കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോരക്ഷകര്‍ക്ക് കടിഞ്ഞാണിടാനില്ല: മുഖംതിരിച്ച് ഹൈക്കോടതി, എല്ലാം സംസ്ഥാന സര്‍ക്കാരിന്‍റെ തലയില്‍!!

ജസ്റ്റിസ് ബി ആര്‍ ഗവായ്, എംഎസ് കര്‍ണിക് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്

Google Oneindia Malayalam News

മുംബൈ: ഗോ സംരക്ഷകര്‍ക്ക് മാര്‍ഗ്ഗനിര്‍ദേശം കൊണ്ടുവരാനുള്ള നിര്‍ദേശം തള്ളി ബോംബെ ഹൈക്കോടതി. ജസ്റ്റിസ് ബി ആര്‍ ഗവായ്, എംഎസ് കര്‍ണിക് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഗോ സംരക്ഷകര്‍ക്ക് മാര്‍ഗ്ഗനിര്‍ദേശം കൊണ്ടുവരണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിയത്. ഗോ സംരക്ഷകര്‍ക്ക് മാര്‍ഗ്ഗ നിര്‍ദേശം കൊണ്ടുവരേണ്ടത് സംസ്ഥാന സര്‍ക്കാരിന്‍റെ ചുമതലയാണെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി നിലപാട് വ്യക്തമാക്കിയത്. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ മാത്രമേ കോടതിയ്ക്ക് കഴിയൂവെന്നും ഹര്‍ജി പരിഗണിച്ച ബെഞ്ച് വ്യക്തമാക്കി.

കേസ് ബുധനാഴ്ചത്തേയ്ക്ക് നീട്ടിവെച്ച കോടതി മഹാരാഷ്ട്ര സര്‍ക്കാരിനോട് പ്രതികരണം ആരാഞ്ഞിട്ടുണ്ട്. ഗോസംരക്ഷകരുടെ ആക്രമണ സംഭവങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് അറിയിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. വിഷയത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു.

പൊതുതാല്‍പ്പര്യ ഹര്‍ജി

പൊതുതാല്‍പ്പര്യ ഹര്‍ജി

ബാന്ദ്ര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഷഹാബ് പട്ടേലാണ് ഗോ സംരക്ഷണത്തിന്‍റെ പേരില്‍ അക്രമങ്ങള്‍ അഴിച്ചുവിടുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് പൊതുതാല്‍പ്പര്യ ഹര്‍ജിയുമായി കോടതിയെ സമീപിച്ചിട്ടുള്ളത്. ഗോസംരക്ഷരുടെ വിഷയത്തില്‍ പ്രതികരണം അറിയിക്കണമെന്ന് കാണിച്ച് കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു.

ബക്രീദിന് മുന്നോടിയായി

ബക്രീദിന് മുന്നോടിയായി

സെപ്തംബര്‍ രണ്ടിന് ബക്രീദ് വരാനിരിക്കെ ഗോ രക്ഷയുടെ പേരിലുള്ള അതിക്രമങ്ങളെ മുസ്ലിങ്ങള്‍ ഭയക്കുന്നുവെന്ന് പരാതതിക്കാരന് വേണ്ടി ഹാജരായ വാരിസ് പത്താന്‍ ചൂണ്ടിക്കാണിച്ചു. ബക്രീദിനോടനുബന്ധിച്ച് കന്നുകാലികളെ കടത്തുകൊണ്ടുപോകുന്നതിനെതിരെ ഗോ സംരക്ഷകരെന്ന് ചമഞ്ഞെത്തുന്നവര്‍ അക്രമം അഴിച്ചുവിടുന്ന സാഹചര്യത്തിലാണ് ബോംബെ ഹൈക്കോടതിയില്‍ പൊതു താല്‍പ്പര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്.

അക്രമങ്ങള്‍ വര്‍ധിച്ചു

അക്രമങ്ങള്‍ വര്‍ധിച്ചു

ഗോമാംസം കടത്തിയെന്നാരോപിച്ച് ആള്‍ക്കൂട്ടം മര്‍ദിച്ച 25 ഓളം കേസുകളാണ് സംസ്ഥാനത്ത് മാത്രം റിപ്പോര്‍ട്ട് ചെയ്തത്. ഇത്തരത്തിലുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ഹെല്‍പ്പ്ലൈന്‍ നമ്പര്‍ ആരംഭിക്കണമെന്നും ഗോ സംരക്ഷകര്‍ക്ക് മാര്‍ഗ്ഗനിര്‍ദേശം നല്‍കണമെന്നും ഹര്‍ജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂ​ണ്ടിക്കാണിച്ച.

സര്‍ക്കാരിന്‍റെ ചുമതല

സര്‍ക്കാരിന്‍റെ ചുമതല

ജസ്റ്റിസ് ബി ആര്‍ ഗവായ്, എംഎസ് കര്‍ണിക് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഗോ സംരക്ഷകര്‍ക്ക് മാര്‍ഗ്ഗനിര്‍ദേശം കൊണ്ടുവരണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിയത്. ഗോ സംരക്ഷകര്‍ക്ക് മാര്‍ഗ്ഗ നിര്‍ദേശം കൊണ്ടുവരേണ്ടത് സംസ്ഥാന സര്‍ക്കാരിന്‍റെ ചുമതലയാണെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി നിലപാട് വ്യക്തമാക്കിയത്. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ മാത്രമേ കോടതിയ്ക്ക് കഴിയൂവെന്നും ഹര്‍ജി പരിഗണിച്ച ബെഞ്ച് വ്യക്തമാക്കി.

English summary
While hearing a petition against gau rakshaks (cow vigilantes), the division bench of Justices BR Gawai and MS Karnik of the Bombay High Court today said that it would not issue guidelines on gau rakshaks stating that it was the duty of the state government to do so.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X