ബലി പെരുന്നാളിനും ബീഫ് നിരോധനം
മുംബൈ: മഹാരാഷ്ട്രയിലെ ബീഫ് നിരോധനം ബലി പെരുന്നാള്‍ ദിനങ്ങളില്‍ നീക്കണമെന്ന ആവശ്യം ബോംബെ ഹൈക്കോടതി തള്ളി. ബലി പെരുന്നാളിന് മൂന്നു ദിവസത്തേക്ക് താത്കാലിക ഇളവ് അനുമദിക്കണമെന്ന് കാട്ടി സമര്‍പ്പിച്ച ഒമ്പത് ഹര്‍ജികളില്‍ തീര്‍പ്പ് കല്‍പ്പിച്ചാണ് ഹൈക്കോടതി വിധി.
ജസ്റ്റീസുമാരായ അഭയ് ഓക, വിഎല്‍ ആച്‌ലിയ എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ബീഫ് നിരോധനത്തില്‍ ഇളവു നല്‍കാന്‍ വിസമ്മതിച്ച കോടതി ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ് തീരുമാനമെടുക്കേണ്ടതെന്നും ഹൈക്കോടതി ഇടപെടാന്‍ ഉണ്ടാവില്ലെന്നും അറിയിച്ചു.

ബലി പെരുന്നാളിന്റെ മതപരമായ വിശ്വാസം പരിഗണിക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. ബലി പെരുന്നാളിന് മൃഗങ്ങളെ ബലികൊടുക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. ആടുകളെ ബലി നല്‍കുന്നതിനേക്കാള്‍ ചെലവു കുറവാണ് മാടുകള്‍ക്കെന്ന് ഹര്‍ജിക്കാര്‍ വ്യക്തമാക്കിയെങ്കിലും കോടതി അക്കാര്യം മുഖവിലയ്‌ക്കെടുത്തില്ല.
മഹാരാഷ്ട്ര സര്‍ക്കാര്‍ ബീഫ് നിരോധനം നിലവില്‍ വരുത്തിയശേഷം നേരത്തെയും നിരോധനത്തിനെതിരെ ഹര്‍ജികള്‍ വന്നിരുന്നെങ്കിലും സര്‍ക്കാര്‍ തീരുമാനം കോടതി സ്‌റ്റേ ചെയ്തിരുന്നില്ല. എന്നാല്‍, അടുത്തിടെ ജൈനരുടെ ഉത്സവവുമായി ബന്ധപ്പെട്ട് കൊണ്ടുവന്ന മാംസ നിരോധനം ഹൈക്കോടതി നീക്കിയിരുന്നു. ഇത് പിന്നീട് സുപ്രീംകോടതിയും ശരിവെച്ചു.












Click it and Unblock the Notifications