കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോണി കപൂറിനെ ചോദ്യം ചെയ്തെന്നും ഇല്ലെന്നും! ദുബായ് പോലീസിന് മുന്നിൽ 18 മണിക്കൂർ? ദുരൂഹം

Google Oneindia Malayalam News

ദുബായ്: രണ്ട് പതിറ്റാണ്ടിലധികം നീണ്ട് നിന്ന ദാമ്പത്യബന്ധമാണ് ശ്രീദേവിയുടേതും ബോണി കപൂറിന്റെതും. ബോളിവുഡിലെ മാതൃകാ ദമ്പതികളുടെ പട്ടികയില്‍ മുന്‍നിരയില്‍ നില്‍ക്കുന്നവര്‍. ഇവരുടെ ബന്ധത്തില്‍ ആര്‍ക്കും അസ്വാരസ്യങ്ങളൊന്നും ആരോപിക്കാനില്ല. ശ്രീദേവിയുടെ അപ്രതീക്ഷിതവും അസ്വാഭാവികവുമായ മരണത്തില്‍ ബോണി കപൂറിനെതിരെ സംശയങ്ങള്‍ വല്ലാതെ ഉയരാതിരിക്കുന്നതിന് കാരണവും അത് തന്നെ.

ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് ബോണി കപൂറിനെ പോലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തുവെന്നാണ് വാര്‍ത്തകള്‍ വരുന്നത്. ശ്രീദേവിയുടെ മരണസമയത്ത് ഒപ്പമുണ്ടായിരുന്ന വ്യക്തി ഭര്‍ത്താവായ ബോണി കപൂര്‍ ആണ്. എന്നാല്‍ അക്കാര്യത്തിലും ചില സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

പഴുതടച്ച് അന്വേഷണം

പഴുതടച്ച് അന്വേഷണം

ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് പഴുതടച്ചുള്ള അന്വേഷണമാണ് ദുബായ് പോലീസ് നടത്തുന്നത്. അപകടമരണമാണ് എന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ദുബായ് പബ്ലിക് പ്രോസിക്യൂട്ടര്‍ അന്വേഷണം ആരംഭിച്ച് കഴിഞ്ഞു. ഭര്‍ത്താവ് ബോണി കപൂറില്‍ നിന്നും ശ്രീദേവിയുടെ ബന്ധുക്കളില്‍ നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

ബോണി കപൂറിന്റെ മൊഴി

ബോണി കപൂറിന്റെ മൊഴി

താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലെ ബാത്ത് ടബ്ബില്‍ വെള്ളത്തില്‍ മുങ്ങിക്കിടന്ന നിലയിലാണ് ശ്രീദേവിയെ താന്‍ കണ്ടത് എന്നാണ് ബോണി കപൂറിന്റെ മൊഴി. വിവരം ആദ്യം ദുബായിലുള്ള സുഹൃത്തിനെയാണ് ബോണി അറിയിച്ചത്. പിന്നീട് മാത്രമേ പോലീസില്‍ വിവരം അറിയിക്കുകയുണ്ടായുള്ളൂ. ആശുപത്രിയിലെത്തിക്കുമ്പോഴേക്ക് ശ്രീദേവിയുടെ മരണം സംഭവിച്ചിരുന്നു.

18 മണിക്കൂറുകൾ

18 മണിക്കൂറുകൾ

ബോണി കപൂറിനെ ദുബായ് പോലീസ് ഏകദേശം 18 മണിക്കൂറോളം ചോദ്യം ചെയ്തുവെന്നാണ് റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദുബായ് പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലാണ് ബോണി കപൂര്‍ കഴിഞ്ഞ രാത്രി മുഴുവനും ചോദ്യം ചെയ്യലിന് വിധേയനായത് എന്നും ദുബായിലെ കേന്ദ്രങ്ങളെ ഉദ്ധരിച്ച് റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

സ്റ്റേഷനിൽ വിളിച്ച് വരുത്തിയെന്ന്

സ്റ്റേഷനിൽ വിളിച്ച് വരുത്തിയെന്ന്

ശ്രീദേവിയുടെ മരണം അന്വേഷിക്കുന്ന ബര്‍ദുബായ് പോലീസ് ബോണി കപൂറിനെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്തത് എന്നും വിവരമുണ്ട്. നാട്ടിലേക്ക് പോയ ബോണി കപൂര്‍ ശ്രീദേവിക്ക് സര്‍പ്രൈസ് ഡിന്നര്‍ നല്‍കുന്നതിന് വേണ്ടി ദുബായിലേക്ക് തിരിച്ച് വരികയായിരുന്നു. ശ്രീദേവിയുടെ മൃതദേഹം ബാത്ത്ടബ്ബില്‍ കണ്ടെത്തിയതും ബോണി കപൂര്‍ ആയിരുന്നു.

പ്രോസിക്യൂഷന്‍ അന്വേഷണം

പ്രോസിക്യൂഷന്‍ അന്വേഷണം

ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ വിശദമായി പോലീസ് ബോണി കപൂറിനെ ചോദ്യം ചെയ്തുവെന്നാണ് വാര്‍ത്തകള്‍. ശ്രീദേവിയുടേത് അപകടമരണമാണ് എന്നത് കൊണ്ട് തന്നെ ഒപ്പമുണ്ടായിരുന്ന വ്യക്തിയെ ചോദ്യം ചെയ്യുകയെന്നത് സാധാരണ നടപടിക്രമമാണ്. ശ്രീദേവിയുടെ അപകടമരണത്തില്‍ പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

ജീവനക്കാരന്‍ വെളിപ്പെടുത്തിയത്

ജീവനക്കാരന്‍ വെളിപ്പെടുത്തിയത്

ശ്രീദേവി മരണപ്പെടുപ്പോള്‍ ബോണി കപൂര്‍ സ്ഥലത്ത് ഇല്ലായിരുന്നു എന്ന് ഹോട്ടല്‍ ജീവനക്കാരന്‍ വെളിപ്പെടുത്തിയതായി മിഡ് ഡേ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പബ്ലിക് പ്രോസിക്യൂഷന്‍ നടത്തുന്ന അന്വേഷണത്തില്‍ ഇത്തരത്തില്‍ ഏതെങ്കിലും തരത്തിലുള്ള അസ്വാഭാവികത കണ്ടെത്തുകയാണ് എങ്കില്‍ ബോണി കപൂറിന് നാട്ടിലേക്ക് തിരിച്ച് വരാന്‍ സാധിക്കില്ല.

ദുബായിൽ തുടരേണ്ടി വന്നേക്കും

ദുബായിൽ തുടരേണ്ടി വന്നേക്കും

അന്വേഷണത്തിന്റെ ഭാഗമായി ബോണി കപൂറിന് ദുബായില്‍ തന്നെ തുടരേണ്ടതായി വന്നേക്കും. എന്നാല്‍ ശ്രീദേവിയുടെ ഭര്‍ത്താവിനെ പോലീസ് ചോദ്യം ചെയ്തിട്ടില്ലെന്നും മൊഴി രേഖപ്പെടുത്തുക മാത്രമാണ് ചെയ്തത് എന്നും ദുബായ് പോലീസ് വ്യക്തമാക്കിയതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

ക്ലീൻ ചിറ്റ് നൽകിയെന്ന്

ക്ലീൻ ചിറ്റ് നൽകിയെന്ന്

ബോണി കപൂറിന് പോലീസ് ക്ലീന്‍ ചിറ്റ് നല്‍കിയെന്നും വാര്‍ത്തകളുണ്ട്. ശ്രീദേവിയുടെ മരണം നടന്ന രാത്രിയിലാണ് ബോണിയില്‍ നിന്നും പോലീസ് വിവരങ്ങള്‍ തേടിയതെന്നും തുടര്‍ അന്വേഷണത്തിനായി തിങ്കളാഴ്ച വിളിപ്പിച്ചിട്ടില്ല എന്നും ഖലീജ് ടൈംസ് വാര്‍ത്തയില്‍ പറയുന്നു. ബോണി കപൂറിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന തരത്തിലുള്ള വാര്‍ത്തകളും ദുബായ് പോലീസ് നിഷേധിച്ചതായി ഖലീജ് ടൈംസ് പറയുന്നു.

വീണ്ടും പോസ്റ്റ് മോർട്ടം?

വീണ്ടും പോസ്റ്റ് മോർട്ടം?

അതിനിടെ ശ്രീദേവിയുടെ മൃതദേഹം ഒരു വട്ടം കൂടി പോസ്റ്റുമോര്‍ട്ടം നടത്തിയേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. ദുബായ് പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ശ്രീദേവിയുടെ പോസ്റ്റുമോര്‍ട്ടത്തിനും ഫോറന്‍സിക് പരിശോധനയ്ക്കും നേതൃത്വം നല്‍കിയ നാല് പേരടങ്ങിയ ഡോക്ടര്‍മാരുടെ സംഘം രാത്രി വൈകി അടിയന്തര യോഗം ചേര്‍ന്നിരുന്നു.

ഡോക്ടർമാരുടെ യോഗം

ഡോക്ടർമാരുടെ യോഗം

പ്രോസിക്യൂഷന്‍ നടത്തുന്ന അന്വേഷണത്തില്‍ ശ്രീദേവിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്താന്‍ നിര്‍ദേശിക്കുകയാണ് എങ്കില്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് തീരുമാനമെടുക്കാനായിരുന്നു യോഗമെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്വേഷണത്തില്‍ കുഴപ്പമൊന്നും കണ്ടെത്തിയില്ലെങ്കില്‍ മാത്രമേ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുകയുള്ളൂ.

ബാത്ത്റൂമിൽ ശ്രീദേവിയെ കണ്ടെത്തിയത് ഹോട്ടൽ ബോയ്!! വെള്ളത്തിലല്ല, തറയിൽ; ജീവനുണ്ടായിരുന്നു!ബാത്ത്റൂമിൽ ശ്രീദേവിയെ കണ്ടെത്തിയത് ഹോട്ടൽ ബോയ്!! വെള്ളത്തിലല്ല, തറയിൽ; ജീവനുണ്ടായിരുന്നു!

ശ്രീദേവിയുടെ മൃതദേഹത്തിന്റെതെന്ന പേരിൽ ചിത്രം വാട്സ്ആപ്പിൽ.. റോയല്‍ എമിറേറ്റ് ഹോസ്പിറ്റലിൽ നിന്ന്ശ്രീദേവിയുടെ മൃതദേഹത്തിന്റെതെന്ന പേരിൽ ചിത്രം വാട്സ്ആപ്പിൽ.. റോയല്‍ എമിറേറ്റ് ഹോസ്പിറ്റലിൽ നിന്ന്

നടി സാധനയെ കാണാനില്ല! മരിച്ചെന്ന് ഭർത്താവ്.. മൃതദേഹം ആരും കണ്ടിട്ടില്ല.. തിരോധാനത്തിൽ ദുരൂഹത!നടി സാധനയെ കാണാനില്ല! മരിച്ചെന്ന് ഭർത്താവ്.. മൃതദേഹം ആരും കണ്ടിട്ടില്ല.. തിരോധാനത്തിൽ ദുരൂഹത!

English summary
Sridevi's husband Boney Kapoor not interrogated by Dubai Police, says Dubai Media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X