കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാലക്കോട്ടില്‍ ഇന്ത്യ വര്‍ഷിച്ചത് 1.7 കോടിയുടെ വിലയുള്ള ബോംബുകള്‍.... ഒന്നിന് വില 56 ലക്ഷം

Google Oneindia Malayalam News

Recommended Video

cmsvideo
ഇന്ത്യ വര്‍ഷിച്ചത് 1.7 കോടിയുടെ വിലയുള്ള ബോംബുകള്‍ | Oneindia Malayalam

ദില്ലി: മോദി സര്‍ക്കാരിന്റെ അഭിമാനമുയര്‍ത്തി വ്യോമസേനയുടെ പോരാളികള്‍ നടത്തിയ രണ്ടാം സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ പിന്നണി രഹസ്യങ്ങള്‍ പുറത്തേക്ക്. കോടികളാണ് ഈയൊരു ആക്രമണത്തിനായി ഇന്ത്യ ഒരുക്കിയത്. പുല്‍വാമയില്‍ നടത്തിയ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയുടെ പ്രതിരോധ വിഭാഗത്തില്‍ തിരിച്ചടി വേണമെന്ന ശക്തമായ ആവശ്യം ഉയര്‍ന്നിരുന്നു. കരസേനയും വ്യോമസേനയും ശക്തമായിട്ടാണ് ഇക്കാര്യം ഉന്നയിച്ചത്.

ഇതോടെ തിരിച്ചടി എന്നതിന് ശക്തമായ പിന്തുണ സര്‍ക്കാരില്‍ നിന്ന് തന്നെ ലഭിക്കുകയായിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സൈന്യത്തിനായി സര്‍ക്കാര്‍ ഒരുക്കിയ എല്ലാ കാര്യങ്ങളും സര്‍ജിക്കല്‍ സ്‌ട്രൈക്കിനായി ഉപയോഗിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ 18 വര്‍ഷത്തിനിടെ ഇന്ത്യയുടെ ഏറ്റവും മികച്ച ആയുധ ശേഖരമാണ് ആക്രമണത്തിനായി വ്യോമസേന ഉപയോഗിച്ചത്. ആധുനിക സാങ്കേതിവിദ്യയുടെ സഹായവും ഇതിനൊപ്പമുണ്ടായിരുന്നു.

വമ്പന്‍ തിരിച്ചടി

വമ്പന്‍ തിരിച്ചടി

ഇന്ത്യ ബാലകോട്ടിലെ ഭീകരകേന്ദ്രത്തില്‍ വര്‍ഷിച്ചത് 1.7 കോടിയുടെ വിലയുള്ള ബോംബുകളാണ്. സമീപകാലത്തൊന്നും ഇന്ത്യ ഇത്രയും വിലകൂടിയ ബോംബുകള്‍ ഉബപയോഗിച്ചിട്ടില്ല. മൊത്തം 2568 കോടി രൂപയുടെ വ്യോമസേന വെടിക്കോപ്പുകളാണ് പാകിസ്താനിലെത്തിയത്. യുദ്ധത്തില്‍ അല്ലാതെ ഇത്രയും തീവ്രമായ സ്‌ഫോടക വസ്തുക്കള്‍ ഇന്ത്യ ഉപയോഗിക്കുന്നതും ഇത് ആദ്യമായിട്ടാണ്.

വിലകൂടിയ ബോംബുകള്‍

വിലകൂടിയ ബോംബുകള്‍

മൊത്തം വില 1.7 കോടിയാണെങ്കിലും ഒരു ബോംബിന് 56 ലക്ഷം രൂപ വില വരും. ശക്തിയേറിയ ആക്രമണമായത് കൊണ്ട് മാത്രമാണ് 300 തീവ്രവാദികള്‍ വരെ കൊല്ലപ്പെട്ടത്. 6300 കോടിയുടെ സൈനിക ഉപകരണങ്ങളാണ് വ്യോമാക്രമണത്തിനായി ഉപയോഗിച്ചത്. ഇതില്‍ 3686 കോടിയുടെ ഉപകരണങ്ങള്‍ അത്യാവശ്യ ഘട്ടത്തില്‍ ഉപയോഗിക്കാനായി മാറ്റിവെച്ചിരിക്കുകയായിരുന്നു.

ചെലവേറിയ വിമാനം

ചെലവേറിയ വിമാനം

പാകിസ്താനെതിരെ തിരിച്ചടി എന്തായാലും വേണമെന്ന് ഉറപ്പിച്ചത്‌കൊണ്ട് എയര്‍ബോണ്‍ വാണിംഗ് ആന്റ് കണ്‍ട്രോള്‍ സിസ്റ്റം സര്‍വൈലന്‍സ് വിമാനമാണ് ഉപയോഗിച്ചത്. ഏത് സാഹചര്യത്തിലും കാര്യങ്ങള്‍ നിരീക്ഷിച്ച് വ്യോമസേനയ്ക്ക് മുന്നറിയിപ്പ് നല്‍കാനും അക്രമണം നടത്താനും ശേഷിയുള്ളതാണ് ഈ വിമാനം. 1750 കോടി രൂപയാണ് ഈ വിമാനത്തിന്റെ വില. പാകിസ്താന്റെ വിമാനങ്ങളെ കൃത്യമായി നിരീക്ഷിക്കാനുള്ള കഴിവാണ് ഇതിന്റെ പ്രത്യേകത.

ഹാലിന്റെ സഹായം

ഹാലിന്റെ സഹായം

മിറാഷ് വിമാനങ്ങളുടെ കാര്യത്തില്‍ ഹാലിന്റെ സഹായം വ്യോമസേനയ്ക്ക് ലഭിച്ചിരുന്നു. അടുത്തിടെ ഹാലാണ് ഇത് അപ്‌ഗ്രേഡ് ചെയ്തത്. 20 കിലോ ടണ്‍ അണുബോബുകളും ഈ വിമാനത്തിലുണ്ടായിരുന്നു. ആണവാക്രമണത്തിനും തയ്യാറായിട്ടാണ് ഇന്ത്യ പാകിസ്താനിലെത്തിയത്. മൂന്ന് മണിയോടെ വ്യോമസേന പാക് അതിര്‍ത്തി കടന്നു. വെറും 21 മിനുട്ട് കൊണ്ട് ക്യാമ്പുകള്‍ തകര്‍ത്തു. 90 സെക്കന്‍ഡ് കൊണ്ട് അതിര്‍ത്തി കടക്കുകയും ചെയ്തു.

വമ്പന്‍ സന്നാഹങ്ങള്‍

വമ്പന്‍ സന്നാഹങ്ങള്‍

ആകാശത്ത് നിന്ന് തന്നെ ആക്രമണം നടത്താന്‍ ശേഷിയുള്ള വിമാനങ്ങളില്‍ ഇന്ധനം നിറയ്ക്കാന്‍ ശേഷിയുള്ള ടാങ്കറുകളും ഇന്ത്യ ഒപ്പം കരുതിയിരുന്നു. 22 കോടിയാണ് ഇതിന്റെ വില. അത്യാധുനിക വിമാനങ്ങളും സര്‍വൈലന്‍സ് ഡ്രോണുകളും ഇതിനൊപ്പമുണ്ടായിരുന്നു. 80 കോടി രൂപയാണ് ഡ്രോണുകളുടെ വില. ഇതുവഴി പാകിസ്താന് സൈന്യത്തിന് മാത്രമല്ല ഡ്രോണുകള്‍ ഇന്ത്യയുടെ കൈവശമുണ്ടെന്നും തെളിയിക്കാന്‍ സാധിച്ചു.

സുഖോയുടെ സാന്നിധ്യവും

സുഖോയുടെ സാന്നിധ്യവും

അത്യാധുനിക റഷ്യന്‍ നിര്‍മിത വിമാനം സുഖോയും മിഷന്റെ ഭാഗമായിരുന്നു. ഇതിന്റെ വില 358 കോടിയാണ്. അത്യാവശ്യത്തിന് ആക്രമണത്തിന് തയ്യാറായിട്ടാണ് ഇത് ഉണ്ടായിരുന്നത്. എന്നാല്‍ അതിര്‍ത്തിയിലായിരുന്നു ഇത് നിലയുറപ്പിച്ചത്. 21 മിനുട്ട് നീണ്ട മിഷനില്‍ ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിട്ടാല്‍ അപ്പോള്‍ രംഗത്തിറക്കാന്‍ സജ്ജമായിരുന്നു സുഖോയ്. 5 മിഗ് വിമാനങ്ങളും യുദ്ധസജ്ജമായിരുന്നു. 154 കോടി വിലയുള്ള വിമാനമാണ് മിഗ്.

മിറാഷ് വിമാനങ്ങളുടെ വില

മിറാഷ് വിമാനങ്ങളുടെ വില

12 മിറാജ് 2000 വിമാനങ്ങളാണ് ആക്രമണത്തിന്റെ ഭാഗമായത്. 214 കോടി രൂപയാണ് ഇതിന്റെ വില. ഗ്വാളിയോര്‍ എയര്‍ബേസില്‍ നിന്നാണ് ഇത് ആക്രമണത്തിന് സജ്ജമായി എത്തിയത്. അമേരിക്കന്‍ നിര്‍മിത സാങ്കേതിക വിദ്യയും ഇതിന്റെ ഭാഗമായിരുന്നു. ബോംബിംഗ് നടന്ന മേഖലയില്‍ 56 ലക്ഷം മുതല്‍ 73 ലക്ഷം വരെ വിലയുള്ള ബോംബുകളാണ് ഉപയോഗിച്ചത്. മിറാഷ് ജെറ്റുകളില്‍ പാകിസ്താന്‍ വ്യോമസേന തിരിച്ചടിച്ചാല്‍ പ്രയോഗിക്കാനുള്ള മിസെലെലുകളും തയ്യാറാക്കിയിരുന്നു.

പാകിസ്താന്റെ റഡാറുകളെ ജാമറുകള്‍ കൊണ്ട് നിശ്ചലമാക്കി, വ്യോമസേന അതിര്‍ത്തി കടന്നത് ഇങ്ങനെപാകിസ്താന്റെ റഡാറുകളെ ജാമറുകള്‍ കൊണ്ട് നിശ്ചലമാക്കി, വ്യോമസേന അതിര്‍ത്തി കടന്നത് ഇങ്ങനെ

English summary
bombs worth crores used for attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X