അതിര്‍ത്തി തര്‍ക്കം; ചൈനയുടെ നിര്‍ദേശങ്ങള്‍ ഇന്ത്യ അംഗീകരിച്ചില്ല ചര്‍ച്ച പരാജയം
ന്യൂഡല്‍ഹി: ലഡാക്കിലെ സംഘര്‍ഷത്തെ സംബന്ധിച്ച് ഇന്ത്യ ചൈന കമാന്‍ഡര്‍മാര്‍ നടത്തിയ അവസാന വട്ട ചര്‍ച്ച പരാജയപ്പെട്ടു. ചൈന മുന്നോട്ട് വെക്കുന്ന നിര്‍ദ്ദേശങ്ങള്‍ നടക്കില്ലന്നും, ചൈനയുടെ ഭാഗം അംഗീകരിക്കാന്‍ സാധിക്കില്ലെന്നുമാണ് ഇന്ത്യന്‍ ആര്‍മി പറഞ്ഞത്. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇന്ത്യന്‍ ആര്‍മിയുടെ ഭാഗത്തു നിന്ന് ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചങ്കിലും ചൈന അത് അഗീകരിക്കാന്‍ തയ്യാറായില്ല. മാത്രമല്ല ഇന്ത്യ മുന്നോട്ട് വച്ച കാര്യങ്ങള്‍ അംഗീകരിക്കില്ലെന്നും ചൈന പറഞ്ഞു. ചര്‍ച്ച തീരുമാനമാകാതെ പിരിയുകയായിരുന്നുവെന്ന് ഇന്ത്യന്‍ ആര്‍മി പ്രസ്ഥാവനയില്‍ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയങ്ങള്‍ നിലനിര്‍ത്താന്‍ ചര്‍ച്ചയില്‍ സമ്മതിച്ചിട്ടുണ്ട്.

ഉഭയകക്ഷി ബന്ധങ്ങളുടെ മൊത്തത്തിലുള്ള കഗാഴ്ചപ്പാട് കണക്കിലെടുക്കുകയും, ഉഭയകക്ഷി ഉടമ്പടികളും കീഴ് വഴക്കങ്ങളും പൂര്‍ണമായി പാലിക്കുകയും ശേഷിക്കുന്ന പ്രശ്‌നങ്ങള്‍ നേരത്തേ പരിഹരിക്കാന്‍ പ്രവര്‍ത്തിക്കുകയും ചെയ്യുമെന്നാണ് ചൈനയുടെ ഭാഗത്ത് നിന്നും പ്രതീക്ഷിക്കുന്നതെന്നും പ്രസ്ഥാവനയില്‍ പറഞ്ഞു. ഇന്ത്യ യുക്തിരഹിതവും യാഥാര്‍ത്ഥ്യമല്ലാത്തതുമായ ആവശ്യങ്ങള്‍ ഉന്നയിക്കുന്നുവെന്നും ഇത് ചര്‍ച്ചകള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുവെന്നും അത് കാരണം ചര്‍ച്ച പരാജയപ്പെട്ടെന്നും ചൈനീസ് സൈന്യം വ്യക്തമാക്കി. എട്ടര മണിക്കൂറോളം ഇന്ത്യയും ചൈനയും തമ്മിലുള്ള ചര്‍ച്ച നീണ്ടു നിന്നു. ചര്‍ച്ചയില്‍ കിഴക്കന്‍ ലഡാക്കിലെ ശേഷിക്കുന്ന സംഘര്‍ഷ സ്ഥലങ്ങളില്‍ ചൈനീസ് സൈന്യത്തെ നേരത്തേ പിരിച്ചുവിടാന്‍ ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.രാവിലെ 10:30 ന് ആരംഭിച്ച ചര്‍ച്ച രാത്രി 7 മണിക്കാണ് അവസാനിച്ചത്.
റിതു എന്താ ഒരു ലുക്ക്; സൂപ്പര്‍ ഹോട്ട് ലുക്കെന്ന് ആരാധകര്‍, പുതിയ ഫോട്ടോഷൂട്ട് വൈറല്‍
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മൊത്തത്തില്‍ മെച്ചപ്പെടുത്തുന്നതിന് ഡെപ്‌സാങ്ങിലുള്‍പ്പെടെ എല്ലാ സംഘര്‍ഷ പോയിന്റുകളിലെയും പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് അനിവാര്യമാണെന്ന് ഇന്ത്യ പറഞ്ഞു.
ലഡാക്കിലെ തന്ത്രപ്രധാനമായ ഗാല്‍വാന്‍ നദീതടത്തില്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ നടന്ന അതിര്‍ത്തി പോരാട്ടത്തെ തുടര്‍ന്ന് ഇവിടെ സംഘര്‍ഷം രൂക്ഷമായിരുന്നു. നിലവില്‍ ഓരോ വശത്തുമായി 50,000 മുതല്‍ 60,000 വരെ സൈനികര്‍ യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ലുണ്ട്. ഉത്തരാഖണ്ഡിലെ ബരാഹോട്ടി സെക്ടറിലും അരുണാചല്‍ പ്രദേശിലെ തവാങ് സെക്ടറിലും ചൈനീസ് സൈന്യം അടുത്തിടെ അക്രമം നടത്തിയിരുന്നു. ഈ പശ്ചാതലത്തിലാണ് ഇപ്പോള്‍ ഏറ്റവും പുതിയ ചര്‍ച്ചകള്‍ നടന്നത്.
10 ദിവസം മുമ്പ് ഇന്ത്യന്‍, ചൈനീസ് സൈന്യം അരുണാചല്‍ പ്രദേശിലെ തവാങ് സെക്ടറിലെ യാങ്സെക്ക് സമീപം ഏറ്റുമുട്ടിയിരുന്നു. പിന്നീട് രണ്ട് രാജ്യങ്ങളുടെയും കമാന്റോകള്‍ തമ്മിലുള്ള ചര്‍ച്ചയ്‌ക്കൊടുവിലാണ് രംഗം ശാന്തമാക്കനായത്.
കിഴക്കന്‍ ലഡാക്ക് മേഖലയില്‍ ചൈനീസ് സൈന്യം വന്‍തോതില്‍ വിന്യസിക്കുന്നത് തുടരുകയാണെങ്കില്‍, ഇന്ത്യന്‍ സൈന്യവും അതിന്റെ ശക്തി നിലനിര്‍ത്തുമെന്ന് ഇന്ത്യന്‍ ആര്‍മി പ്രസ്ഥാവനയില്‍ പറഞ്ഞു.












Click it and Unblock the Notifications