കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

50 വര്‍ഷം മുന്‍പ് 1000 രൂപയ്ക്ക് വാങ്ങിയ പെയിന്റിങ് വിറ്റപ്പോള്‍ ലഭിച്ചത് 19.9 കോടി രൂപ

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: 50 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1000 രൂപയ്ക്ക് വാങ്ങിയ പെയിന്റിങ് ലേലത്തിലൂടെ വിറ്റഴിച്ചപ്പോള്‍ ലഭിച്ചത് 19.9 കോടി രൂപ. പ്രശസ്ത ഇന്ത്യന്‍ ചിത്രകാരന്‍ അക്ബര്‍ പദ്മശ്രീയുടെ 'ഗ്രീക്ക് ലാന്‍ഡ്‌സ്‌കേപ്പ്' എന്ന പെയിന്റിങ്ങിനാണ് അത്ഭുതപ്പെടുത്തുന്ന വില ലഭിച്ചത്. ഇത്രയും കൂടിയ തുക നല്‍കി പെയിന്റിങ് വാങ്ങിയ ആളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.

പഴയ ഇന്ത്യന്‍ പെയിന്റിങ്ങിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന റീസെയില്‍ വിലയാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. അക്ബര്‍ പത്മശ്രീയുടെ പെയിന്റിങ്ങുകള്‍ക്ക് ലഭിച്ച ഉയര്‍ന്ന തുകകൂടിയാണിത്. 4.3 x 12 അടിയുള്ള ചിത്രം 1960ല്‍ മറ്റൊരു ചിത്രകാരനായ കൃഷേന്‍ ഖന്നയാണ് തന്റെ ശേഖരത്തില്‍ സൂക്ഷിക്കാനായി 1000 രൂപ നല്‍കി വാങ്ങിയത്.

akbar-padmasee

പെയിന്റിങ്ങുകള്‍ തനിക്ക് എന്നും പ്രിയപ്പെട്ടതാണെന്ന് 92 വയസുള്ള ഖന്ന പറയുന്നു. പത്മശ്രീ അടുത്ത സുഹൃത്താണ്. ചിത്രം വില്‍ക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. എന്നാല്‍ ചിത്രത്തിന്റെ മുല്യം കണക്കാക്കിയും അവയ്ക്ക് അറ്റകുറ്റപ്പണി വേണ്ടതുണ്ടെന്നതുകൊണ്ടുമാണ് മകനോട് ലേലത്തില്‍ വയ്ക്കാന്‍ ആവശ്യപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.

7-9 കോടിരൂപ പെയിന്റിങ്ങിന് ലഭിക്കുമെന്നാണ് കരുതപ്പെട്ടിരുന്നതെങ്കിലും ഇത്രയും വലിയൊരു വില ലഭിച്ചത് തങ്ങളെ അത്ഭുതപ്പെടുത്തിയെന്ന് ചിത്രം ലേലത്തില്‍ വെച്ച സഫ്‌റോണ്‍ആര്‍ട് പറയുന്നു. തന്റെ ചിത്രത്തിന് വലിയ വില ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് 89കാരനായ പത്മശ്രീയും പറഞ്ഞു. 22-23ാം വയസിലോ മറ്റോ ആണ് ആ ചിത്രം വരച്ചത്. പിന്നീട് 60 അറുപതുവര്‍ഷമായി താനത് കണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Bought for Rs 1000 five decades ago, Padamsee painting sells for Rs 19.19 crore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X