കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീമാ കൊറേഗാവ് കേസ്; വാര്‍ ആന്‍ഡ് പീസില്‍ ദേശവിരുദ്ധത ഉണ്ടെന്ന് കോടതി, മറുപടി ഇങ്ങനെ

Google Oneindia Malayalam News

മുംബൈ: ഭീമാ കൊറേഗാവ് കേസില്‍ ആരോപണവിധേയനായ വെര്‍നന്‍ ഗോണ്‍സാല്‍വസിനോട് മുംബൈ ഹൈക്കോടതിയുടെ തലതിരിഞ്ഞ ചോദ്യം. എന്തിനാണ് നിങ്ങള്‍ രാജ്യത്തിനെതിരെയുള്ള പുസ്തകങ്ങള്‍ സൂക്ഷിക്കുന്നതെന്നാണ് കോടതി ചോദിച്ചത്. വിഖ്യാത റഷ്യന്‍ സാഹിത്യകാരന്‍ ലിയോ ടോള്‍സ്‌റ്റോയിയുടെ വാര്‍ ആന്‍ഡ് എന്ന പുസ്തകവും, കുറച്ച് സിഡികളും വീട്ടില്‍ സൂക്ഷിച്ച് എന്നതിനാണ് ഇത്തരമൊരു ചോദ്യം കോടതി ചോദിച്ചത്. വാര്‍ ആന്‍ഡ് പീസ് ലോകസാഹിത്യത്തില്‍ അതുല്യ പുസ്തകങ്ങളിലൊന്നായിട്ടാണ് കാണുന്നത്.

മുംബൈ ഹൈക്കോടതി ജസ്റ്റിസ് സരംഗ് കോട്വാലാണ് വിവാദ പരാമര്‍ശം നടത്തിയിരിക്കുന്നത്. ഗോണ്‍സാല്‍വസിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയായിരുന്നു പരാമര്‍ശം. വാര്‍ ആന്‍ഡ് പീസ് പോലുള്ള പുസ്തകങ്ങളില്‍ ദേശവിരുദ്ധമായ കാര്യങ്ങളുണ്ടെന്നാണ് കോടതിയെ പരാമര്‍ശം. നാപ്പോളിയന്‍ യുദ്ധക്കാലത്തെ റഷ്യയാണ് നോവലിന്റെ ഇതിവൃത്തം. അതേസമയം ഈ പുസ്തകം ഗോണ്‍സാല്‍വസിനെതിരെയുള്ള കേസില്‍ നിര്‍ണായക തെളിവാണെന്ന് പൂനെ പോലീസ് കോടതിയില്‍ അറിയിച്ചു.

ഒരു വര്‍ഷം മുമ്പ് മുംബൈയിലെ ഗോണ്‍സാല്‍വസിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് പുസ്തകങ്ങളും സിഡിയും കണ്ടെത്തടുത്തത്. കാബിര്‍ കാലാ മഞ്ചിന്റെ രാജ്യധാമന്‍ വിരോധി, മാര്‍ക്‌സിസ്റ്റ് ആര്‍ക്കൈവ്‌സ്, ജയ് ഭീമ കൊമ്രേഡ്, എന്നീ പുസ്തകങ്ങളും ദേശവിരുദ്ധമാണെന്ന് പോലീസ് പറഞ്ഞു. അണ്ടര്‍സ്റ്റാന്‍ഡിംഗ് മാവോയിസ്റ്റ്‌സ്, ആര്‍സിപി റിവ്യൂ, നാഷണ്‍ സ്റ്റഡി സര്‍ക്കിള്‍ പുറത്തിറക്കുന്ന സര്‍ക്കുലറും പോലീസ് കണ്ടെത്തിയിട്ടുണ്ട്. വാര്‍ ആന്‍ഡ് പീസ് യുദ്ധത്തെ കുറിച്ചാണെന്നും എന്തിനാണ് ഇത് സൂക്ഷിച്ചതെന്നുമാണ് കോടതി ചോദിച്ചത്.

കോടതി അസംബന്ധ ചോദ്യമാണ് ഉന്നയിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. ടോള്‍സ്‌റ്റോ മഹാത്മാ ഗാന്ധിയുടെ ആശയങ്ങളെ സ്വാധീനിച്ച വ്യക്തിയാണ്. കോടതിക്ക് ഇത് അറിയില്ലേ. പുതിയ ഇന്ത്യയിലേക്ക് സ്വാഗതം എന്നാണ് ജയറാം രമേശ് ട്വീറ്റ് ചെയ്തത്. ഇന്ത്യയിലെ സാഹിത്യ വിദ്യാര്‍ത്ഥികളെയും പ്രൊഫസര്‍മാരെയും വായനക്കാരെയും എഴുത്തുകാരെയും കോടതി എന്ത് ചെയ്യുമെന്ന കാര്യത്തില്‍ അദ്ഭുതമുണ്ടെന്നും യൂത്ത് കോണ്‍ഗ്രസും ട്വീറ്റ് ചെയ്തു.

<strong> യെച്ചൂരി വ്യാഴാഴ്ച ശ്രീനഗറിലേക്ക്... തരിഗാമിയെ കാണും, രാഷ്ട്രീയമായി ഉപയോഗിക്കരുതെന്ന് കോടതി!</strong> യെച്ചൂരി വ്യാഴാഴ്ച ശ്രീനഗറിലേക്ക്... തരിഗാമിയെ കാണും, രാഷ്ട്രീയമായി ഉപയോഗിക്കരുതെന്ന് കോടതി!

English summary
bombay high court says anti national elements in war and peace
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X