Get Updates
Get notified of breaking news, exclusive insights, and must-see stories!

അതിർത്തിയിൽ പിരിമുറുക്കം, 2000 സൈനികരെ എത്തിച്ച് ചൈന, സൈനിക വിന്യാസം ശക്തിപ്പെടുത്തി ഇന്ത്യയും

ദില്ലി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ മാസങ്ങളായി തുടരുന്ന സംഘര്‍ഷം ഒഴിവാക്കാനുളള നടപടികള്‍ക്ക് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയില്‍ എത്തിയിരിക്കുകയാണ്. അതിര്‍ത്തിയിലെ സേനപിന്മാറ്റം വേഗത്തിലാക്കാന്‍ ഇന്ത്യ-ചൈന വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ മോസ്‌കോയില്‍ വെച്ച് നടത്തിയ ചര്‍ച്ചയില്‍ ആണ് ധാരണയിലെത്തിയത്. എന്നാല്‍ അതിര്‍ത്തിയില്‍ പിരിമുറുക്കം ഒഴിയുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

Recommended Video

cmsvideo
    Both India And China Deployed More Soldiers In Border | Oneindia Malayalam

    ചൈന അതിര്‍ത്തിയില്‍ സൈനിക വിന്യാസം ശക്തമാക്കിയതിന് പിറകേ ഇന്ത്യയും കൂടുതല്‍ സൈനികരെ അതിര്‍ത്തിയിലേക്ക് അയച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഫിംഗര്‍ ഫോറിലെ തന്ത്രപ്രധാനമായ കുന്നിന്‍ മേഖലയില്‍ ഇന്ത്യ ആധിപത്യം ഉറപ്പിച്ചിരുന്നു. ഇതിന് പിറകേയാണ് പ്രധാന മേഖലകളുടെ നിയന്ത്രണത്തിന് വേണ്ടിയുളള നീക്കം ചൈനീസ് സൈന്യം നടത്തുന്നത്. പൂര്‍ണമായ സൈനിക പിന്മാറ്റത്തിനുളള ധാരണയില്‍ എത്തിയിട്ടും രണ്ടായിരത്തോളം സൈനികരെ ആണ് കഴിഞ്ഞ 48 മണിക്കൂറിനുളളില്‍ ഫിംഗര്‍ ഫോര്‍ മേഖലയിലേക്ക് ചൈന എത്തിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

    india

    പൂര്‍ണമായ സൈനിക പിന്മാറ്റത്തിന് ധാരണയില്‍ എത്തിയതിന് ശേഷവും ഫിംഗര്‍ 4 മേഖലയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ചൈന തയ്യാറായിരുന്നില്ല. ചൈന കൂടുതല്‍ സൈനികരെ വിന്യസിച്ച പശ്ചാത്തലത്തില്‍ ഇന്ത്യയും സൈനിക വിന്യാസം ഉയര്‍ത്തിയിരിക്കുകയാണ്. ഫിംഗര്‍ 4ലെ തന്ത്ര പ്രധാന കുന്നുകളില്‍ ആധിപത്യം ഉറപ്പിച്ചതോടെ ചൈനീസ് ക്യാമ്പുകള്‍ വ്യക്തമായി നിരീക്ഷിക്കാന്‍ നിലവില്‍ ഇന്ത്യന്‍ സൈന്യത്തിന് സാധിക്കും.

    ഇന്ന് കമാൻഡർ തലത്തിലുളള ചർച്ചയും ഇരുരാജ്യങ്ങളും തമ്മിൽ നടത്തുന്നുണ്ട്. അതിർത്തിയിൽ നിന്നും സമ്പൂർണ്ണ സൈനിക പിന്മാറ്റം അടക്കമുളള വിഷയങ്ങളാണ് ചർച്ച ചെയ്യുക. അതിര്‍ത്തിയിലെ സംഘര്‍ഷ സാഹചര്യം തുടരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് നിര്‍ണായക യോഗം വിളിച്ചിരിക്കുകയാണ്. മൂന്ന് സേനാത്തവലന്മാര്‍ അടക്കമുളളവരാണ് സുരക്ഷാ കാര്യങ്ങള്‍ വിലയിരുത്തുന്നതായി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തത്. സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിനെ കൂടാതെ വ്യോമ സേന, കരസേന, നാവിക സേന തലവന്മാരും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും യോഗത്തില്‍ പങ്കെടുക്കുന്നു. ഇന്ത്യ-ചൈന അതിര്‍ത്തിയിലെ നിയന്ത്രണ രേഖയില്‍ തുടരുന്ന സംഘര്‍ഷസമാനമായ സാഹചര്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് പ്രതിരോധ മന്ത്രി യോഗം വിളിച്ചിരിക്കുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+