പ്ലാറ്റ്‌ഫോമുകളില്‍ സ്ത്രീകള്‍ക്ക് പ്രത്യേകം ടോയ്‌ലറ്റുകള്‍ നിര്‍മ്മിക്കാന്‍ ബോംബെഹൈക്കോടതി ഉത്തരവ്
മുംബൈ: സ്ത്രീകള്‍ക്ക് ശുചിത്വമുള്ളതും സുരക്ഷിതവുമായ ടോയ്‌ലറ്റുകള്‍ മാസത്തിനുള്ളില്‍ റെയില്‍വേ പ്ലാറ്റ്‌ഫോമുകളില്‍ നിര്‍മ്മിച്ച് നല്‍കുന്നതിന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടു.
ഡിവിഷന്‍ ബഞ്ച് ജസ്റ്റിസുമ്മാരായ നരേഷ് പട്ടീല്‍, എസ് ബി ഷുക്ക്രേ എന്നിവര്‍ ചേര്‍ന്ന് നടത്തിയ സര്‍വ്വെയിലാണ് റെയില്‍വ്വേ പ്ലാറ്റ്‌ഫോമുകളിലെ ശോചനീയാവസ്ഥ മനസ്സിലാക്കിയത്. വൈദ്യുതി,വെള്ളം, സുരക്ഷിതത്വം എന്നിവ പ്രധാനം ചെയ്യുന്ന ടോയ്‌ലറ്റുകള്‍ ഒരു മാസത്തിനുള്ളില്‍ സ്ത്രീകള്‍ക്ക് പ്രത്യേകം നിര്‍മ്മിച്ച് നല്‍കാനാണ് ഉത്തരവ്.

സ്ത്രീകള്‍ക്ക് പ്രത്യേകം ടോയ്‌ലറ്റുകള്‍
റെയില്‍വ്വേ പ്ലാറ്റ്‌ഫോമുകളില്‍ സ്ത്രീകള്‍ക്ക് പ്രത്യേകം ടോയ്‌ലറ്റുകള്‍ ഒരു മാസത്തിനുള്ളില്‍ നിര്‍മ്മിച്ച് നല്‍കുന്നതിന് ബോംബെ ഹൈകോടതി ഉത്തരവിട്ടു.

വനിതാ കംപാര്‍ട്ട്‌മെന്റില്‍ ക്യാമറകള്‍
സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിന് വനിതാ കംപാര്‍ട്ട്‌മെന്റുകളില്‍ ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനമായി.

സീറ്റുകള്‍ വര്‍ധിപ്പിക്കും
വനിതാ കംപാര്‍ട്ട്‌മെന്റുകളില്‍ തിരക്ക് ഒഴിവാക്കുന്നതിന് സീറ്റുകള്‍ വര്‍ധിപ്പിക്കും.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂഫോളോ ട്വിറ്റര്‍












Click it and Unblock the Notifications