Get Updates
Get notified of breaking news, exclusive insights, and must-see stories!

ബുക്ക് നൗ, പേ ലേറ്റർ; പുതിയ സ്കീമുമായി ഇന്ത്യൻ റെയിൽവേ; കീശകാലിയാണെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്യാം

എവിടേക്കെങ്കിലും അത്യവശ്യമായി യാത്ര ചെയ്യണം പക്ഷേ പണം ഇപ്പോൾ കയ്യിലില്ല, അത്തരം ഒരു അവസ്ഥയിലാണോ നിങ്ങൾ? യാത്ര ചെയ്യാൻ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ മതിയായ പണം നിങ്ങളുടെ കയ്യിലില്ലെങ്കിൽ ആശങ്കവേണ്ട. റെയിൽ വേയുടെ ബുക്ക് നൗ പേ ലേറ്റർ ('Book Now, Pay Later') എന്ന പുതിയ സംരഭം നിങ്ങൾക്ക് സഹായകമാകും.

ഈ സ്കീം ഉപയോ​ഗിച്ച് മുൻകൂട്ടി പേയ്മെന്റ് നടത്താതെ തന്നെ നിങ്ങൾക്ക് കൺഫേർമ്ഡ് ടിക്കറ്റ് സുരക്ഷിതമാക്കാം. എന്നിരുന്നാലും നിങ്ങൾ ബുക്കിം​ഗ് പൂർണമായും ഓൺലൈനിൽ പൂർത്തിയാക്കണം. കൂടാതെ നിങ്ങൾ പാലിക്കേണ്ട ചില പ്രധാന വ്യവസ്ഥകളുണ്ട്..

ബുക്ക് നൗ പേ ലേറ്റർ സ്കീമിന് കീഴിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള നടപടികൾ

Train

ആദ്യം നിങ്ങളുടെ ഐ ആർ സി ടി സി അക്കൗണ്ടിലേക്ക് ലോ​ഗിൻ ചെയ്യുക. ബുക്ക് നൗ ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

യാത്രക്കാരുടെ വിശദാംശങ്ങളും ക്യപ്ച കോഡും പൂരിപ്പിക്കേണ്ട ഒരു പുതിയ പേജ് തുറക്കും. ഇത് പൂരിപ്പിച്ച ശേഷം സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.

പേയ്മെന്റ് വിശദാംശങ്ങളുടെ പേജ് തുറക്കും. ഇതിൽ ക്രെഡിറ്റ്, ഡെബിറ്റ് ഭീം ആപ്പ്, നെറ്റ് ബാങ്കിം​ഗ് എന്നിവ വഴി പണമടയ്ക്കാം.

പേ ലേറ്റർ പ്രയോജനപ്പെടുത്തണമെങ്കിൽ ആദ്യം രജിസ്റ്റർ ചെയ്യണം. www.epaylater.in സന്ദർശിച്ച് ഉപഭോക്താക്കൾക്ക് രജിസ്റ്റർ ചെയ്യാം.

രജിസ്റ്റർ ചെയ്ത ശേഷം നിങ്ങൾക്ക് പേയ്മെന്റ് ഓപ്ഷൻ ലഭിക്കും. ഈ ഓപ്ഷൻ തിരഞ്ഞെടുക്കുമ്പോൾ മുൻകൂർ ചെലവില്ലാതെ നിങ്ങൾക്ക് ഒരു ട്രെയിൻ ടിക്കറ്റ് ലഭിക്കും. ടിക്കറ്റ റിസർവേഷൻ കഴിഞ്ഞ് 14 ദിവസത്തിനുള്ളിൽ നിങ്ങള്ഡ പേയ്മെന്റ് പൂർത്തിയാക്കണം. പേയ്മെന്റ് വൈകുകയാണെങ്കിൽ 3. 5 ശതമാനം സർവീസ് ചാർജ് നൽകേണ്ടിവരും. നിശ്ചിത സമയപരിധിക്കുള്ളിൽ പണം അടയ്ക്കുകയാണെങ്കിൽ അധിക പണം നൽകേണ്ടതില്ല.

ഇന്ത്യൻ റെയിൽവേ അവതരിപ്പിച്ച ' ബുക്ക് നൗ, പേ ലേറ്റർ' യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിംഗ് പ്രക്രിയ ലളിതമാക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ്. ഉടൻ പണമടയ്ക്കാതെ ടിക്കറ്റ് ബുക്ക് ചെയ്യാൻ യാത്രക്കാരെ അനുവദിക്കുന്നതിലൂടെ, എല്ലാവർക്കും യാത്ര കൂടുതൽ ആക്‌സസ് ചെയ്യാനും സമ്മർദ്ദരഹിതമാക്കാനും പദ്ധതി ലക്ഷ്യമിടുന്നു. അതേ സമയം. ഇവിടെ അവതരിപ്പിച്ചിരിക്കുന്ന വിശദാംശങ്ങൾ പൊതുവായ വിവരങ്ങളാണ്, സ്കീമിനെ പറ്റി നന്നായി മനസ്സിലാക്കുകയും പ്രൊഫഷണൽ ഉപദേശം തേടേണ്ടത് അത്യാവശ്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+