കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ വിജയം ബിജെപിയ്ക്കൊപ്പം! ബുക്കീസ് പറയുന്നത് ഇങ്ങനെ, കോണ്‍ഗ്രസിന് വിജയം!

Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ബിജെപിയ്ക്ക് അനുകൂലമായിരിക്കുമെന്ന് പ്രവചിച്ച് ബുക്കീസ്. ഡിസംബറില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് 118- 120 സീറ്റുകള്‍ ലഭിക്കുമെന്നാണ് ബുക്കീസ് പ്രവചിച്ചിട്ടുള്ളത്. കോണ്‍ഗ്രസിന് നൂറിനടുത്ത് സീറ്റുകളില്‍ വിജയിക്കാനാവുമെന്നും 182 സീറ്റുകളില്‍ 80 സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിക്കുമെന്നും ഗുജറാത്തിലേയും മുംബൈയിലേയും ബുക്ക് മാര്‍ക്കേഴ്സ് പറയുന്നു.

സംവരണത്തിന്‍റെ പേരില്‍ കോണ്‍ഗ്രസും ഹര്‍ദിക്കും ജനങ്ങളെ വഞ്ചിക്കുന്നു: ആഞ്ഞടിച്ച് ജെയ്റ്റ്ലിസംവരണത്തിന്‍റെ പേരില്‍ കോണ്‍ഗ്രസും ഹര്‍ദിക്കും ജനങ്ങളെ വഞ്ചിക്കുന്നു: ആഞ്ഞടിച്ച് ജെയ്റ്റ്ലി

വീടിന്‍റെ മുന്‍വാതിലിന് മുമ്പില്‍ തടസ്സങ്ങള്‍ പാടില്ല! ‌വീടിന്‍റെ ഏത് ഭാഗമാണ് വാട്ടര്‍ ടാങ്കിന് അനുയോജ്യം! സമ്പന്നനാകാന്‍ വാസ്തുു ശാസ്ത്രം നിര്‍ദേശിക്കുന്ന 30 കാര്യങ്ങള്‍വീടിന്‍റെ മുന്‍വാതിലിന് മുമ്പില്‍ തടസ്സങ്ങള്‍ പാടില്ല! ‌വീടിന്‍റെ ഏത് ഭാഗമാണ് വാട്ടര്‍ ടാങ്കിന് അനുയോജ്യം! സമ്പന്നനാകാന്‍ വാസ്തുു ശാസ്ത്രം നിര്‍ദേശിക്കുന്ന 30 കാര്യങ്ങള്‍

ഇന്ത്യയില്‍ പന്തയം നിയമവിരുദ്ധമായി കണക്കാക്കുന്നുണ്ടെങ്കിലും ക്രിക്കറ്റ് മാച്ചുകളിലെന്ന പോലെ തിരഞ്ഞെടുപ്പുകളിലും മുഖ്യധാരയില്‍ നിന്ന് മാറി പന്തയങ്ങള്‍ നടക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് നേട്ടം പ്രഖ്യാപിക്കുന്ന ബുക്കീസിന് സഹായകമാകുന്നതും ഇത്തരം ഉറവിടങ്ങളാണ് ബുക്കീസിനെ സഹായിക്കുന്നത്. ഗുജറാത്ത് നിയമസഭാ തിര‍ഞ്ഞെടുപ്പ് നടക്കാനിരിക്കെ 1000 ഓളം ബിസിനസ് അസോസിയേറ്റുകളാണ് തിരഞ്ഞെടുപ്പിന്‍റെ ഫലം പ്രവചിച്ച് രംഗത്തുള്ളതെന്ന് ബുക്കീനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കുംഭം രാശിയില്‍ ജനിക്കുന്ന കുട്ടികള്‍ വഴക്കാളികള്‍!! നിങ്ങളുടെ പൊന്നോമനയ്ക്ക് ഈ ശീലങ്ങളുണ്ടോ..കുംഭം രാശിയില്‍ ജനിക്കുന്ന കുട്ടികള്‍ വഴക്കാളികള്‍!! നിങ്ങളുടെ പൊന്നോമനയ്ക്ക് ഈ ശീലങ്ങളുണ്ടോ..

 ബിജെപി അധികാരത്തില്‍ തിരിച്ചെത്തും!

ബിജെപി അധികാരത്തില്‍ തിരിച്ചെത്തും!

ബിജെപി ഗുജറാത്തില്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്നും 118 മുതല്‍ 120 സീറ്റുകള്‍ വരെ സ്വന്തമാക്കുമെന്നുമാണ് ബുക്ക്മാര്‍ക്കേഴ്സ് പറയുന്നത്. 2012ലെ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ വോട്ട് കുറഞ്ഞാലും ഗുജറാത്തില്‍ വിജയം ബിജെപിയ്ക്കൊപ്പമായിരിക്കുമെന്നും ബുക്കീസ് പറയുന്നു. 2012ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 119 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരത്തിലെത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ തിരഞ്ഞെടിപ്പിലെ വിജയത്തേക്കാള്‍ വോട്ടുകളില്‍ കുറവ് വന്നാലും സീറ്റുകള്‍ കൈമോശം വരില്ലെന്നാണ് ബുക്കീസിന്‍റെ കണക്കുകൂട്ടല്‍. 22 വര്‍ഷം അധികാരത്തിലിരുന്ന ഗുജറാത്തിലെ ബിജെപിയുടെ വിജയത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായുടേയും സ്വാധീനം സഹായിക്കുമെന്നും ബുക്കീസ് വിലയിരുത്തുന്നു.

 ബുക്കീസ് വിലയിട്ടു

ബുക്കീസ് വിലയിട്ടു


ഗുജറാത്തില്‍ ബിജെപി അധികാരത്തിലെത്തുന്ന സീറ്റുകള്‍ക്ക് 1.25 രൂപയും കോണ്‍ഗ്രസ് ജയിക്കുന്ന സീറ്റുകള്‍ക്ക് 3 രൂപയുമാണ് ബുക്കീസ് നല്‍കുന്ന വാഗ്ദാനം. നേരത്തെ നവംബറില്‍ കോണ്‍ഗ്രസ് സീറ്റുകള്‍ക്ക് ഏഴ് രൂപയാണ് വിലയിട്ടിരുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ മാത്രമേ കോണ്‍ഗ്രസിനും ബിജെപിയ്ക്കും ജനങ്ങള്‍ക്കിടയിലുള്ള സ്വാധീനം മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂവെന്നും ബുക്ക്മാര്‍ക്കേഴ്സ് പറയുന്നു. അതിനനുസരിച്ച് നിരക്കിലും മാറ്റം സംഭവിക്കും.

 മോദി മാജിക് ഗുണം ചെയ്യും!

മോദി മാജിക് ഗുണം ചെയ്യും!


ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ മോദി മാജിക് ബിജെപിയ്ക്ക് ഗുണം ചെയ്യുമെന്നാണ് ബുക്ക്മാക്കേഴ്സ് വിലയിരുത്തുന്നത്. തിര‍ഞ്ഞെടുപ്പ് പ്രചാരത്തില്‍ പാട്ടീദാര്‍ പ്രക്ഷോഭത്തിനെതിരെ പ്രചാരണം നടത്തുന്ന ബിജെപി ഭരണവിരുദ്ധ വികാരങ്ങള്‍ക്കെതിരെയും ജിഎസ്ടിയ്ക്കെതിരെ ഉയര്‍ന്നുവന്ന പ്രതിഷേധങ്ങളെയും ഉപയോഗപ്പെടുത്തും. നഗര മേഖലയില്‍ ബിജെപിയുടെ വോട്ടുകള്‍ ചോരുമെന്നും ബുക്കീസ് ചൂണ്ടിക്കാണിക്കുന്നു. ഗ്രാമീണ മേഖലയിലെ ബിജെപിയുടെ വോട്ട് ബാങ്കിന് കോട്ടം സംഭവിക്കില്ലെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

ആര്‍എസ്എസ് സര്‍വേ തിരിച്ചടി!

ആര്‍എസ്എസ് സര്‍വേ തിരിച്ചടി!

ഡിസംബറില്‍ രണ്ട് ഘട്ടങ്ങളിലായി തിര‍ഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ ബിജെപി തിരിച്ചടി നേരിടേണ്ടിവരുമെന്നാണ് ആര്‍എസ്എസ് സര്‍വേ ഫലം ചൂണ്ടിക്കാണിക്കുന്നത്. ഗുജറാത്തിന് പുറമേ മധ്യപ്രദേശിലും ബിജെപിയ്ക്ക് അനുകൂലമായിരിക്കില്ല തിരഞ്ഞെടുപ്പ് ഫലമെന്നും സര്‍വേ ചൂണ്ടിക്കാണിക്കുന്നു. ഗുജറാത്തില്‍ ദളിത് സംവരണവും, പാട്ടീദാര്‍ സംവരണ പ്രക്ഷോഭവും ഒബിസി സംവരണവുമാണ് ബിജെപിയ്ക്ക് വെല്ലുവിളിയുയര്‍ത്തുക. അതിന് പുറമേ ജിഎസ്ടി പ്രാബല്യത്തില്‍ വന്നത് ഗുജറാത്തിലെ നല്ലൊരു വിഭാഗം വ്യാപാരികളുടെ അസ്വാരസ്യത്തിനും വഴിവെച്ചിട്ടുണ്ട്. ഇതെല്ലാം നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് ആര്‍എസ്എസ് സര്‍വേ ചൂണ്ടിക്കാണിക്കുന്നത്.

 വികസനം ഏറ്റില്ല, വിലക്കയറ്റവും തൊഴിലില്ലായ്മയും

വികസനം ഏറ്റില്ല, വിലക്കയറ്റവും തൊഴിലില്ലായ്മയും


നേരത്തെ ഒക്ടോബറില്‍ ഇന്ത്യാ ടുഡേയും ആക്സിസ് മൈ ഇന്ത്യയും നടത്തിയ സര്‍വേയും ബിജെപിയ്ക്ക് അനുകൂലമായിരുന്നില്ല. സംസ്ഥാനത്തെ തൊഴിലില്ലായ്മയും വിലക്കയറ്റവും തിര‍ഞ്ഞെടുപ്പില്‍ തിരിച്ചടിയാവുമെന്നാണ് സര്‍വേ ഫലം സൂചിപ്പിക്കുന്നത്. മോദിയുടെ ഗുജറാത്ത് മോഡല്‍ വികസന നേട്ടങ്ങള്‍ എണ്ണിപ്പറ‍ഞ്ഞ് നിയമസബാ തിരഞ്ഞെടുപ്പിനെ നേരിടാനിരിക്കെയാണ് ഈ സര്‍വേ ഫലം പുറത്തുവരുന്നത്.

English summary
The Bharatiya Janata Party will most likely win between 118 and 120 seats in the upcoming Gujarat assembly elections, although it is possible that it could win just around 100 with the Indian National Congress winning up to 80 seats in the 182-member assembly, according to bookmakers in Gujarat and Mumbai.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X