ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഒരു ബോര്‍ഡര്‍ കൂടി പിറന്നു; ബോര്‍ഡറില്‍ ജനിച്ച കുഞ്ഞിന്റെ പേര് ബോര്‍ഡര്‍'
ന്യൂഡല്‍ഹി: ഇന്ത്യ പാക് ബോര്‍ഡറില്‍ വേറൊരു ബോര്‍ഡര്‍ കൂടി ജനിച്ചു. മനുഷ്യ രൂപത്തില്‍ ഡിസംബര്‍ രണ്ടിനാണ് ബോര്‍ഡര്‍ പിറന്നത്. ഇന്ത്യ-പാക്ക് ബോര്‍ഡറില്‍ ജനിച്ച പാക്കിസ്ഥാനി ദമ്പദികളുടെ കുഞ്ഞിനാണ് ബോര്‍ഡര്‍ എന്ന് പേരിട്ടത്. 71 ദിവസമായി മറ്റ് 97 പാക്കിസ്ഥാന്‍ പൗരന്മാരോടൊപ്പം അട്ടാരി ബോര്‍ഡറില്‍ കുടുങ്ങി കിടക്കുകയായിരുന്നു ഈ പാക്കിസ്ഥാനി ദമ്പതികളും.
അവിടെ വച്ചാണ് ഇവര്‍ക്ക് കുഞ്ഞ് ജനിച്ചത്. ബോര്‍ഡറില്‍ ജനിച്ച കുട്ടിയായതിനാലാണ് ബോര്‍ഡര്‍ എന്ന് പേരിട്ടതെന്ന് കുഞ്ഞിന്റെ മാതാപിതാക്കളായ നിംബു ബായിയും, ബല റാമും പറഞ്ഞു. പഞ്ചാബിലെ രാജന്‍ പൂര്‍ ജില്ലയിലെത്തിയതാണ് ഇവര്‍.

ഗര്‍ഭിണിയായിരിക്കുന്ന സമയത്താണ് നിംബു ബായി ജോലിക്കായി ഡിസംബര്‍ രണ്ടിന് ഇവിടെയെത്തിയത്. പ്രസവ സമയത്ത് നിംബുവിനെ സഹായിക്കാനായി പഞ്ചാബിലെ ഇവരുടെ ചില അയല്‍വാസികളും എത്തിയിരുന്നു. മറ്റ് സഹായങ്ങള്‍ക്കൊപ്പം അവര്‍ക്ക് പ്രസവ സമത്ത് വേണ്ട ചികിത്സ സൗകര്യങ്ങളും നാട്ടുകാര്‍ ഒരുക്കിയിരുന്നു. ലോക്ക്ഡൗണിന് മുമ്പാണ് ഇവര്‍ ബന്ധുക്കളെ കാണുന്നതിനായി ഇന്ത്യയിലെത്തിയത്.

ബന്ധുക്കളെ കാണാനും തീര്‍ത്ഥാടനുമായെത്തിയ ഇവര്‍ക്ക് തിരിച്ച് പോകാന്‍ സാധിച്ചില്ല. 98പേരാണ് ഇവിടെ കുടുങ്ങികിടക്കുന്നത് ആവശ്യമായ രേഖളില്ലാത്താതിനാലാണ് തങ്ങള്‍ക്ക് തിരിച്ച് പേകാന്‍ സാധിക്കാത്തതെന്ന് ബലറാം പറഞ്ഞു. 47 കുട്ടികളുള്‍പ്പെടെയാണ് സംഘത്തിലുള്ളത്. അതില്‍ ആറ് പേര്‍ ഇന്ത്യയില്‍ ജനിച്ചവരും ഒരു വയസ്സില്‍ താഴെയുള്ളവരുമാണ്.

ബലറാമിനെ കൂടാതെ ഇവരോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു പാക്കിസ്ഥാന്‍ പൗരനായിരുന്ന ലഗ്യ റാം തന്റെ മകന് ഭരത് എന്ന് പേരിട്ടിരുന്നു. ലഗ്യറാമിന്റെ മകന്‍ ജോധ്പൂറില്‍ ജനിച്ചതിനാലാണ് അവന് ഭരത് എന്ന് പേരിട്ടതെന്നാണ് ലഗ്യറാം പറയുന്നത്. ജോധ്പൂരിലെ തന്റെ സഹോദരനെ കാണാനായിരുന്നു ലഗ്യറാം എത്തിയിരുന്നത് എന്നാല്‍ ഇവര്‍ക്കും സ്വന്തം ദേശമായ പാക്കിസ്ഥാനിലേക്ക് പോകാന്‍ സാധിച്ചില്ല. തങ്ങളെ അങ്ങോട്ടേക്ക് കടത്തിവിടണമെന്ന് അതിര്‍ത്തിയില്‍ കുടുങ്ങിയ ഇവര്‍ പാക്കിസ്ഥാന്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. മോഹന്‍ സുന്ദര്‍ ദാസ് എന്നിവരുള്‍പ്പെടെയുള്ള പാക്കിസ്ഥാന്‍ പൗരന്മാരാണ് അധികൃതരോട് ആവശ്യപ്പെട്ടത്.

റഹീം യാര്‍ ഖാന്‍, രാജന്‍പൂര്‍ എന്നിവരുള്‍പ്പെടെ പാക്കിസ്ഥാനിലെ വിവിധ ജില്ലകളില്‍ നിന്നുള്ളവരാണ് ഇവര്‍. പാകിസ്ഥാന്‍ റേഞ്ചര്‍മാര്‍ ഇവരെ സ്വീകരിക്കാന്‍ വിസമ്മതിച്ചതിനാല്‍ അട്ടാരി അതിര്‍ത്തിക്ക് സമീപം ടെന്റ് അടിച്ചാണ് ഇവര്‍ ഇപ്പോള്‍ താമസിക്കുന്നത്. ഈ കുടുംബങ്ങള്‍ അട്ടാരി ഇന്റര്‍നാഷണല്‍ ചെക്ക് പോസ്റ്റിന് സമീപമുള്ള പാര്‍ക്കിംഗ് സ്ഥലത്ത് ക്യാമ്പ് ചെയ്യുകയായിരുന്നു. ഇവര്‍ക്കു മൂന്നുനേരം ഭക്ഷണവും മരുന്നും വസ്ത്രങ്ങളും നാട്ടുകാര്‍ നല്‍കിവരുന്നത്. നാട്ടുകാരുടെ സഹായം കൊണ്ടാണ് ഇവര്‍ ജീവിക്കുന്നത്.












Click it and Unblock the Notifications