അത്തരം കള്ളക്കഥകളോട് പ്രതികരിക്കാനില്ല; ഋഷിരാജ് സിംഗിന്റെ പരാമർശത്തിനെതിരെ ബോണി കപൂർ
മുംബൈ: ബോളിവുഡ് നടി ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട ജയിൽ ഡിജിപി ഋഷിരാജ് സിംഗിന്റെ പ്രസ്താവനയ്ക്കെതിരെ ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂർ രംഗത്ത്. ശ്രീദേവിയുടെ മരണം കൊലപാതകമാകാനാണ് സാധ്യതയെന്ന് അടുത്തിടെ അന്തരിച്ച ഫോറൻസിക് ഡോ. ഉമാദത്തൻ തന്നോട് പറഞ്ഞിരുന്നതായി ഋഷിരാജ് സിംഗ് വെളിപ്പെടുത്തിയിരുന്നു.
അത്തരം കള്ളക്കഥകളോട് താൻ പ്രതികരിക്കുന്നില്ല, അത്തരം കെട്ടുകഥകൾ വന്നുകൊണ്ടേയിരിക്കും, അതുകൊണ്ട് തന്നെ അവയൊന്നും പ്രതികരണം അർഹിക്കുന്നില്ല. അടിസ്ഥാനപരമായി ഇത് ഒരാളുടെ സങ്കൽപ്പം മാത്രമാണ് എന്നായിയിരുന്നു ബോണി കപൂറിന്റെ പ്രതികരണം.

ശ്രീദേവിയുടെ മരണത്തെക്കുറിച്ച് ആകാംഷകൊണ്ട് താൻ ചോദിച്ചപ്പോൾ അതൊരു അപകട മരണമല്ലെന്നും കൊലപാതകമാകാനാണ് സാധ്യതയെന്നും സുഹൃത്തും ഫോറൻസിക് വിദഗ്ധനുമായ ഉമാദത്തിൻ പറഞ്ഞായി ഒരുമാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ ഋഷിരാജ് സിംഗ് പറഞ്ഞിരുന്നു.
ഒരാൾ എത്ര മദ്യപിച്ചാലും ഒരടി വെള്ളത്തിൽ മുങ്ങിമരിക്കാനുള്ള സാധ്യതയില്ല. ആരെങ്കിലും രണ്ട് കാലുകളും ഉയർത്തിപ്പിടിച്ച് തലവെള്ളത്തിൽ മുക്കിയാൽ മാത്രമെ മരണം സംഭവിക്കുകയുള്ളുവെന്നും ഉമാദത്തൻ ചൂണ്ടിക്കാട്ടിയതായി ഋഷിരാജ് സിംഗ് പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു ശ്രീദേവിയുടെ അകാല മരണം.
ദുബായിലെ ആഡംബര ഹോട്ടലിന്റെ ബാത്ത് ടബ്ബിൽ ശ്രീദേവിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി ദുബായിലെത്തിയതായിരുന്നു ശ്രീദേവി. മരണകാരണം ശ്വാസകോശത്തിൽ വെള്ളം കയറിയതാണെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ശ്രീദേവിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണങ്ങൾ നേരത്തെ ഉയന്നിരുന്നു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications