കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിസര്‍വേഷനില്ലാത്ത ട്രെയിന്‍ ടിക്കറ്റും ഇനി മൊബൈല്‍ ആപ്പില്‍!

Google Oneindia Malayalam News

ദില്ലി: റെയില്‍വേ സ്റ്റേഷനില്‍ പേകേണ്ട. ടിക്കറ്റെടുക്കാന്‍ ക്യൂവില്‍ നില്‍ക്കേണ്ട. ട്രെയിനിലെ റിസര്‍വേഷനില്ലാത്ത ടിക്കറ്റുകളുടെ കാര്യമാണ് പറയുന്നത്. റിസര്‍വേഷനിലുള്ള ടിക്കറ്റുകള്‍ എത്രയോ കാലം മുമ്പേ നമ്മള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്നുണ്ട്. എന്നാല്‍ റിസര്‍വേഷനില്ലാത്ത ടിക്കറ്റുകളും ഇനി സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ബുക്ക് ചെയ്യാം.

ടിക്കറ്റുകള്‍ പ്രിന്റെടുക്കുന്ന കടലാസ് ഉപയോഗം കുറക്കാനാണ് റെയില്‍വേയുടെ ഈ പരിപാടി. ഇക്കോ ഫ്രണ്ട്‌ലിയാകും എന്നത് മാത്രമല്ല, യാത്രക്കാരുടെ സമയവും ഇത് മൂലം ലാഭിക്കാന്‍ കഴിയും. നീണ്ട ക്യൂവില്‍ കാത്ത് നിന്ന് ടിക്കറ്റെടുക്കാനുള്ള പ്രയാസം വേറെ. അതും സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ വരുന്നതോടെ ഒഴിവാക്കാം.

train

ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. തുടര്‍ന്ന് ലഭിക്കുന്ന രജിസ്‌ട്രേഷന്‍ ഐഡിയിലൂടെ റെയില്‍വേ ഇ വാലറ്റ് ആക്ടിവേറ്റ് ചെയ്യാം. ഓണ്‍ലൈനായോ ഏതെങ്കിലും റെയില്‍വേ ടിക്കറ്റ് കൗണ്ടറുകളില്‍ നിന്നോ ഈ അക്കൗണ്ട് റീചാര്‍ജ് ചെയ്യാന്‍ പറ്റും. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഇതിനായി ഉപയോഗിക്കാം.

അണ്‍റിസര്‍വ്വ്ഡ് ടിക്കറ്റുകള്‍ എടുക്കുന്നതിന് പുറമേ സീസണ്‍ ടിക്കറ്റുകള്‍ പുതുക്കാനും ആപ്പ് ഉപയോഗിക്കാം. മുംബൈയിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഈ ആപ്പ് ആദ്യമായി പരീക്ഷിച്ചത്. നിലവില്‍ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മാത്രമേ ആപ്പ് ലഭ്യമാകൂ. ബുധനാഴ്ചയാണ് ആപ്പിന്റെ ഉദ്ഘാടനം.

English summary
Indian Railways to launch app for booking unreserved seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X