സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 20 ശതമാനം ബോണസ് പ്രഖ്യാപിച്ച് വിജയ്; തമിഴ്‌നാട്ടില്‍ ഓട്ടോ കൂലി കൂട്ടി
തമിഴ്‌നാട്ടില്‍ എംഎല്‍എമാരുടെ ശമ്പളവും ആനുകൂല്യവും വര്‍ധിപ്പിച്ച് വിജ്ഞാപനം ഇറക്കിയ പിന്നാലെ സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ് പ്രഖ്യാപിച്ചു. ഗ്രൂസ് സി, ഡി വിഭാഗത്തിലെ ജീവനക്കാര്‍ക്ക് 20 ശതമാനമാണ് ബോണസ്. സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് സംഭാവന ചെയ്യുന്ന ജീവനക്കാര്‍ക്ക് ബോണസ് നല്‍കാന്‍ മുഖ്യമന്ത്രി വിജയ് നിര്‍ദേശിച്ച പിന്നാലെയാണ് ഉത്തരവിറങ്ങിയത്.
പൊതുമേഖലയില്‍ ജോലി ചെയ്യുന്ന 2.60 ലക്ഷം ജീവനക്കാര്‍ക്ക് ബോണസ് ആനുകൂല്യം ലഭിക്കും. സര്‍ക്കാരിന് 367 കോടി രൂപയുടെ അധിക ബാധ്യത വരുത്തുന്ന തീരുമാനമാണിത്. 8.33 ശതമാനം ബോണസും 11.67 ശതമാനം എക്‌സ് ഗ്രാഷ്യയും ഉള്‍പ്പെടുത്തിയാണ് 20 ശതമാനം പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ, തമിഴ്‌നാട്ടില്‍ ഓട്ടോ നിരക്ക് വര്‍ധിപ്പിക്കാനും വിജയ് സര്‍ക്കാര്‍ തീരുമാനിച്ചു.

ബോണസ് ഇനത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കുറഞ്ഞത് 8400 രൂപയും കൂടിയത് 16800 രൂപയുമാണ് ലഭിക്കുക. അതേസമയം, താല്‍ക്കാലിക ജീവനക്കാര്‍ക്ക് ഇടക്കാല ആശ്വാസം എന്ന നിലയില്‍ 3000 രൂപ അനുവദിക്കും. 2025-26 സാമ്പത്തിക വര്‍ഷത്തിലെ ബോണസ് ആണ് സര്‍ക്കാര്‍ പ്ര്യഖ്യാപിച്ചിട്ടുള്ളത്. ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് ഉള്‍പ്പെടെ ഇതിന്റെ നേട്ടം ലഭിക്കും.
തമിഴ്‌നാട്ടില്‍ ഓട്ടോ ചാര്‍ജ് വര്‍ധിപ്പിച്ചു
തമിഴ്‌നാട്ടില്‍ ഓട്ടോ നിരക്ക് ഉയര്‍ത്തി സര്‍ക്കാര്‍. ഇന്ധന നിരക്ക് വര്‍ധിക്കുകയും അവശ്യവസ്തുക്കളുടെ വില ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് വിജയ് സര്‍ക്കാരിന്റെ തീരുമാനം. മിനിമം നിരക്ക് 50 രൂപയാക്കി ഉയര്‍ത്തി. 1.8 കിലോമീറ്റര്‍ യാത്ര ചെയ്യുന്നതാണ് ഈ നിരക്കില്‍ ഉള്‍പ്പെടുക. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 25 രൂപ അധികം വാങ്ങും. ഓരോ മിനുട്ടിനും ഒരു രൂപ എന്ന നിരക്കില്‍ വെയ്റ്റിങ് ചാര്‍ജ് ഈടാക്കും.
രാത്രി യാത്രയ്ക്കുള്ള ഓട്ടോ നിരക്ക് അല്‍പ്പം കൂടും. ഒന്നര ഇരട്ടിയാണ് വാങ്ങുക. രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ 5 മണി വരെയാണ് അധികനിരക്ക് ഈടാക്കുക. ചുരം മേഖലയില്‍ മിനിമം കൂലി 60 രൂപയാകും. സാധാരണ കൂലിയുടെ 1.2 ശതമാനം ഇരട്ടിയാകും ഈ റോഡുകളില്‍ യാത്ര ചെയ്യുന്ന ഓട്ടോയുടെ മിനിം കൂലി. അധികം വരുന്ന ഓരോ കിലോമീറ്ററിനും 30 രൂപ വീതം ഈടാക്കും.


Click it and Unblock the Notifications
