Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവതിയുടെ ജനനേന്ദ്രിയത്തിൽ മുളകുപൊടി വിതറി, കുപ്പി കുത്തിക്കയറ്റി.. കാശ്മീരിൽ പോലീസ് ചെയ്യുന്നത്!!!

ശ്രീനഗർ: ജമ്മു കാശ്മീരിൽ പോലീസ് ദമ്പതികളെ പിടിച്ചുകൊണ്ടുപോയി മർദ്ദിച്ചതായി റിപ്പോർട്ട്. ഭർത്താവിൻറെ കാല് തല്ലിയൊടിക്കുകയും ഭാര്യയെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു എന്നാണ് പരാതി. അനധികൃതമായി പിടിച്ചുകൊണ്ടുപോയ ശേഷം പോലീസ് തങ്ങളോട് ചെയ്തു എന്ന് ഇവർ പറയുന്നത് കേട്ടാൽ മനസാക്ഷി മരവിച്ചിട്ടില്ലാത്തവർ ഞെട്ടിപ്പോകുക തന്നെ ചെയ്യും....

Read Also: മിനി റിച്ചാർഡിന്റെ റൊമാന്റിക് വീഡിയോ വലിച്ചുകീറി സോഷ്യൽ മീഡിയ.. വാട്സ് ആപ്പിൽ ഹോട്ട് ചിത്രങ്ങൾ വൈറൽ!!

മുളകുപൊടിയും ബോട്ടിലും

മുളകുപൊടിയും ബോട്ടിലും

തന്റെ സ്വകാര്യഭാഗങ്ങളിൽ മുളകുപൊടി വിതറിയും കുപ്പി കുത്തിക്കയറ്റിയും തന്നെ പോലീസ് പീഡിപ്പിച്ചു എന്നാണ് ഇവർ പറയുന്നത്. കഴിഞ്ഞ ദിവസം ഭർത്താവിനൊപ്പം പോലീസ് പിടിച്ചുകൊണ്ടുപോയതാണ് ഇവരെ.

കാല് തല്ലിയൊടിച്ചു

കാല് തല്ലിയൊടിച്ചു

അനധികൃതമായി തങ്ങളെ തടവിൽ പാർപ്പിക്കുകയായിരുന്നു പോലീസ് എന്നാണ് ഇവർ ആരോപിക്കുന്നത്. പോലീസ് മർദ്ദനത്തിൽ തന്റെ ഭർത്താവിന്റെ കാലൊടിഞ്ഞു എന്ന് ഇവർ പറയുന്നു. - ഗുരുതരമായ ആരോപണങ്ങളാണ് പോലീസിന് നേരെ ഇവർ ഉയർത്തുന്നത്.

എല്ലാം നിഷേധിച്ച് പോലീസ്

എല്ലാം നിഷേധിച്ച് പോലീസ്

എന്നാൽ യുവതിയുടെയും ഭർത്താവിന്റെയും ആരോപണങ്ങൾ ജമ്മു കാശ്മീർ പോലീസ് നിഷേധിക്കുകയാണ്. ഇവരുടെ ഭാഗത്ത് നിന്നും തങ്ങൾക്ക് ഒരു പരാതിയും കിട്ടിയിട്ടില്ല എന്നാണ് പോലീസ് പറയുന്നത്. അതേസമയം ദമ്പതികൾ നേരെ മാധ്യമങ്ങൾക്ക് മുമ്പിലെത്തി കാര്യം പറയുകയായിരുന്നത്രെ.

ആശുപത്രിയിലാണ്

ആശുപത്രിയിലാണ്

പരാതിക്കാരിയായ യുവതി ഇപ്പോൾ ഒരു ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരെ ആഴ്ചയിൽ ഒരു ദിവസം മാത്രമേ ആശുപത്രിയിൽ പോകാൻ അനുവദിച്ചിരുന്നുള്ളത്രെ. തുടർന്ന് ഒരു എൻ ജി ഓയുടെ സഹായത്തോടെ കോടതിയിൽ എത്തുകയായിരുന്നു ഇവർ.

 കുട്ടികളെയും തല്ലി

കുട്ടികളെയും തല്ലി

തങ്ങളെ കുടുംബസമേതം പിടിച്ചുകൊണ്ടുപോയി അനധികൃതമായി തടവിൽ വെക്കുകയായിരുന്നു എന്നാണ് ഈ യുവതിയുടെ ഭർത്താവ് പറഞ്ഞത്. പോലീസ് യൂണിഫോമിലെത്തിയ ഉദ്യോഗസ്ഥർ തങ്ങളുടെ കുട്ടികളെയും മർദ്ദിച്ചു എന്ന് ഇയാൾ പറയുന്നു.

ഭർത്താവും ശരിവെക്കുന്നു

ഭർത്താവും ശരിവെക്കുന്നു

യുവതി പോലീസിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ ഭർത്താവും ആവർത്തിക്കുന്നുണ്ട്. തന്നെ പോലീസ് കെട്ടിയിട്ട് മർദ്ദിച്ചു. ഭാര്യയെ വിവസ്ത്രയാക്കി. ജനനേന്ദ്രിയത്തിൽ മുളകുപൊടി വിതറുകയും കുപ്പി കടത്തുകയും ചെയ്തു - ഇയാൾ പറഞ്ഞു.

അന്വേഷണം നടക്കുന്നു

അന്വേഷണം നടക്കുന്നു

യുവതിയും ഭർത്താവും പോലീസിനെതിരെ ഉന്നയിച്ച കാര്യങ്ങൾ അന്വേഷിക്കാനായി ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കശ്മീർ താഴ്വരയിൽ സുരക്ഷാസേനയും ജനങ്ങളും തമ്മിൽ രൂക്ഷമായ പ്രശ്നങ്ങൾ നടക്കുന്നതിനിടെയാണ് ഈ റിപ്പോർട്ടും പുറത്ത് വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+