തലവേദന മാറാന്‍ 22 കാരിക്ക് 'ബോസ്' കൊടുത്തത് വയാഗ്ര!
ബെംഗളൂരു: ഐ ടി നഗരമായ ബെംഗളൂരുവില്‍ മാനേജര്‍ക്കെതിരെ പരാതിയുമായി യുവതി. മാനേജര്‍ തന്നെ ലൈംഗികമായി ഉപദ്രവിക്കുന്നു എന്ന് കാണിച്ചാണ് ബെംഗളൂരു സ്വദേശിനിയായ യുവതി പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. ഏതാനും മാസങ്ങളായി താന്‍ മാനേജരുടെ ഉപദ്രവം സഹിച്ചുവരികയാണ് - ജാലഹള്ളിയിലെ ഒരു ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന 22 കാരി പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു.
കഴിഞ്ഞ ദിവസം തലവേദനയെടുക്കുന്നു എന്ന് പറഞ്ഞപ്പോള്‍ മാനേജര്‍ വയാഗ്ര നല്‍കിയതായും യുവതി പോലീസിനോട് പറഞ്ഞു. തലവേദനയാണ് മരുന്ന് വാങ്ങാന്‍ പോകണം എന്ന് അനുവാദം ചോദിക്കാന്‍ ചെന്നപ്പോള്‍ മരുന്ന് താന്‍ തരാം എന്ന് പറഞ്ഞ് വയാഗ്ര നല്കുകയായിരുന്നത്രെ. കഴിഞ്ഞ ഒരു വര്‍ഷമായി പരാതിക്കാരി ഇവിടെ ജോലി ചെയ്യുന്നുണ്ട്.

യുവതിയുടെ പരാതിയില്‍ പീനിയ പോലീസ് മനേജരായ മല്ലപ്പയ്ക്കെതിരെ കേസെടുത്തു. 38കാരനായ ഇയാള്‍ക്ക് ഭാര്യയും മക്കളുമുണ്ട്. ഇയാളുടെ ഭാര്യ അമേരിക്കയില്‍ ജോലി ചെയ്യുകയാണ്. ഭാര്യയും കുട്ടികളുമുള്ള ഇയാള്‍ സ്ഥാപനത്തിലെ ജോലിക്കാരിയോട് പല തവണ വിവാഹാഭ്യര്‍ഥന നടത്തിയിട്ടുണ്ട് എന്നും പോലീസ് പറഞ്ഞു.
ഓഫീസില്‍ മറ്റാരും ഇല്ലാത്ത സമയത്ത് മാനേജര്‍ തന്റെ ദുപ്പട്ട മാറ്റുകയും ശരീരഭാഗങ്ങളില്‍ അനാവശ്യമായി സ്പര്‍ശിക്കുകയും ചെയ്യാറുണ്ട് എന്ന് യുവതി പോലീസിനോട് പറഞ്ഞു. മറ്റൊരു മാര്‍ഗവും ഇല്ലാത്തത് കൊണ്ടാണ് ഇവിടെ ജോലിയില്‍ തുടരുന്നത്. മല്ലപ്പയ്ക്കെതിരെ പരാതി പറഞ്ഞാലും ആരും അത് വിശ്വസിക്കില്ല. സാമ്പത്തിക സഹായം നല്‍കാമെന്നും പറഞ്ഞിട്ടുണ്ട്. താന്‍ അത് നിരസിക്കുകയായിരുന്നു - യുവതി ബാംഗ്ലൂരിലെ ഒരു ദിനപ്പത്രത്തോട് പറഞ്ഞു.
-
ബെംഗളൂരുവിൽ 2 ബിഎച്ച്കെയ്ക്ക് വാടക 70,000 രൂപ:നല്ല റോഡ് പോലുമില്ലെന്ന് യുവാവ്..ചർച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ












Click it and Unblock the Notifications