കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഷ്യയിലെ കോടിപതികള്‍ ഇവിടെ; ഒറ്റ ദിനംകൊണ്ട് ഗ്രാമീണരെല്ലാം കോടീശ്വരന്‍മാര്‍!! മന്ത്രമല്ല, ജാലമല്ല

29 കുടുംബങ്ങള്‍ക്ക് ഒരു കോടിയിലധികം രൂപ നഷ്ടപരിഹാരമായി ലഭിച്ചു. മറ്റൊരു കുടുംബത്തിന് മാത്രം രണ്ടര കോടി കിട്ടി. മറ്റൊരു കുടുംബത്തിന് ആറേ മുക്കാള്‍ കോടി ലഭിച്ചു. ഈ കുടുംബത്തിനാണ് ഏറ്റവും കൂടുതല്‍ നഷ്ടപര

  • By Ashif
Google Oneindia Malayalam News

നിമിഷ നേരങ്ങള്‍കൊണ്ട് കോടിപതികളാകാന്‍ സ്വപ്‌നത്തില്‍ മാത്രമേ സാധിക്കൂ. ജീവിതത്തില്‍ അതിന് ഒരിക്കലും സാധിക്കില്ലെന്നാണ് എല്ലാവരും കരുതുന്നത്. എന്നാല്‍ ഈ തോന്നല്‍ അസ്ഥാനത്തായിരിക്കുകയാണിപ്പോള്‍. ഒരാളല്ല, ഒരു ഗ്രാമം മൊത്തം കോടീശ്വരന്‍മാരായിരിക്കുകയാണ്. അരുണാചല്‍ പ്രദേശിലെ ബോംജ ഗ്രാമത്തിലാണ് സംഭവം. ഈ ഗ്രാമം ഇപ്പോള്‍ ഏഷ്യയിലെ കോടിപതികളുടെ ഗ്രാമങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. പട്ടണങ്ങളില്‍ കോടീശ്വരന്‍മാരുണ്ടെന്ന് പറയുന്നതില്‍ വലിയ അല്‍ഭുതമില്ല. എന്നാല്‍ ഗ്രാമീണര്‍ കോടീശ്വരന്‍മാരാണെന്ന് പറയുന്നത് ആശ്ചര്യകരമാണ്. ഇതെങ്ങനെ സംഭവിച്ചു...

കോടികള്‍ കൈമാറി

കോടികള്‍ കൈമാറി

കേന്ദ്രസര്‍ക്കാരാണ് ഈ ഗ്രാമത്തെ കോടീശ്വരന്‍മാരുടെ നാടാക്കി മാറ്റിയത്. പ്രതിരോധ മന്ത്രാലയം ഗ്രാമീണര്‍ക്ക് കോടികള്‍ കൈമാറി. ഒന്നും രണ്ടുമല്ല, 41 കോടിയോളം രൂപ. കൃത്യമായി പറഞ്ഞാല്‍ 40,80,38,400 രൂപ.

വെറുതെ കൊടുത്തതല്ല

വെറുതെ കൊടുത്തതല്ല

ഇത്രയും പണം വെറുതെ കൊടുത്തതല്ല പ്രതിരോധ മന്ത്രാലയം. പകരം ഇവരുടെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു. ഗ്രാമത്തിലെ കണ്ണായ പ്രദേശമാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. അതുകൊണ്ടുതന്നെയാണ് ഇത്രയും വലിയ തുക കൈമാറിയതും.

31 കുടുംബങ്ങള്‍ക്ക്

31 കുടുംബങ്ങള്‍ക്ക്

കൂടുതല്‍ ആളുകള്‍ താമസമില്ലാത്ത ഗ്രാമമാണിത്. ഇവിടുത്തെ ഭൂമി സൈന്യത്തിന്റെ ആവശ്യങ്ങള്‍ക്കായി പ്രതിരോധ മന്ത്രാലയം ഏറ്റെടുത്തിരിക്കുകയാണ്. ഗ്രാമത്തിലെ 31 കുടുംബങ്ങള്‍ക്കും നഷ്ടപരിഹാരവും നല്‍കി.

 200 ഏക്കര്‍ ഭൂമി

200 ഏക്കര്‍ ഭൂമി

ഗ്രാമത്തിലെ 200 ഏകറാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. ഇതിനുള്ള നഷ്ടപരിഹാരമായി സര്‍ക്കാര്‍ നേരത്തെ വന്‍തുക പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി പേമ ഖണ്ഡു കുടുംബങ്ങള്‍ക്ക് തുക കൈമാറിയിരിക്കുകയാണിപ്പോള്‍.

വീതം വച്ചത് ഇങ്ങനെ

വീതം വച്ചത് ഇങ്ങനെ

29 കുടുംബങ്ങള്‍ക്ക് ഒരു കോടിയിലധികം രൂപ നഷ്ടപരിഹാരമായി ലഭിച്ചു. മറ്റൊരു കുടുംബത്തിന് മാത്രം രണ്ടര കോടി കിട്ടി. മറ്റൊരു കുടുംബത്തിന് ആറേ മുക്കാള്‍ കോടി ലഭിച്ചു. ഈ കുടുംബത്തിനാണ് ഏറ്റവും കൂടുതല്‍ നഷ്ടപരിഹാര തുക ലഭിച്ചത്.

സൈനിക കേന്ദ്രം

സൈനിക കേന്ദ്രം

ഇത്രയും തുക ലഭിച്ചതോടെയാണ് ബോംജ ഗ്രാമത്തിലുള്ളവരെല്ലാം കോടിപതികളായത്. തവാങ് ഗാരിസണ്‍ ലൊക്കേഷന്‍ പ്ലാന്‍ യൂണിറ്റിന്റെ കേന്ദ്രം സ്ഥാപിക്കാനാണ് 200 ഏക്കര്‍ ഏറ്റെടുത്തിരിക്കുന്നത്. സമാനമായ രീതിയില്‍ കൂടുതല്‍ ഭൂമി പ്രതിരോധ ആവശ്യങ്ങള്‍ക്ക് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

ഇനിയും ഏറ്റെടുക്കും

ഇനിയും ഏറ്റെടുക്കും

കോടികള്‍ ചെലവിട്ട് സൈനിക ആവശ്യങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ ഭൂമി ഏറ്റെടുക്കാന്‍ പ്രതിരോധ മന്ത്രാലയം തീരുമാനിച്ച കാര്യം മുഖ്യമന്ത്രി പേമ ഖണ്ഡു തന്നെയാണ് വെളിപ്പെടുത്തിയത്. ഇതിന്റെ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചുകഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ സമ്പന്ന ഗ്രാമം ഇതല്ല

ഇന്ത്യയിലെ സമ്പന്ന ഗ്രാമം ഇതല്ല

എന്നാല്‍ ഇന്ത്യയിലെ സമ്പന്നരുടെ ഗ്രാമം ബോംജ അല്ല. സമ്പന്ന ഗ്രാമം ഗുജറാത്തിലാണ്. കച്ച് മേഖലയിലെ മധാപൂര്‍ ഗ്രാമമാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നരുള്ള ഗ്രാമം. അതുകൊണ്ടു തന്നെ ഇന്ത്യയിലേയും ഏഷ്യയിലെയും കോടപതികളുടെ ഗ്രാമങ്ങളിലൊന്നായി ബോംജ മാറി എന്നു പറയുന്നതാകും കൂടുതല്‍ ശരി.

57 വീടുകളുള്ള ഗ്രാമം

57 വീടുകളുള്ള ഗ്രാമം

മുന്നൂറില്‍ താഴെ മാത്രം ആളുകള്‍ താമസിക്കുന്ന ഗ്രാമമാണ് ബോംജ. ഇവിടെ ആകെ 57 വീടകളുള്ളൂ. തവാങ് ആണ് അടുത്ത പട്ടണം. ബോംജയില്‍ നിന്ന് ഏകദേശം 50 കിലോമീറ്റര്‍ അകലെയാണിത്. സാധാരണ തണുപ്പുള്ള കാലാവസ്ഥയാണിവിടെ.

സൗദി അറേബ്യയെ മറിച്ചിട്ട് അമേരിക്ക; ചുട്ട മറുപടി കൊടുത്ത് സൗദി, ഒപ്പം റഷ്യയും!! മല്‍സരം കടുത്തുസൗദി അറേബ്യയെ മറിച്ചിട്ട് അമേരിക്ക; ചുട്ട മറുപടി കൊടുത്ത് സൗദി, ഒപ്പം റഷ്യയും!! മല്‍സരം കടുത്തു

English summary
Arunachal Pradesh Village Becomes One of The Richest in Asia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X