ദീപാവലി സ്പെഷല്‍, ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യൂ യാത്ര തുടങ്ങുന്നതിന് 30 മിനിട്ട് മുന്‍പ്
ദില്ലി: ദീപാവലിക്ക് ഇരട്ടി മധുരവുമായി റെയില്‍വേ മന്ത്രാലയം. ട്രെയില്‍ യാത്രക്കാര്‍ക്ക് സന്തോഷം നല്കുന്ന വാര്‍ത്തയാണ് ഇത്തവണ ദീപാവലി സ്പെഷ്യല്‍. ട്രെയിന്‍ പുറപ്പെടുന്നതിന് 30 മിനിട്ട് മുന്‍പ് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്താല്‍ മതി ടിക്കറ്റ് ലഭിക്കാന്‍.
നവംബര്‍ 12 മുതലാണ് ടിക്കറ്റ് ലഭിക്കുന്നത്. ചാര്‍ട്ട് ക്രമീകരിക്കുന്നതിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇത് യാത്രക്കാര്‍ക്ക് ഒരു പരിധിവരെ സഹായമാകും. ആദ്യത്തെ ചാര്‍ട്ട് യാത്ര തുടങ്ങുന്നതിന്റെ 4 മണിക്കൂര്‍ മുന്‍പും അടുത്തത് 30 മിനിട്ട് മുന്‍പും തയ്യാറാക്കും.
ചില ട്രെയിനുകളില്‍ റിസര്‍വേഷന്‍ സീറ്റുകളില്‍ പോലും ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം ലഭ്യമാണ്. ആദ്യത്തെ ചാര്‍ട്ട് പ്രകാരം സീറ്റ് ലഭ്യത പരിഗണിച്ചാകും ഇവരെ പരിഗണിക്കുന്നത്. യാത്ര തുടങ്ങുന്നതിന് 4 മണിക്കൂര്‍ മുന്‍പ് ചാര്‍ട്ടുകള്‍ ക്രമീകരിക്കുന്നതിനും യാത്രക്കാര്‍ക്ക് യാത്ര സുഗമാക്കുന്നതിനും ഇത് സഹായിക്കും.
റിസര്‍വേഷന്‍ ചാര്‍ട്ടുകള്‍ വൈകുന്നത് പരിഹരിക്കുന്നതിനും കൃത്രിമമായി ടിക്കറ്റുകള്‍ വില്‍ക്കുന്നത് തടയുന്നതിനും പുതിയ നിയമത്തിലൂടെ സാധിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.