മറാത്ത സംവരണം; ബോംബൈ ഹൈക്കോടതി ശരിവെച്ചു, പക്ഷേ 16 ശതമാനം അംഗീകരിക്കില്ലെന്ന് കോടതി!
മുംബൈ: മറാത്താ വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനം ബോംബെ ഹൈക്കോടതി ശരിവെച്ചു. മഹാരാഷ്ട്രയില്‍ വിദ്യാഭ്യാസ മേഖലകളിലും സര്‍ക്കാര്‍ ജോലികളിലുമായിരുന്നു മറാത്താ വിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്തിയത്. സംവരണം 50 ശതമാനത്തില്‍ കവിയരുതെന്ന സുപ്രീംകോടതി നിര്‍ദ്ദേശത്തെ ലംഘിക്കുന്നുണ്ട് മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനമെന്നായിരുന്നു ഹരജിക്കാരുടെ വാദം.
രഞ്ജിത് മോറെ, ഭാരതി ഡാംഗ്രെ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബഞ്ചാണ് തീരുമാനമെടുത്തത്. സാമൂഹികമായും സാമ്ബത്തികമായും പിന്നാക്കം നില്ക്കുന്ന സമുദായത്തെ തിരിച്ചറിയുന്നതിനും അവര്‍ക്ക് സംവരണം കൊടുക്കുന്നതിനും സംസ്ഥാന നിയമസഭയ്ക്ക് അധികാരമുണ്ടെന്നും അതില്‍ ഇടപെടാനില്ലെന്നുമാണ് കോടതി പറഞ്ഞിരിക്കുന്നത്.

അതേസമയം 16 ശതമാനം സംവരണം എന്നതിനോട് യോജിക്കാനാകില്ലെന്ന് കോതി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസത്തിന് 12 ശതമാനവും സര്‍ക്കാര്‍ ജോലിയില്‍ 13 ശതമാനവും ആക്കി കോടതി കുറച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് മറാത്തകളെ സാമൂഹികമായും സാമ്ബത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്ക്കുന്നവരായി സംസ്ഥാന നിയമസഭ അംഗീകരിച്ച് സംവരണം കൊണ്ടുവന്നത്.
സംസ്ഥാനത്ത് ആകെ 52% സംവരണമാണ് നിലവിലുള്ളത്. പുതിയ സംവരണം കൂടി നിലവില്‍ വരുന്നതോടെ സംവരണം 68 ശതമാനമായി മാറും. എന്നാൽ ഇത് സുപ്രീംകോടതി നിർദേശത്തിന് വിരുദ്ധവുമാണ്. സംവരണാവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെമ്പാടും മറാത്ത സംഘടനകൾ വൻ പ്രക്ഷോപമായിരുന്നു നടത്തിയിരുന്നത്. ഇതിന് പിന്നാലെ ഒരു ബില്‍ മുഖാന്തിരമായിരുന്നു സംവരണം ഏർപ്പെടുത്തിയത്.
-
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ -
'ലിപ് ലോക്ക് ചെയ്യണം.. ഇന്റിമേറ്റ് സീനെടുത്ത് അശ്ലീലസൈറ്റിലിടാനായിരുന്നു ഉദ്ദേശ്യം'; വിപിനെതിരെ രേണു












Click it and Unblock the Notifications