Get Updates
Get notified of breaking news, exclusive insights, and must-see stories!

18 വയസിന് മുകളിലുള്ളവർക്കുള്ള ബൂസ്റ്റര്‍ ഡോസ് ഏപ്രിൽ 10 മുതൽ

ദില്ലി; 18 വയസിന് മുകളിലുള്ളവർക്കുള്ള ബൂസ്റ്റർ ഡോസ് ഏപ്രിൽ 10 മുതൽ വിതരണം ചെയ്യുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. സ്വകാര്യ ആശുപത്രികളിൽ വഴിയാകും മൂന്നാം ഡോസ് വിതരണം ചെയ്യുക. സെക്കൻഡ് ഡോസ് സ്വീകരിച്ച് 9 മാസം കഴിഞ്ഞവർക്കായിരിക്കും ബൂസ്റ്റർ ഡോസ് ലഭിക്കുക.

Recommended Video

cmsvideo
    18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam

    നേരത്തേ ജനവരി 10 മുതൽ ആരോഗ്യ പ്രവർത്തകർ, കോവിഡ് മുന്നണി പോരാളികൾ, 60 വയസിന് മുകളിൽ പ്രായമുള്ള അനുബന്ധ രോഗമുള്ളവർ എന്നിവർക്ക് കൊവിഡ് ബൂസ്റ്റർ ഡോസുകൾ നൽകിയിരുന്നു. മാർച്ച് മുതൽ 60 വയസിന് മുകളിലുള്ള എല്ലാവർക്കും ബൂസ്റ്റർ ഡോസ് വിതരണം ആരംഭിച്ചിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊവിഡ് കേസുകളിൽ വർധനവ് ഉണ്ടാകുന്നുണ്ട്. കൊവിഡ് ആദ്യം സ്ഥിരീകരിച്ച ചൈനയിൽ കേസുകൾ വ്യാപിക്കുകയും ലോക്ക് ഡൗൺ നടപടികൾ കർശനമാക്കുകയും ചെയ്തിട്ടുണ്ട്. ഈ ഒരു സാഹചര്യത്തിലാണ് ഇപ്പോൾ ബൂസ്റ്റർ ഡോസ് എല്ലാവർക്കും ലഭ്യമാക്കുന്നത്. മാത്രമല്ല ഇന്ത്യയിൽ നാലാം തരംഗം ജുലൈയോടെ ഉണ്ടാകുമെന്ന തരത്തിലുള്ള മുന്നറിയുപ്പുകളും ആരോഗ്യ വിദഗ്ദർ നൽകുന്നുണ്ട്.

    c-1649341166.jpg -Properties

    സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങൾ വഴി നിലവിൽ ഒന്നും രണ്ടും വാക്സിൻ ഡോസുകൾ സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. ഇത് കൂടാതെ 0 വയസിനു മുകളിൽ പ്രായമുള്ളവര്‍ക്കുള്ള ബൂസ്റ്റര്‍ ഡോസും വിതരണം ചെയ്യുന്നുണ്ട്. ഇത് കൂടാതെയാണ് 60 വയസിനു താഴെ പ്രായമുള്ളവര്‍ക്ക് സ്വാകാര്യ വാക്സിനേഷൻ കേന്ദ്രങ്ങൾ വഴി ബൂസ്റ്റർ ഡോസ് വിതരണം ചെയ്യുന്നത്.

    ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 15 വയസിന് മുകളിൽ പ്രായമുള്ളവരുടെ ജനസംഖ്യയിൽ 96% പേർ കുറഞ്ഞത് ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചിട്ടുണ്ട്. 83 ശതമാനം പേർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർ, മുന്നണി പോരാളികള്‍, 60 മുകളിൽ പ്രായമുള്ളവർ എന്നിവർക്കായി ഇതുവരെ 2.4 കോടി ബൂസ്റ്റർ ഡോസുകൾ വിതരണം ചെയ്തിട്ടുണ്ട്.12 മുതൽ 14 വയസ്സുവരെയുള്ളവരിൽ 45% പേർക്കും ആദ്യ ഡോസ് ലഭിച്ചിട്ടുണ്ട്.

    ഇന്നു രാവിലെ വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 185.38 കോടി (1,85,38,88,663) പിന്നിട്ടതായും സർക്കാർ അറിയിച്ചു. 2,23,73,869 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.

    കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 187.03 കോടിയോടടുത്ത്‌ (1,87,03,45,095) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്. ഉപയോഗിക്കാത്ത 16.36 കോടിയിലധികം (16,36,11,316) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെ/കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കല്‍ ഇനിയും ബാക്കിയുണ്ടെന്നും സർക്കാർ അറിയിച്ചു.

    രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം തുടര്‍ച്ചയായി താഴുകയാണ്. നിലവിലെ രോഗബാധിതരുടെ എണ്ണം ഇന്ന് 11,492 ആയി കുറഞ്ഞു, ഇത് രാജ്യത്തെ മൊത്തം സജീവ കേസുകളുടെ 0.03% ആണ്. ദേശീയ രോഗമുക്തി നിരക്ക് 98.76 % ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,213 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,25,00,002 ആയി.

    കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 1,109 പേര്‍ക്കാണ്.

    രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,53,582 പരിശോധനകള്‍ നടത്തി. ആകെ 79.29 കോടിയിലേറെ (79,29,63,033) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.
    രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.23 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.24 ശതമാനമാണ്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+