെ 5ഡി സെക്ഷനില്‍ അതിനുള്ള പ്രതിവിധിയുണ്ടെന്നും അവര്‍ പറഞ്ഞു. ഇക്കാര്യം വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയാണ് മല്ലികയ്ക്ക് അനുകൂലമായ തീരുമാനത്തിലെത്തിയത്.

English summary
Obscenity case; Bombay High Court grants relief to Mallika Sherawat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X