കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ട് നിരോധനത്തെ തുടര്‍ന്ന് ബാങ്കില്‍ ജനിച്ചു, കാഷ്യറെന്ന് പേര്!

നോട്ട് നിരോധനത്തിനിടെ ബാങ്കില്‍ ജനിച്ച കുഞ്ഞിന് പേരിട്ടു. ഖസാഞ്ചി നാഥ് എന്നാണ് നല്‍കിയിരിക്കുന്നത്. കാഷ്യര്‍ എന്ന് അര്‍ഥം വരുന്ന പേരാണ് കുഞ്ഞിന് നല്‍കിയിരിക്കുന്നത്.

  • By Gowthamy
Google Oneindia Malayalam News

കാണ്‍പൂര്‍ : പണം വാങ്ങാന്‍ ബാങ്കില്‍ ക്യൂ നില്‍ക്കുന്നതിനിടെ യുവതി ബാങ്കില്‍ പ്രസവിച്ച കുഞ്ഞിന് പേരിട്ടു. കുഞ്ഞിന്റെ പേരില്‍ എന്താ ഇത്ര പുതുമ എന്ന് കരുതുന്നുണ്ടെങ്കില്‍, പുതുമ ഉണ്ടെന്നു തന്നെയാണ് യാഥാര്‍ത്ഥ്യം. കാഷ്യര്‍ എന്ന് അര്‍ഥം വരുന്ന ഖസാഞ്ചിനാഥ് എന്ന പേരാണ് കുഞ്ഞിന് നല്‍കിയിരിക്കുന്നത്. ഖസാഞ്ചി എന്നാല്‍ കാഷ്യര്‍ എന്നാണ് അര്‍ഥം. മാത്രമല്ല ഖസാനയ്ക്ക് നിധി എന്നും, ട്രഷറി എന്നും അര്‍ഥമുണ്ട്.

നോട്ട് നിരോധനം മൂലമുണ്ടായ പ്രതിസന്ധികള്‍ അതിജീവിച്ച് ജനിച്ചതു കൊണ്ടാണ് കുഞ്ഞിന് ഇങ്ങനെ പേരിട്ടിരിക്കുന്നതെന്ന് കുഞ്ഞിന്റെ അമ്മാവന്‍ വ്യക്തമാക്കി. ഡിസംബര്‍ രണ്ടിനാണ് സര്‍വേഷ ദേവി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

baby

പണം എടുക്കുന്നതിനായി ഝിഞ്ചകിലെ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ക്യൂ നില്‍ക്കുന്നതിനിടെയാണ് സര്‍വേഷയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. പണം എടുക്കുന്നതിനായി രാവിലെ മുതല്‍ ഇവര്‍ ക്യൂവില്‍ നില്‍ക്കുന്നുണ്ടായിരുന്നു.

ഉച്ചയോടെയാണ് ഇവര്‍ക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. ഉടന്‍ തന്നെ ആംബുലന്‍സ് വിളിച്ചെങ്കിലും ആംബുലന്‍സ് എത്താന്‍ വൈകിയതിനെ തുടര്‍ന്ന് ബാങ്കില്‍ തന്നെ പ്രസവിക്കാന്‍ അവസരമൊരുക്കുകയായിരുന്നു. പ്രസവത്തിനു ശേഷം അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും സുഖമായി ഇരിക്കുകയാണെന്ന് അമ്മാവന്‍ അറിയിച്ചു.

സര്‍വേഷയുടെ ഭര്‍ത്താവ് മരിച്ചു പോയിരുന്നു. ഇതിനെ തുടര്‍ന്ന് സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ലഭിക്കുന്ന ധനസഹായം അക്കൗണ്ടില്‍ നിന്ന് എടുക്കുന്നതിനാണ് സര്‍വേഷ എത്തിയത്.

English summary
The baby born in bank during the time of note ban named as Khazanchi Nath, means cashier.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X