കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആത്മനിർഭർ 3.0: നഗരഭവന പദ്ധതിയ്ക്കായി 18,000 കോടിയുടെ അധിക വിഹിതം; 18 ലക്ഷം വീടുകൾ, അതിനൊത്ത തൊഴിലും

Google Oneindia Malayalam News

ദില്ലി: കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ മൂന്നാമത്തെ സാമ്പത്തിക പാക്കേജുമായി കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി നഗരഭവന പദ്ധതയിക്കായി അധിക വിഹിതവും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിട്ടുണ്ട് .

 ആത്മനിർഭർ 3.0: റിയൽ എസ്റ്റേറ്റ് ഡവലപ്പർമാർക്കും വീട് വാങ്ങുന്നവർക്കും നികുതി ഇളവ് ആത്മനിർഭർ 3.0: റിയൽ എസ്റ്റേറ്റ് ഡവലപ്പർമാർക്കും വീട് വാങ്ങുന്നവർക്കും നികുതി ഇളവ്

നഗര പ്രദേശങ്ങളിലെ ഭവന നിര്‍മാണ മേഖലയ്ക്ക് 18,000 കോടി രൂപയുടെ അധിക തുകയാണ് ഇതുവഴി അനുവദിച്ചിട്ടുള്ളത്. ഇതുവഴി നിര്‍മാണമേഖലയിലെ തൊഴിലവസരങ്ങളും കൂടും എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. പതിനെട്ട് ലക്ഷം വീടുകളുടെ നിര്‍മാണത്തിന് ഈ അധിക തുക ഉപയോഗിക്കപ്പെടും എന്നാണ് കരുതുന്നത്.

Nirmala

കൊവിഡിന് മുന്നേ തന്നെ വലിയ പ്രതിസന്ധിയില്‍ ആയിരുന്ന റിയല്‍ എസ്റ്റേറ്റ് മേഖല, കൊവിഡ് വ്യാപനത്തോടെ പാടേ തകര്‍ന്ന മട്ടാണ്. നഗര ഭവന പദ്ധതിയ്ക്കായി അധിക തുക അനുവദിക്കുന്നതോടെ റിയല്‍ എസ്‌റ്റേറ്റ് മേഖലയിലും ഉണര്‍വ്വുണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ആത്മനിർഭർ ഭാരത് 3.0; കൊവിഡ് വാക്സിന് ഗവേഷണത്തിന് 900 കോടി പ്രഖ്യാപിച്ച് ധനമന്ത്രിആത്മനിർഭർ ഭാരത് 3.0; കൊവിഡ് വാക്സിന് ഗവേഷണത്തിന് 900 കോടി പ്രഖ്യാപിച്ച് ധനമന്ത്രി

പ്രധാനമന്ത്രി (നഗര)ആവാസ് യോജനയുടെ 2020-21 വര്‍ഷത്തെ ബജറ്റ് എസ്റ്റിമേറ്റിന് പുറമേയാണ് ഈ 18,000 കോടി എന്നതാണ് പ്രത്യേകത. മേഖലയ്ക്കായി ഈ വര്‍ഷം 8,000 കോടി രൂപ ഇതിനകം തന്നെ നല്‍കിയിട്ടുണ്ട്. ഇത് കൂടാതെയാണ് അധിക ധന വിഹിതം.

12 ലക്ഷം വീടുകളുടെ നിര്‍മാണം ഇതുവഴി തുടങ്ങാനാകുമെന്നും 18 ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കാനാകുമെന്നും ആണ് ധനമന്ത്രി നിര്‍മല സീതാറാം പറയുന്നത്. 78 ലക്ഷം പുതിയ ജോലികളാണ് ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. അതുപോലെ തന്നെ സിമന്റ്, കമ്പി എന്നിവയുടെ വ്യാപാരത്തിലും വര്‍ദ്ധനയുണ്ടാകും. ഇത് വ്യാപാര മേഖലയ്ക്കും ആശ്വാസമാകും എന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

സാമ്പത്തിക ഉത്തേജനത്തിനായി 12 പദ്ധതികളാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത്. കൂടുതല്‍ തൊഴിലവസരങ്ങള്‍ക്കായി ആത്മനിര്‍ഭര്‍ റോസ്ഗാര്‍ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രാമീണ തൊഴില്‍ മേഖലയ്ക്ക് മാത്രമായി അധിക 10,000 കോടി രൂപയുടെ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. രാസവള സബ്‌സിഡിയ്ക്കായി 65,000 കോടി രൂപയുടെ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വ്വേകാന്‍ ഇതുവഴി സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Recommended Video

cmsvideo
മോദി എല്ലാം വിറ്റ് തുലച്ചു, നിര്‍മ്മലാജിയുടെ പൊടി പോലും കാണാനില്ല | Oneindia Malayalam

ആത്മനിർഭർ ഭാരത് 3.0, പുതിയ തൊഴിലവസങ്ങൾ സൃഷ്ടിക്കാൻ വമ്പൻ പ്രഖ്യാപനവുമായി കേന്ദ്രംആത്മനിർഭർ ഭാരത് 3.0, പുതിയ തൊഴിലവസങ്ങൾ സൃഷ്ടിക്കാൻ വമ്പൻ പ്രഖ്യാപനവുമായി കേന്ദ്രം

English summary
Boost for Real Estate: Finance Minister Nirmala Sitharaman announces 18,000 crore additional outlay for Urban Housing Scheme
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X